ഇന്റര്നെറ്റ്യുഗത്തിലും ഇന്ത്യക്കാര്‍ക്ക് വിശ്വാസം പത്രങ്ങളെത്തന്നെയെന്ന് റിപ്പോര്‍ട്ട്. ലോക്‌നീതി-സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസും (സി.എസ്.ഡി.എസ്.) കൊണ്‍റാഡ് അഡെന്യുര്‍ സ്റ്റിഫ്റ്റങ്ങും (കെ.എ.എസ്.) ചേര്‍ന്ന് കേരളമുള്‍പ്പെടെ 19 സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പതിനഞ്ചുവയസ്സിനുമുകളിലുള്ള 7463 പേര്‍ സര്‍വേയില്‍ പങ്കെടുത്തു.
സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നുണ്ടെങ്കിലും വാര്‍ത്തയുടെ കാര്യത്തില്‍ വിശ്വാസം പത്രങ്ങളെയാണെന്ന് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു. വാര്‍ത്തകളറിയാന്‍ ചാനലുകള്‍ കാണാറുണ്ടെങ്കിലും പൂര്‍ണവിശ്വാസം പോരാ. സ്വകാര്യവാര്‍ത്താചാനലുകളെയും ഓണ്‍ലൈന്‍ വാര്‍ത്താ വെബ്‌സൈറ്റുകളെയും വിശ്വാസത്തിലെടുക്കാനാവില്ലെന്നും സര്‍വേ പറയുന്നു.