കോട്ടയം: കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യപുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം മലയാളത്തിന്റെ പ്രിയങ്കരനായ നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന്. മലയാള സാഹിത്യത്തിനു നല്‍കുന്ന സമഗ്രസംഭാവനകളെ മാനിച്ചുകൊണ്ട് എല്ലാവര്‍ഷവും നല്‍കുന്ന പുരസ്‌കാരം അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ്. സാംസ്‌കാരികവകുപ്പുമന്ത്രി വി.എന്‍. വാസവന്‍ കോട്ടയത്തു പുരസ്‌കാരപ്രഖ്യാപനം നടത്തി.
രണ്ടു ബാലസാഹിത്യകൃതികള്‍ ഉള്‍പ്പെടെ നാല്പതിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
മലയാളകഥയിലും നോവലിലും സ്വന്തമായ ഇടം കണ്ടെത്തിയ മുതിര്‍ന്ന എഴുത്തുകാരനാണ് സേതു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാന്‍, എസി.ബി.റ്റി.യുടെ ഡയറക്ടര്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ തുടങ്ങിയ പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആലുവായില്‍ കടുങ്ങല്ലൂരില്ലാണ് താമസം. പാണ്ഡവപുരം, കൈമുദ്രകള്‍, അടയാളങ്ങള്‍, കിരാതം, ആറാമത്തെ പെണ്‍കുട്ടി, കിളിമൊഴികള്‍ക്കപ്പുറം, മറുപിറവി തുടങ്ങിയവാണ് പ്രധാന നോവലുകള്‍.