പാലാ: ആരോഗ്യസാക്ഷരത മുഖമുദ്രയാക്കി പ്രവര്‍ത്തിക്കുന്ന ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയുടെ കുതിപ്പ് കേരളത്തെ അതിശയിപ്പിക്കുന്നു. കേവലം മൂന്നുവര്‍ഷത്തിനുള്ളില്‍ത്തന്നെ ചികിത്സാരംഗത്തും മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തും വിസ്മയാവഹമായ നേട്ടങ്ങളാണ് മാര്‍ സ്ലീവാ മെഡിസിറ്റി കൈവരിച്ചിരിക്കുന്നത്. ഇതരജില്ലകളില്‍നിന്നുപോലും ചികിത്സതേടി ആയിരക്കണക്കിനു ജനങ്ങള്‍ ഇതിനകം മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എത്തിത്തുടങ്ങിയിരിക്കുന്നു.
മെട്രോ നഗരങ്ങളിലെ വമ്പന്‍ ആശുപത്രികളില്‍നിന്നുപോലും പ്രഗല്ഭരായ ഡോക്ടര്‍മാര്‍ പാലാ മെഡിസിറ്റിയിലേക്കു സേവനത്തിനായി എത്തുന്നുവെന്നത് ആരോഗ്യരംഗത്ത് ആശുപത്രി നേടിയെടുത്ത പേരിനും പെരുമയ്ക്കും മികച്ച ദൃഷ്ടാന്തമാണ്. കുറഞ്ഞ കാലത്തിനുള്ളില്‍ കേരളത്തിന്റെ ആരോഗ്യരംഗത്തുതന്നെ മാതൃകയാക്കാവുന്ന നിരവധി പദ്ധതികള്‍ ആശുപത്രി നടപ്പാക്കി. കൊവിഡ് മഹാമാരിയുടെ കാലത്തു കാഴ്ചവച്ച സേവനം മുഖ്യമന്ത്രിയുടെ അടക്കം പ്രശംസയും അഭിനന്ദനവും നേടിയെടുത്തു.
പദ്ധതികളുടെ വര്‍ഷം
മാര്‍ സ്ലീവാ മെഡിസിറ്റി പാലാ മൂന്നാംവാര്‍ഷികത്തോടനുബന്ധിച്ചു വിവിധ കര്‍മപരിപാടികള്‍ക്കു കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ ഫൗണ്ടറും പേട്രണുമായ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഒരു കൊല്ലം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളുടെയും പരിപാടകളുടെയും പ്രതീകമായ ലോഗോ 'മാര്‍ സ്ലീവാ മെഡിസിറ്റി പാലാ 4.0' പ്രകാശനം ചെയ്തു.
കുറഞ്ഞ ചെലവില്‍
മികച്ച ചികിത്സ
കുറഞ്ഞ ചെലവില്‍ ഏറ്റവും മികച്ച ചികിത്സ ജനങ്ങള്‍ക്കു ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മാര്‍സ്ലീവാ മെഡിസിറ്റിയുടെ തുടക്കം. മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ ഈ രംഗത്ത് ആശുപത്രി അഭിമാനകരമായ പ്രവര്‍ത്തനമാണ് കാഴ്ച വച്ചത്. ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ ഫീസ് വെറും അമ്പതു രൂപയായി നിശ്ചയിച്ചതില്‍ തുടങ്ങി മാര്‍ സ്ലീവായുടെ സാമൂഹികപ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനം.
ചികിത്സ തേടി വരുന്നവര്‍ക്ക് പ്രഥമപരിഗണന നല്‍കി 'പേഷ്യന്റ് സെന്റേര്‍ഡ് കെയര്‍' ആശയത്തില്‍ പ്രവര്‍ത്തിച്ച് ഏറ്റവും മികച്ചതും ഗുണനിലവാരമുള്ളതുമായ ചികിത്സാ സേവനങ്ങള്‍ മിതമായ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ഈ മൂന്നുവര്‍ഷം നല്‍കാനായത് ആശുപത്രിയുടെ വിജയമായി പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കാണുന്നു.
ജനങ്ങള്‍ക്കൊപ്പം
കൊവിഡ് ഉള്‍പ്പെടെ പ്രതിസന്ധികള്‍ ഉണ്ടായ സമയത്തു പൊതുജനങ്ങള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സാസേവനങ്ങള്‍ നല്‍കാനായെന്നും ജനങ്ങളുടെ വിശ്വാസം നേടി കേരളത്തിലെ മുന്‍നിര ആശുപത്രികളുടെ പട്ടികയിലേക്കു മാര്‍ സ്ലീവാ മെഡിസിറ്റിയെ എത്തിക്കാന്‍ സാധിച്ചെന്നും ആശുപത്രി മാനേജിങ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ പറഞ്ഞു.
18 പദ്ധതികള്‍
പുതിയ വെബ്‌സൈറ്റ്, അക്യൂട്ട് റീഹാബിലിറ്റേഷന്‍ യൂണിറ്റ്, പുതിയ സര്‍വീസ് സെന്ററുകള്‍, സീനിയര്‍ സിറ്റിസണ്‍സ് സേവനങ്ങള്‍, നാച്ചുറോപ്പതി, ജീവനക്കാര്‍ക്കുള്ള പ്രത്യേക ചികിത്സാപദ്ധതി, മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സേവനങ്ങള്‍ തുടങ്ങി പതിനെട്ടോളം പദ്ധതികളാണ് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുക. നൂതനമായ ടെക്‌നോളജി സംവിധാനങ്ങളുടെ സഹായത്തോടെ ജനങ്ങള്‍ക്കു ഗുണമേന്മയുള്ള സേവനങ്ങള്‍ നല്‍കാനുള്ള പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. ആശുപത്രിമേഖലയില്‍ത്തന്നെ ആദ്യമായി ജീവനക്കാര്‍ ആവിഷ്‌കരിച്ച് അവര്‍ നേരിട്ടു നടപ്പില്‍ വരുത്തുന്ന ആറു പദ്ധതികളും ഇതില്‍ ഉള്‍പ്പെടും. അടുക്കോടും ചിട്ടയോടും കാലോചിതമായ പരിഷ്‌കാരങ്ങളോടുംകൂടി ആശുപത്രിയെ മുന്നോട്ടു നയിക്കുന്ന മാനേജ്‌മെന്റ് ആശുപത്രിയെ ജനമനസ്സുകളിലേക്കാണ് കൈപിടിച്ചുചേര്‍ക്കുന്നത്.