പാലാ: പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസായി (മുഖ്യവികാരി ജനറാള്‍) മോണ്‍. ജോസഫ് തടത്തിലിനെ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചു. രൂപത സഹായമെത്രാനും പ്രോട്ടോ സിഞ്ചെല്ലൂസുമായിരുന്ന മാര്‍ ജേക്കബ് മുരിക്കന്‍ താപസജീവിതത്തിലേക്കു പ്രവേശിച്ച സാഹചര്യത്തിലാണ് മോണ്‍. ജോസഫ് തടത്തിലിനെ പ്രോട്ടോ സിഞ്ചെല്ലൂസായി നിയമിച്ചത്.
2020 ഫെബ്രുവരി 15 മുതല്‍ പാലാ രൂപത സിഞ്ചെല്ലൂസായി പ്രവര്‍ത്തിക്കുകയായിരുന്നു. വികാരി ജനറാളെന്ന നിലയില്‍ രൂപതയിലെ ഇടവകകള്‍, വൈദികര്‍, പ്രീസ്റ്റ് ഹോം, ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രം, അരുവിത്തുറ സെന്റ് ജോര്‍ജ്, കുറവിലങ്ങാട് ദേവമാതാ കോളജുകള്‍, വിവിധ സന്ന്യസ്തഭവനങ്ങള്‍, ഫാമിലി എയ്ഡ് ഫണ്ട്, എ.ഡി.സി.പി., പബ്ലിക് റിലേഷന്‍സ് വിഭാഗം, ഇന്റര്‍നെറ്റ് ഇവാഞ്ചലൈസേഷന്‍ എന്നിങ്ങനെ നേരത്തേയുള്ള ചുമതലകള്‍ക്കു പുറമേ പാലാ സെന്റ് തോമസ്, അല്‍ഫോന്‍സാ, സെന്റ് തോമസ് ടീച്ചര്‍ എജ്യുക്കേഷന്‍ എന്നീ കോളജുകളുടെ മാനേജര്‍ എന്ന ചുമതലയും പുതിയ ഉത്തരവാദിത്വത്തില്‍ ഉള്‍പ്പെടുന്നു.