•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

സവിശേഷമായ ദിവ്യരഹസ്യപ്രബോധനങ്ങള്‍

ഭയുടെ ആരാധനക്രമചൈതന്യത്തോടു ചേര്‍ന്നുനില്ക്കാനും അതനുസരിച്ചു നമ്മുടെ ക്രൈസ്തവജീവിതത്തെ ക്രമപ്പെടുത്താനും നമുക്കു പരിശ്രമിക്കാം. അള്‍ത്താരയിലെ ഐക്യമാണ് സഭയിലെ ഐക്യത്തിനു നിദാനമെന്ന സത്യം മനസ്സിലാക്കി ഒരുമയോടെ സ്വര്‍ഗീയജറുസേലമിനെ ലക്ഷ്യമാക്കി യാത്രചെയ്യാം.

8. ലിറ്റര്‍ജിയും  സജീവഭാഗഭാഗിത്വവും
ബോധപൂര്‍വകവും ഭക്തിപൂര്‍വകവും ഫലപ്രദവുമായി നമ്മള്‍ ലിറ്റര്‍ജിയില്‍ പങ്കെടുക്കണമെന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉപദേശിക്കുന്നു (ലിറ്റര്‍ജി, നമ്പര്‍ 48). ആരാധനക്രമത്തില്‍ സജീവമായി പങ്കെടുക്കുമ്പോഴാണ് ക്രൈസ്തവജീവിതത്തില്‍ ഒരുവന്‍ വളരുകയും ശക്തിപ്രാപിക്കുകയും ചെയ്യുന്നത്. അതുകൊണ്ടാണ് ദൈവാരാധന, പ്രത്യേകിച്ച് വിശുദ്ധകുര്‍ബാന, സഭയെ പടുത്തുയര്‍ത്തുന്നുവെന്നു പറയുന്നത്. വത്തിക്കാന്‍ കൗണ്‍സില്‍ ഊന്നിപ്പറഞ്ഞ സജീവപങ്കാളിത്തം (ജമൃശേരശുമശേീ മൗരൗേീമെ) എന്ന ചിന്തയ്ക്ക് അദ്ദേഹം ദൈവശാസ്ത്രപരമായ അടിസ്ഥാനം നല്കി. സജീവപങ്കാളിത്തമെന്നത് ആഘോഷിക്കപ്പെടുന്ന രഹസ്യത്തെക്കുറിച്ചുള്ള വര്‍ദ്ധിച്ച ബോധത്തിന്റെ അടിസ്ഥാനത്തിലും അതിന് അനുദിനജീവിതത്തോടുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലും മനസ്സിലാക്കണമെന്ന് 'സാക്രമെന്തും കാരിത്താത്തിസ്' എന്ന അപ്പസ്‌തോലികപ്രബോധനം ഓര്‍മിപ്പിക്കുന്നു (നമ്പര്‍ 52). 
കുര്‍ബാനയിലെ സജീവഭാഗഭാഗിത്വത്തിനു ദിവ്യരഹസ്യപ്രബോധനം (ാ്യേെമഴീഴശരമഹ രമലേരവലശെ)െ ഉപകാരപ്രദമാണ്. വി. കുര്‍ബാനയിലെ അടയാളങ്ങളുടെയും പ്രതീകങ്ങളുടെയും അര്‍ഥം ഗ്രഹിക്കാന്‍ സാധിക്കാതെവരുന്നത് സജീവഭാഗഭാഗിത്വത്തെ തടസ്സപ്പെടുത്തും. ഇതിനു പരിഹാരമെന്നോണം ഇക്കാര്യങ്ങളെക്കുറിച്ചു കാലാനുസൃതമായി വിശ്വാസികളെ ബോധവത്കരിക്കണമെന്ന് ബനഡിക്റ്റ് പതിനാറാമന്‍ പാപ്പാ ആവശ്യപ്പെടുന്നു (ടമരൃമാലിൗോ ഇമൃശമേശേ,െ 40). മൂന്നു കാര്യങ്ങളാണ് ദിവ്യരഹസ്യപ്രബോധനത്തിന്റെ സവിശേഷതകളായി പാപ്പാ സൂചിപ്പിക്കുന്നത്. ഒന്നാമതായി, സഭയുടെ സജീവപാരമ്പര്യത്തിനനുസൃതമായും രക്ഷാകരപദ്ധതിയുടെ വെളിച്ചത്തിലും ആരാധനാകര്‍മങ്ങളെ വിശദീകരിക്കാന്‍ ദിവ്യരഹസ്യപ്രബോധനം സഹായകരമാണ്. രണ്ടാമതായി, കര്‍മാനുഷ്ഠാനങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന അടയാളങ്ങളുടെ അര്‍ഥം വിശദീകരിക്കാന്‍ ദിവ്യരഹസ്യപ്രബോധനം ഉപകാരപ്രദമാണ്. സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തില്‍ വിശദീകരണമില്ലാതെ അടയാളങ്ങളുടെയും പ്രതീകങ്ങളുടെയും അര്‍ഥം ഗ്രഹിക്കാന്‍ സാധാരണവിശ്വാസികള്‍ക്കു ബുദ്ധിമുട്ടാണ്. മൂന്നാമതായി, ആരാധനാകര്‍മങ്ങളുടെ അര്‍ഥം ക്രിസ്തീയജീവിതവുമായി എപ്രകാരം ബന്ധിപ്പിക്കാമെന്ന് ഇതു വ്യക്തമാക്കുന്നു (ടമരൃമാലിൗോ ഇമൃശമേശേ,െ 64). തങ്ങള്‍ ആഘോഷിക്കുന്നത് വ്യക്തിപരമായി ജീവിക്കാന്‍ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ ദിവ്യരഹസ്യപ്രബോധനപരിശീലനം വിശ്വാസികള്‍ക്കു നല്കണം. മാത്രമല്ല, വിശ്വാസികളുടെ പ്രേഷിതപരമായ ദൗത്യവുമായി വി. കുര്‍ബാനയുടെ ആഘോഷം എപ്രകാരം ബന്ധപ്പെട്ടതാണെന്നു മനസ്സിലാക്കിക്കൊടുക്കാന്‍ ഇത് ഉപകാരപ്രദമാണ്.
ലിറ്റര്‍ജിയുടെ ശരിയായ ആഘോഷംതന്നെ വലിയ മതബോധനമാണെന്നു ബനഡിക്റ്റ് പാപ്പാ പഠിപ്പിച്ചു.  ശരിയായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുക എന്നതുതന്നെ ജനത്തിന്റെ സജീവപങ്കാളിത്തം ഉറപ്പിക്കാനുള്ള മാര്‍ഗമാണെന്ന് 'സാക്രെമെന്തും കാരിത്താത്തിസ്' പറയുന്നു (നമ്പര്‍, 38). ദിവ്യരഹസ്യങ്ങളെ ആഴത്തില്‍ അറിയുകയും അവയെ ജീവിതവുമായി ബന്ധിപ്പിക്കുകയും ചെയ്യുമ്പോഴാണ് കുര്‍ബാനയില്‍ നമ്മുടെ സജീവപങ്കാളിത്തം ഉറപ്പാകുന്നതെന്ന് 'ലിറ്റര്‍ജിയുടെ ചൈതന്യം' എന്ന ഗ്രന്ഥത്തില്‍ ബനഡിക്റ്റ് പാപ്പാ രേഖപ്പെടുത്തുന്നു.  നിരന്തരമായ മാനസാന്തരത്തിന്റെ ചൈതന്യം വിശ്വാസികളില്‍ ഉണ്ടായിരിക്കണം. ഉപരിപ്ലവമായി കുര്‍ബാനയെ സമീപിച്ചാല്‍ സജീവപങ്കാളിത്തം സാധ്യമല്ല. ഉപവാസം, നിശ്ശബ്ദത, പ്രാര്‍ഥന, വി. ഗ്രന്ഥവായന, കുമ്പസാരം തുടങ്ങിയവയെല്ലാം സജീവപങ്കാളിത്തം ഉറപ്പുവരുത്താന്‍ വിശ്വാസികളെ സഹായിക്കുന്നുവെന്ന് 'സാക്രമെന്തും കാരിത്താത്തിസ്' പ്രസ്താവിക്കുന്നു (നമ്പര്‍, 55). ദൈവാലയത്തിന്റെ പവിത്രത, ബലിപീഠത്തിന്റെയും സക്രാരിയുടെയും സ്ഥാനം, തിരുപ്പാത്രങ്ങള്‍, തിരുവസ്ത്രങ്ങള്‍ എന്നിവയുടെ ശുചിത്വം, ആരാധനക്രമഗീതങ്ങള്‍ എന്നിവയെല്ലാം ലിറ്റര്‍ജിയില്‍ ദൈവജനത്തിന്റെ സജീവഭാഗിത്വം ഉറപ്പിക്കുന്ന ഘടകങ്ങളാണ്.
ആരാധനാക്രമസ്ഥലത്തിന്റെ ക്രമീകരണത്തിനു മതബോധനപരമായ ദൗത്യമുണ്ട്. ദൈവാലയത്തിലെ ശില്പകല, ചിത്രങ്ങള്‍, ഐക്കണുകള്‍ തുടങ്ങിയവയ്ക്ക് നമ്മള്‍ വലിയ പ്രാധാന്യം നല്കണം. ആരാധനയുടെ ആഘോഷത്തിനാവശ്യമായ സൗകര്യങ്ങളുള്ള രീതിയില്‍ ദൈവാലയങ്ങള്‍ വിദഗ്ധശില്പികളാല്‍ തയ്യാറാക്കപ്പെടണം. ആളുകള്‍, ആംഗ്യങ്ങള്‍, വാക്കുകള്‍, വസ്തുക്കള്‍ തുടങ്ങിയ അടയാളങ്ങളെയും പ്രതീകങ്ങളെയും മനസ്സിലാക്കുന്നത് ലിറ്റര്‍ജിയില്‍ സജീവമായി പങ്കുകൊള്ളാന്‍ നമ്മെ സഹായിക്കും. മിശിഹായുടെ രക്ഷാകരപദ്ധതിയുമായി ബന്ധപ്പെടുത്തി ആരാധനക്രമകര്‍മങ്ങളെ വിശദീകരിക്കാനും മനസ്സിലാക്കാനും അടയാളങ്ങളും പ്രതീകങ്ങളും നമ്മെ സഹായിക്കുന്നു.  
9. ആരാധനക്രമസംഗീതം
'കര്‍ത്താവിനു പുതിയ ഒരു കീര്‍ത്തനം' (അ ചലം ടീിഴ ളീൃ വേല ഘീൃറ) എന്ന തന്റെ ഗ്രന്ഥത്തില്‍ ആരാധനക്രമസംഗീതത്തിന്റെ പ്രാധാന്യം പാപ്പാ വിവരിക്കുന്നു. പാപ്പായുടെ സഹോദരന്‍ ഫാ. ജോര്‍ജ് റാറ്റ്‌സിങ്ങര്‍ റേഗന്‍സ്ബുര്‍ഗ് കത്തീഡ്രലിലെ ഗായകസംഘത്തലവനായിരുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. 
സാര്‍വത്രികസഭയുടെ ആരാധനാക്രമസംഗീതപാരമ്പര്യം വിലമതിക്കാന്‍ കഴിയാത്ത ഒരു അമൂല്യനിധിയാണെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രസ്താവിക്കുന്നു (ആരാധനക്രമം, 112). വിശ്വാസിസമൂഹത്തിന്റെ ആരാധനയെ സഹായിക്കുന്ന തരത്തിലും സമൂഹത്തിന്റെ വിശ്വാസം പ്രകടിപ്പിക്കാന്‍ ഉതകുന്ന രീതിയിലുമായിരിക്കണം ആരാധനാക്രമസംഗീതം. ഇത് ആരാധനയുടെ ഒരു ഭാഗവും പ്രവൃത്തിയുമായി മനസ്സിലാക്കണം. ആരാധനക്രമഗീതങ്ങള്‍ പ്രധാനമായും മൂന്നു മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം' അനുശാസിക്കുന്നു. പ്രാര്‍ഥനയെ പ്രകടമാക്കുന്ന സൗന്ദര്യം, സമൂഹത്തിന്റെ ഒന്നിച്ചുള്ള ആലാപനം, ക്രമാനുഷ്ഠാനത്തിന്റെ ആഘോഷപൂര്‍വമായ സ്വഭാവം എന്നിവയാണവ (മതബോധനഗ്രന്ഥം, 1157). 
ഗായകസംഘത്തിനു ലിറ്റര്‍ജിയുടെ ആഘോഷത്തില്‍ നിര്‍ണായകമായ സ്ഥാനമുണ്ട്. ദൈവത്തെ അനുസ്യൂതം പാടിസ്തുതിക്കുന്ന സ്വര്‍ഗീയഗായകസംഘത്തിന്റെ പ്രതിനിധികളാണ് ലിറ്റര്‍ജിയുടെ ആഘോഷവേളയില്‍ പങ്കുചേരുന്ന ഗായകസംഘം. ഒരേ സ്വരത്തിലും ഈണത്തിലും പ്രാര്‍ഥിച്ചും പാടിയും ഹൃദയങ്ങള്‍ തമ്മിലുള്ള ഐക്യത്തോടെ ആരാധനക്രമാഘോഷത്തില്‍ പങ്കുചേരാന്‍ ആരാധനാസമൂഹത്തെ സഹായിക്കുകയെന്നതാണ് ഗായകസംഘങ്ങളുടെ സുപ്രധാനദൗത്യം. അവര്‍ വിശ്വാസിസമൂഹത്തിന്റെ ഗാനാലാപനത്തെ ഏകോപിപ്പിക്കുകയും ഗാനങ്ങള്‍ തുടങ്ങിക്കൊടുക്കുകയും ചെയ്യണം. 
സംഗീതത്തോ ടൊപ്പം നിശ്ശബ്ദതയ്ക്കും ലിറ്റര്‍ജിയില്‍ പ്രാധാന്യമുണ്ട്. പലപ്പോഴും ആരാധനാസംഗീതം പ്രാര്‍ഥനയില്‍നിന്നു ജന്മമെടുക്കുന്നില്ലെന്നുമാത്രമല്ല, കലാപരമായ അവകാശം എന്ന വാദഗതിയുയര്‍ത്തി ആരാധനക്രമത്തില്‍നിന്ന് അകന്നുപോവുകയാണെന്ന് 'ലിറ്റര്‍ജിയുടെ ചൈതന്യം' എന്ന ഗ്രന്ഥത്തില്‍ കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിങ്ങര്‍ മുന്നറിയിപ്പു നല്കുന്നു. ആരാധനക്രമനിയമങ്ങള്‍ ഗാനരചനയിലും ഗാനാലാപനത്തിലും പാലിക്കുകയെന്നത് പ്രധാനപ്പെട്ടതാണ്. കാരണം, മനുഷ്യഹൃദയങ്ങളെ ദൈവത്തിലേക്കും ദൈവികകാര്യങ്ങളിലേക്കും ഉയര്‍ത്താന്‍ ഉതകുന്നതായിരിക്കണം ആരാധനക്രമസംഗീതം.
ഉപസംഹാരം
 ബനഡിക്റ്റ് പതിനാറാമന്‍ പാപ്പാ തുടങ്ങിവച്ച ആരാധനക്രമനവീകരണദര്‍ശനങ്ങള്‍ നമ്മുടെ ലിറ്റര്‍ജിയിലും പ്രസക്തമാണ്. സഭയുടെ ആരാധനക്രമചൈതന്യത്തോടു ചേര്‍ന്നുനില്ക്കാനും അതനുസരിച്ചു നമ്മുടെ ക്രൈസ്തവജീവിതത്തെ ക്രമപ്പെടുത്താനും നമുക്കു പരിശ്രമിക്കാം. അള്‍ത്താരയിലെ ഐക്യമാണ് സഭയിലെ ഐക്യത്തിനു നിദാനമെന്ന സത്യം മനസ്സിലാക്കി ഒരുമയോടെ സ്വര്‍ഗീയജറുസേലമിനെ ലക്ഷ്യമാക്കി യാത്രചെയ്യാം. ബനഡിക്റ്റ് പതിനാറാമന്‍ പാപ്പാ സ്വര്‍ഗത്തില്‍ ദൈവത്തിന്റെ വലത്തുഭാഗത്തിരുന്നു നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കട്ടെ. ബനഡിക്റ്റ് പാപ്പായുടെ ആത്മസുഹൃത്തായ കര്‍ദിനാള്‍ റോബര്‍ട്ട് സറാ തന്റെ 'ഗോഡ് ഓര്‍ നത്തിങ്' (ഏീറ ീൃ ചീവേശിഴ) എന്ന ഗ്രന്ഥത്തിലെഴുതിയ വാക്കുകള്‍ ഇത്തരുണത്തില്‍ പ്രസക്തമാണ്: ''ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വീക്ഷണത്തിന്റെ ആഴം പരിഗണിക്കുമ്പോള്‍ എനിക്കു നിശ്ചയമായും പറയാന്‍ സാധിക്കും - അതുതന്നെയാണ് എന്റെ പ്രതീക്ഷയും - ദൈവകൃപയാല്‍ ഒരു ദിവസം അദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുകയും വണങ്ങപ്പെടുകയും തിരുസ്സഭയിലെ വേദപാരംഗതനായി അംഗീകരിക്കപ്പെടുകയും ചെയ്യും.'' അതേ, എത്രയും വേഗം, വിശുദ്ധപഥത്തിലെത്തിച്ചേരാന്‍ ആ പുണ്യാത്മാവിനു കഴിയട്ടേയെന്നു പ്രാര്‍ഥിക്കുന്നു.       

                  
(അവസാനിച്ചു.)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)