ഫോട്ടോഗ്രഫിയുടെ നിറസാന്നിധ്യം നാം അറിയാന്‍ തുടങ്ങിയിട്ട് 183 വര്‍ഷമായിരിക്കുന്നു. ഫോട്ടോഗ്രഫിയുടെയും കാമറയുടെയും സാങ്കേതികരഹസ്യങ്ങള്‍ അനാവരണം ചെയ്യപ്പെട്ട ധന്യമായ ദിവസമാണ് 1839 ഓഗസ്റ്റ് 19. ഫോട്ടോഗ്രഫിയുടെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട് പല ശാസ്ത്രജ്ഞരും പ്രവര്‍ത്തിച്ചിരുന്നെങ്കിലും പലരും പാതിവഴിയില്‍ ശ്രമം ഉപേക്ഷിച്ച് പിന്‍വാങ്ങുകയാണുണ്ടായത്. അതില്‍ ഏറെ പരിശ്രമശാലിയായിരുന്ന, നിരന്തരം പരീക്ഷണനിരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയാണ് 'ലൂയി ജാക് മാന്‍ഡെ ഡാംഗൂറ' എന്ന ശാസ്ത്രജ്ഞന്‍. 'ഡാംഗൂറ'യാണ് അതുവരെ ലോകത്തിന് അജ്ഞാതമായിരുന്ന ഫോട്ടോഗ്രഫിയുടെയും കാമറയുടെയും നിഗൂഢരഹസ്യങ്ങളടങ്ങിയ സാങ്കേതിക അറിവുകള്‍ കണ്ടുപിടിച്ചത്!
ഒരു ദിവസം ഫ്രഞ്ച് ശാസ്ത്ര അക്കാദമിയുടെയും ലളിതകലാ അക്കാദമിയുടെയും ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പില്‍ ഡാംഗൂറ ഫോട്ടോഗ്രഫിയുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി. ഫ്രഞ്ചു സര്‍ക്കാര്‍ പ്രതിനിധികള്‍ക്കും നിരീക്ഷകരായ മറ്റു ക്ഷണിക്കപ്പെട്ട ശാസ്ത്രപ്രതിഭകള്‍ക്കും ഡാംഗൂറയുടെ കണ്ടുപിടിത്തങ്ങള്‍ ബോധ്യപ്പെട്ടു.
ഫോട്ടോഗ്രഫിയുടെയും കാമറയുടെയും താന്‍ കണ്ടെത്തിയ സങ്കേതങ്ങള്‍ മുഴുവനും ഡാംഗൂറ ഫ്രഞ്ച് ഗവണ്‍മെന്റിന് ഉപാധികളൊന്നുമില്ലാതെ വിട്ടുകൊടുത്തു. ഡാംഗൂറയ്ക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ; ഫ്രഞ്ചു സര്‍ക്കാരിന്റെ അധീനതയിലുള്ള ഫോട്ടോഗ്രഫിയുടെ സാങ്കേതിക അറിവുകള്‍ മുഴുവനും ലോകത്തിനു സൗജന്യമായി നല്‍കണം.
ഫ്രഞ്ച് ഗവണ്‍മെന്റ് ഡാംഗൂറയെ പല വിശിഷ്ടപദവികളും നല്‍കി ആദരിച്ചു. കൂടാതെ, ആയുഷ്‌കാലപെന്‍ഷനായി വലിയൊരു തുക നല്‍കാനും ഓര്‍ഡറിട്ടു.
ഫോട്ടോഗ്രഫിയുടെ ജന്മദിനമായ ഓഗസ്റ്റ് 19 ഉത്സവസമാനമായാണ് ലോകത്തെ പല രാജ്യങ്ങളും കൊണ്ടാടുന്നത്. ഇന്ത്യയില്‍ത്തന്നെ ഫോട്ടോഗ്രഫി ജേര്‍ണലുകളുടെയും ലീഡിങ് ഫോട്ടോഗ്രാഫര്‍മാരുടെയും സംഘടനയായ കിറശമ കിലേൃിമശേീിമഹ ജവീീേഴൃമുവശര ഇീൗിരശഹ (കകജഇ)ന്റെ ആഭിമുഖ്യത്തിലും വേള്‍ഡ് ഫോട്ടോഗ്രഫി ഡേ സമുചിതമായി ആഘോഷിക്കാറുണ്ട്. നമ്മുടെ കൊച്ചുകേരളത്തിലും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ വര്‍ഷംതോറും ലോകഫോട്ടോഗ്രഫിദിനം വിവിധ പ്രോഗ്രാമുകളോടെ വിപുലമായി ആഘോഷിച്ചുവരുന്നു. കേരളഗവണ്‍മെന്റിന്റെ പി.ആര്‍.ഡി. വകുപ്പ് ലോകഫോട്ടോഗ്രഫി ദിനം, എ.കെ.പി.എ. എന്ന സംഘടനയുമായി യോജിച്ചു കോട്ടയത്ത് ആഘോഷിച്ചത് ഇത്തരുണത്തില്‍ ഓര്‍മിക്കുന്നു. അന്നു മുതിര്‍ന്ന പത്ര ഫോട്ടോഗ്രാഫര്‍മാരെയും പ്രഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെയും ആദരിച്ചിരുന്നു.
ഫിന്‍ലന്‍ഡ് രാജ്യത്തിന്റെ ഉത്സവംതന്നെയാണ് ലോകഫോട്ടോഗ്രഫിദിനം എന്നു പറയാം. ഫോട്ടോഗ്രഫിയുടെ 150-ാം പിറന്നാള്‍ ഒരു സ്മാരകതപാല്‍ സ്റ്റാമ്പുതന്നെ ഫിന്‍ലന്‍ഡില്‍ പുറത്തിറക്കുകയുണ്ടായി. സംവിധായകനും നിര്‍മാതാവും നടനും സര്‍വോപരി ഹാസ്യസമ്രാട്ടുമായ ചാര്‍ളിചാപ്ലിന്റെ ചിത്രമായിരുന്നു പിറന്നാള്‍ സ്റ്റാമ്പില്‍ ആലേഖനം ചെയ്യപ്പെട്ടിരുന്നത്. മുക്കാലിയില്‍ ഉയര്‍ത്തിനിര്‍ത്തിയിരുന്ന പഴയകാല ഫീല്‍ഡ് കാമറയ്ക്കു പിറകില്‍ നില്‍ക്കുന്ന ഫോട്ടോഗ്രാഫറുടെ മോഡല്‍ ആയിട്ടായിരുന്നു ചാപ്ലിന്റെ ചിത്രം സ്റ്റാമ്പില്‍ രേഖപ്പെടുത്തിയിരുന്നത്.
ഇന്ത്യയില്‍ ഫോട്ടോഗ്രഫി വേരൂന്നിയ കാലത്ത് കാമറ, ഫിലിം, ഫോട്ടോപ്പേപ്പര്‍, കെമിക്കലുകള്‍ തുടങ്ങിയവയൊന്നുംതന്നെ തദ്ദേശീയമായി നിര്‍മിച്ചിരു ന്നില്ല. വിദേശത്തുനിന്ന് ആവശ്യാനുസരണം അവ ഇറക്കുമതി ചെയ്യുകയായിരുന്നു. ഇന്നത്തെ ഡിജിറ്റല്‍ ഫോട്ടോഗ്രഫിയുഗത്തിലും ഈ സ്ഥിതിക്കു മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.
കേരളത്തില്‍ ഒരുകാലത്ത് ആദ്യകാല ഫീല്‍ഡ് കാമറകള്‍ നിര്‍മിച്ചു വിപണനവും കയറ്റുമതിയും ചെയ്യുന്ന ഒരു സ്ഥാപനം ആലപ്പുഴ, മുല്ലയ്ക്കലില്‍ പ്രവര്‍ത്തിച്ചിരുന്നു. 'വാഗേശ്വരി കാമറ വര്‍ക്‌സ്' എന്നായിരുന്നു പേര്. കാലത്തിന്റെ മാറ്റങ്ങളില്‍ ഫീല്‍ഡ് കാമറയും ഷീറ്റ് ഫിലിമും ആര്‍ക്കും വേണ്ടാതായി. വാഗേശ്വരികാമറ കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചുപോവുകയും ചെയ്തു.
1980 കാലഘട്ടത്തില്‍ ഗവണ്‍മെന്റുടമസ്ഥതയില്‍ ഊട്ടിയില്‍ (ഒട്ടാക്കമണ്ട്) ഹിന്ദുസ്ഥാന്‍ ഫോട്ടോ ഫിലിം കമ്പനി എന്നൊരു സ്ഥാപനം തുടങ്ങിയിരുന്നു. വിദേശത്തുള്ള വലിയ കമ്പനികളില്‍നിന്നു കൊണ്ടുവന്നിരുന്ന ഫോട്ടോഗ്രഫിക് പ്രൊഡക്ടുകള്‍ റീ-പാക്ക് ചെയ്ത് ഹിന്ദുസ്ഥാന്‍ ഫിലിം കമ്പനിയുടെ ലേബലില്‍ വില്‍ക്കുന്ന തന്ത്രമായിരുന്നു ആദ്യംമുതലേ എച്ച്.പി.ഇ.സി. കൈക്കൊണ്ടിരുന്നത്. റീ-പാക്കിങ്ങിലും മറ്റും ഫിലിമിന്റെയും പേപ്പറിന്റെയും ഗുണമേന്മ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. കാലക്രമേണ ഇന്ത്യയിലെ പ്രഫഷണല്‍ ഫോട്ടോഗ്രഫി മേഖലയും സ്റ്റുഡിയോക്കാരും എച്ച്.പി.ഇ.സി. ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഹിന്ദുസ്ഥാന്‍ ഫോട്ടോ ഫിലിം കമ്പനി അടച്ചുപൂട്ടേണ്ട സ്ഥിതിയും വന്നു.