ദീപനാളത്തിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ - ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി അഖിലകേരളാടിസ്ഥാനത്തില്‍ സാഹിത്യരചനാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഉപന്യാസം, ചെറുകഥ, കവിത, ചിത്രരചന എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍.
പൊതുനിബന്ധനകള്‍
രണ്ടു ഘട്ടങ്ങളിലായാണ് മത്സരം. ഒന്നാം ഘട്ടത്തില്‍ വിഷയനിബന്ധനയില്ല. പ്രസ്തുത മത്സരത്തിലെ രചനാമികവിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു മാത്രമായിരിക്കും രണ്ടാം ഘട്ടത്തില്‍ പ്രവേശനം.
എന്‍ട്രികള്‍ ഡിറ്റിപി ചെയ്ത് അയയ്‌ക്കേണ്ടതാണ്. ഒരു പേജില്‍ നാല്പതു വരിയെന്ന കണക്കില്‍ ഉപന്യാസം അഞ്ചു പേജിലും, കഥ മൂന്നു പേജിലും, കവിത ഇരുപതു വരിയിലും കവിയരുത്.
ചിത്രരചനയ്ക്ക് വാട്ടര്‍കളര്‍, കളര്‍പെന്‍സില്‍, പോസ്റ്റര്‍ കളര്‍, ക്രയോണ്‍സ്, ഓയില്‍ പേസ്റ്റ് എന്നിവ മീഡിയമായി ഉപയോഗിക്കാവുന്നതാണ്. editordeepanalam@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്കോ 7306874714 എന്ന വാട്‌സാപ്പ് നമ്പരിലേക്കോ പിഡിഎഫ് ആയി എന്‍ട്രികള്‍ അയയ്ക്കുക.
എന്‍ട്രികള്‍ 2022 ഓഗസ്റ്റ് 31 നുമുമ്പ് ലഭിച്ചിരിക്കണം.
ഫൈനല്‍ മത്സരങ്ങള്‍ സെപ്റ്റംബര്‍ 9 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ദീപനാളം ഓഡിറ്റോറിയത്തില്‍ നടത്തുന്നതാണ്.
രജിസ്‌ട്രേഷന്‍ഫീസ് 100 രൂപ. Deepanalam A/C No: 435 922 000 334 59, IFSC : CNRB 001 43 59 (Canara Bank, Pala Branch) എന്ന നമ്പരിലേക്ക് രജി. ഫീസ് ഗൂഗിള്‍പേ ചെയ്യേണ്ടതാണ്.
എന്‍ട്രികളോടൊപ്പം E-mail ID യും ഫോണ്‍ നമ്പരും ബാങ്ക് ട്രാന്‍സാക്ഷന്‍ IDയും നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം.