പാലാ: മേരി ബനീഞ്ഞ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മേരി ബനീഞ്ഞ സാഹിത്യ അവാര്‍ഡ് എഴുത്തുകാരന്‍ തേക്കിന്‍കാട് ജോസഫിന്. വാനമ്പാടി അവാര്‍ഡ് ഫാ. ജസ്റ്റിന്‍ അവണൂപ്പറമ്പില്‍ ഒ.സി.ഡി.ക്കും നല്കും.
ഡിസംബര്‍ രണ്ടിന് പാലാ സി.എം.സി. പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ ചേരുന്ന ബനീഞ്ഞ അനുസ്മരണസമ്മേളനത്തില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അവാര്‍ഡ് സമ്മാനിക്കും.
10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ദീപിക പത്രാധിപസമിതി അംഗമായിരുന്ന തേക്കിന്‍കാട് ജോസഫ് ഇപ്പോള്‍ കോട്ടയം പ്രസ്‌ക്ലബ് ജേര്‍ണലിസം സ്‌കൂള്‍ ഡയറക്ടറാണ്. 20 ലധികം കൃതികള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ''സൂപ്പര്‍ ബോയ് രാമു'' പരമ്പരയ്ക്കു സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കെസിബിസിയുടെ നോവല്‍ അവാര്‍ഡിനും തേക്കിന്‍കാട് ജോസഫ് അര്‍ഹനായിട്ടുണ്ട്.
ഒന്‍പതിലധികം ആധ്യാത്മികഗ്രന്ഥങ്ങളുടെ രചയിതാവാണ് ദൈവശാസ്ത്രത്തില്‍ ഡോക്ടര്‍ബിരുദമുള്ള ഫാ. ജസ്റ്റിന്‍.