ദേശീയതലത്തിലുള്ള റീച്ച് യുഎസ് എയ്ഡ് മീഡിയ ഫെലോഷിപ്പ് ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്ത് ഏറ്റുവാങ്ങുന്നു. ന്യൂഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് ഹോട്ടല്‍ ആല്‍പിന സ്യൂട്ടില്‍ നടന്ന ദേശീയമാധ്യമശില്പശാലയില്‍ റീച്ച് ഇന്ത്യ ഡയറക്ടര്‍ ഡോ. അനുപമ ശ്രീനിവാസനും സീനിയര്‍ ടെക്‌നിക്കല്‍ എക്‌സ്പര്‍ട്ട് ഡോ. ജയ ശ്രീധറും ചേര്‍ന്നാണ് ഫെലോഷിപ്പ് നല്‍കിയത്. 'ക്ഷയരോഗനിര്‍മാര്‍ജനത്തിലെ വെല്ലുവിളികള്‍ കൊവിഡനന്തരകേരളത്തില്‍' എന്ന വിഷയത്തെ അധികരിച്ചുള്ള പഠനങ്ങള്‍ക്കാണ് ഫെലോഷിപ്പ്.