കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റിയൂട്ടിനു തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചിരിക്കുന്നു. ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിന്റെ ഉന്നത ഉദ്യോഗസ്ഥതലങ്ങളിലേക്ക് 15 ഉദ്യോഗാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്തുവാന്‍ ഇന്‍സ്റ്റിറ്റിയൂട്ടിനു കഴിഞ്ഞത് ചിട്ടയായ ക്ലാസ്സുകളുടെയും മികച്ച ഉത്തരരചനാപരിശീലനത്തിന്റെയും ഇന്റര്‍വ്യൂ കോച്ചിംഗിന്റെയും ഫലമായാണ്. വീണാ എസ്. സുധന്‍ (AIR124), റുമൈസാ ഫാത്തിമ ആര്‍.വി. (AIR185), ഉത്തര മേരി റെജി(AIR217),), മാത്യൂസ് മാത്യൂ (AIR233), അനു ജോഷി (AIR264), നിഥിന്‍ രാജ് പി. ((AIR319), അര്‍ജ്ജുന്‍ സി. (AIR349),, ആഷിക് അലി ഐ. (AIR367),, ഷഹീന്‍ സി. AIR396),, ഷിയാസ് കെ.എം. (AIR422), അരുണ്‍ കെ. പവിത്രന്‍ (AIR561),, നിതിന്‍ കെ.(AIR565), ജോണ്‍ ജോര്‍ജ്ജ് ഡിക്കോത്തോ (AIR614),, രാഹുല്‍ ആര്‍.(AIR803) എന്നിവരാണ് വിജയികള്‍.
വിജയികളെ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസ് പുളിക്കല്‍, ഇന്‍സ്റ്റിറ്റിയൂട്ട് മാനേജര്‍ ഫാ. ഫിലിപ്പ് ഞരളക്കാട്ട്, ഡയറക്ടറും ഡീനുമായ ഡോ. സിറിയക് തോമസ്, പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് വെട്ടിക്കന്‍ എന്നിവര്‍ അഭിനന്ദിച്ചു.