ന്യൂഡല്‍ഹി: 2019, 2020, 2021 വര്‍ഷങ്ങളിലെ സംഗീതനാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പെരുവനം കുട്ടന്‍ മാരാര്‍, ഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ള, പാലാ സി.കെ. രാമചന്ദ്രന്‍, തിരുവനന്തപുരം വി. സുരേന്ദ്രന്‍, കോട്ടക്കല്‍ നന്ദകുമാരന്‍നായര്‍, കലാമണ്ഡലം ഗിരിജ, നിര്‍മലാ പണിക്കര്‍, നീനാ പ്രസാദ് തുടങ്ങിയവര്‍ അര്‍ഹരായി. ലക്ഷദ്വീപിലെ നാടന്‍ സംഗീതകലാകാരനായ സയിദ് മുഹമ്മദും പുരസ്‌കാരം നേടി.
ഒരുലക്ഷം രൂപയും താമ്രപത്രവും അംഗവസ്ത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. വിനായക് തോര്‍വി (ഹിന്ദുസ്ഥാനി വോക്കല്‍), ബിക്രം ഘോഷ്, അനൂപ് ജലോട്ട (സമകാലികസംഗീതം), മഞ്ജു ഭാര്‍ഗവി (കുച്ചിപ്പുഡി), മീനാക്ഷി ചിത്തരഞ്ജന്‍ (ഭരതനാട്യം), സുധാ രഘുനാഥന്‍ (കര്‍ണാടിക് വോക്കല്‍), ജയലക്ഷ്മി ഈശ്വര്‍ (ഭരതനാട്യം), ഒ.എസ്. അരുണ്‍ (സംഗീതം), ചാരുമതി രാമചന്ദ്രന്‍ (കര്‍ണാടിക് വോക്കല്‍), മാലാ ചന്ദ്രശേഖര്‍ (കര്‍ണാടിക് ഇന്‍സ്ട്രുമെന്റ് - ഫ്‌ളൂട്ട്) തുടങ്ങിയവര്‍ക്കും പുരസ്‌കാരങ്ങളുണ്ട്. മൊത്തം 128 പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. റീത്തന്‍ രാജന്‍ സ്‌കോളര്‍ഷിപ്പു നേടി.