ഇന്ത്യന്‍ ആന്റി നാര്‍ക്കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റായി നിയമിതനായ പ്രസാദ് കുരുവിള. രാജ്യത്തുടനീളം പ്രവര്‍ത്തനമേഖലകളുള്ള ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്റെ ലഹരിവിരുദ്ധവിഭാഗമാണ് ആന്റി നാര്‍ക്കോട്ടിക് മിഷന്‍.
കാല്‍നൂറ്റാണ്ടായി കേരള കത്തോലിക്കാസഭയുടെ ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവനേതൃത്വം വഹിച്ചുവരുന്നു. കെ.സി.ബി.സി. മദ്യവിരുദ്ധസമിതിയുടെ സംസ്ഥാനസെക്രട്ടറിയായും വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെസിബിസി മദ്യവിരുദ്ധസമിതി പാലാ രൂപതയുടെയും കോട്ടയം റീജന്റെയും പ്രസിഡന്റാണ്.