കോതനല്ലൂര്‍: എസ് എം വൈ എം പാലാ രൂപതയുടെ 2023 പ്രവര്‍ത്തനവര്‍ഷം കോതനല്ലൂര്‍ വിശുദ്ധ ഗര്‍വാസീസ് & പ്രോത്താസീസ് ഫൊറോനാപ്പള്ളിയില്‍ കെ സി വൈ എം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിയില്‍ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് തോമസ് ബാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ മോന്‍സ് ജോസഫ് എം എല്‍ എ മുഖ്യപ്രഭാഷണം നടത്തുകയും 2022 രൂപതാസമിതിയിലെ അംഗങ്ങള്‍ക്ക് മെമെന്റോ നല്‍കി ആദരിക്കുകയും ചെയ്തു. 2023 പ്രവര്‍ത്തനവര്‍ഷത്തെ കര്‍മരേഖയുടെ പ്രകാശനം കോതനല്ലൂര്‍ ഫൊറോനാപ്പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പടിക്കക്കുഴുപ്പില്‍ നിര്‍വഹിച്ചു.
രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി ആമുഖപ്രഭാഷണം നടത്തി. രൂപത ജനറല്‍ സെക്രട്ടറി ടോണി കവിയില്‍, രൂപത ജോയിന്റ് ഡയറക്ടര്‍ സി. നവീന സിഎംസി, ഫൊറോന ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുതുപ്പറമ്പില്‍, മുന്‍ പ്രസിഡന്റ് ജോസഫ് കിണറ്റുകര, കോതനല്ലൂര്‍ മേഖലാ കൗണ്‍സിലര്‍ സാവിയോ സജിത്ത്, രൂപത വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.