•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

എന്റെ ഓണം

ന്റെ ഓണാഘോഷം എന്നും അമ്മയുടെ വീട്ടിലാണ്. അച്ഛന്റെ വീട് പാലക്കാടും അമ്മവീട് കോഴിക്കോടുമായതിനാല്‍, ഓണം ഞങ്ങള്‍ക്കൊരു യാത്രകൂടിയാണ്. ഓണപ്പരീക്ഷ കഴിഞ്ഞാല്‍ സ്‌കൂള്‍ അടച്ചു. പിന്നെ എനിക്കും ഗൗരിക്കും ഗീതമ്മയുടെയും അമ്മച്ചന്റെയും വീട്ടില്‍ പോകാന്‍ തിടുക്കമായി.
ആഘോഷങ്ങളെല്ലാം അമ്മവീട്ടിലായതിനാല്‍ പാലക്കാട് വെറുമൊരു പൂക്കളം  മാത്രം  ഇട്ടുവയ്ക്കും. അതും രാവിലെ സൈക്കിളില്‍ കൊണ്ടുവരുന്ന പൂക്കള്‍. വീട്ടുമുറ്റത്തു മന്ദാരവും തെച്ചിയും മഞ്ഞക്കോളാമ്പിയുമൊക്കെയുണ്ടെങ്കിലും കുറച്ചു പൂക്കള്‍  വാങ്ങിച്ചിടും.
ഗീതമ്മയുടെ വീട് കോഴിക്കോട് തിരുവമ്പാടി തമ്പലമണ്ണ എന്ന സ്ഥലത്താണ്. അവിടെ നിറയെ പൂക്കളുണ്ട്. പൈസ കൊടുത്തു വാങ്ങണ്ട. ചെമ്പരത്തി,  തുമ്പ,  മുക്കുറ്റി, ഒക്കെയുമുണ്ട്. അവിടെപ്പോകുമ്പോള്‍ ഇഷ്ടംപോലെ  കൂട്ടുകാരുണ്ട്. അമ്മയുടെ ബന്ധുക്കള്‍. അപ്പോഴാണ് ഓണം ആഘോഷമായി തോന്നാറ്.
രാവിലെ പൂക്കളമിട്ടു ഞങ്ങള്‍ ഫോട്ടോ എടുക്കും. പിന്നെ ടിവിയിലെ ഓണപ്പരിപാടികള്‍  ആസ്വദിച്ചിരിക്കും. ഉച്ചയാകുമ്പോള്‍ അമ്മമ്മയുടെകൂടെ പറമ്പില്‍ പോയി വാഴയില വെട്ടിക്കൊണ്ടു വന്നു സദ്യയുണ്ണും. 
ഓണസദ്യയില്‍ എനിക്കിഷ്ടം ഓലന്‍  ആണ്. ഞാന്‍ എപ്പോഴും ഓലക്കറി എന്നു പറയും. അമ്മ തിരുത്തും: ഓലക്കറിയല്ല, ഓലന്‍. 
ഉച്ചയ്ക്കുശേഷം അവിടെ പുലിക്കളിക്കാരുടെ വരവായി. ആദ്യമൊക്കെ പുലിയെ കാണുമ്പോള്‍ ഞാന്‍ ഓടിയൊളിക്കുമായിരുന്നു. പിന്നെയാണ് അത്  ഓണക്കളിയാണെന്നും ആളുകള്‍ വേഷംകെട്ടി വരുന്നതാണെന്നുമൊക്കെ മനസ്സിലായത്.
 സദ്യ കഴിച്ചു കഴിഞ്ഞാല്‍ വിരുന്നുകാര്‍ എല്ലാവരും കൂടിയിരുന്നു കഥകള്‍  പറയും. അമ്മമ്മയുടെ അമ്മയും ഉണ്ടായിരുന്നു അന്ന്.
 ഇക്കഴിഞ്ഞ ഓണത്തിന് അമ്മൂമ്മ ഉണ്ടായിരുന്നില്ല. കൊറോണയ്ക്കുശേഷം ഓണം അത്ര രസമുണ്ടായിരുന്നില്ല. എല്ലാവരും അവരവരുടെ വീട്ടിലൊതുങ്ങി.കാണാനാളില്ലാത്ത പൂക്കളം. പുത്തനുടുപ്പുകള്‍ നഷ്ടമായ കൊറോണക്കാലം. 
എല്ലാവരും സന്തോഷത്തോടെ വട്ടത്തില്‍ ഇരുന്നു കഥകള്‍ പറയുന്ന  ഓണമാണ് എനിക്ക് ഏറെ ഇഷ്ടം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)