ഒക്‌ടോബര്‍ ഇരുപത്തേഴിലെ ദീപനാളത്തില്‍ ''ദേവാങ്കണം'' എന്ന എന്റെ നോവലിനെക്കുറിച്ചുള്ള ഡോ. കുര്യന്‍ മാതോത്തച്ചന്റെ പ്രതികരണം വായിച്ചു. വളരെ നന്ദി. ഒരിക്കല്‍ ഞാന്‍ മാതോത്തച്ചനെ വിളിച്ചപ്പോള്‍ കണ്ണിന് ഓപ്പറേഷന്‍ കഴിഞ്ഞ് വിശ്രമത്തിലായതിനാല്‍ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞിരുന്നു.
എന്നിട്ടും അഗസ്ത്യായനവും അതിനുശേഷം ദേവാങ്കണവും ശ്രദ്ധാപൂര്‍വം വായിക്കുകയും ദീപനാളം പ്രതികരണത്തില്‍ നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തതില്‍ വളരെ നന്ദി. വളരെ സന്തോഷം. ദേവാങ്കണത്തെക്കുറിച്ച് മാതോത്തച്ചനെഴുതിയ നല്ല വാക്കുകള്‍ എനിക്കു കിട്ടിയ വിലയേറിയ പുരസ്‌കാരമായി ഞാന്‍ കരുതുന്നു. നന്ദി. ഇനിയും നല്ല നല്ല രചനകള്‍ക്കായി, എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുമല്ലോ.
ഗിരീഷ് കെ. ശാന്തിപുരം