•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

അന്ധകാരശക്തികളെ നിര്‍വീര്യമാക്കുന്ന മാധ്യസ്ഥ്യം

പുതിയ നിയമത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏക അപ്പസ്‌തോലിക രക്തസാക്ഷിയായ വി. യാക്കോബിന്റെ തിരുനാള്‍ ജൂലൈ 25  ന് ആഘോഷിക്കുന്നു

ഗോള കത്തോലിക്കാസഭ ജൂലൈ 25 വി. യാക്കോബ് ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ അനുസ്മരണം കൊണ്ടാടുകയാണല്ലോ. ''ഈശോയുടെ സഹോദരന്‍'' എന്ന് വി. ഗ്രന്ഥത്തില്‍ അറിയപ്പെടുന്ന വിശുദ്ധനെ ഈ കാലഘട്ടത്തില്‍ വണങ്ങേണ്ട ആവശ്യകത വര്‍ദ്ധിച്ചുവരുകയാണ്.
ഈശോയുടെ 12 ശ്ലീഹന്മാരില്‍ ആദ്യത്തെ രക്തസാക്ഷിത്വപദവി ലഭിച്ചത് വി. യാക്കോബിനാണ്. ക്രൈസ്തവര്‍ക്കെതിരേ ലോകമെമ്പാടും നടക്കുന്ന ആക്രമണങ്ങളെയും പൈശാചികസേവകളെയും തകര്‍ത്ത് വിശ്വാസികളെ വി. യാക്കോബ് രക്ഷിക്കുന്നു എന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു. വി. യാക്കോബിന്റെ കുരിശ് ധരിച്ചിരിക്കുന്നവരെ പൈശാചികശക്തികള്‍ക്കു തൊടാനാകില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈശോയുടെ ആദ്യ നാലു ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു 'ഈശോമിശിഹായുടെ സഹോദരന്‍' (മത്തായി 13:55, മര്‍ക്കോസ് 6:3, അപ്പ. പ്രവ: 12:17, 15:13, 21:18) എന്നറിയപ്പെടുന്ന വി. യാക്കോബ്. 
പരിശുദ്ധ ദൈവമാതാവിന്റെ ഏറ്റവും അടുത്ത സഹായിയായിരുന്നു വി. യാക്കോബ്. ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ മരിയന്‍ പ്രത്യക്ഷീകരണം എ.ഡി. 40 ല്‍ വി. യാക്കോബ് ശ്ലീഹായ്ക്കു മുന്നിലായിരുന്നു.
വി. യാക്കോബിന്റെ പ്രവര്‍ത്തനമണ്ഡലം സ്‌പെയിന്‍ ആയിരുന്നു. ആദ്യകാലത്ത് തന്റെ സുവിശേഷജോലികള്‍ക്കു ഫലം കാണാതെ വേദനിച്ചു തളര്‍ന്നിരുന്നപ്പോള്‍ മാതാവ് പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്തുവെന്നാണ് വിശ്വാസം. അന്ന് മാതാവ് ജീവിച്ചിരുന്ന കാലമായിരുന്നു. പരിശുദ്ധ അമ്മയുടെ പ്രത്യക്ഷപ്പെടലില്‍ അത് ആദ്യത്തേതായിരുന്നു. ഒരേ സമയം രണ്ടിടത്ത് ആയിരിക്കാനുള്ള അദ്ഭുതസിദ്ധി ദൈവം അമ്മയ്ക്കു നല്‍കിയിരുന്നതിന്റെ തെളിവുകൂടിയാണ് ഈ സംഭവം. സ്‌പെയിനിലെ സാര്‍ഗോസായിലാണ് മാതാവ് പ്രത്യക്ഷപ്പെട്ടത്. അവിടെ നദീതീരത്ത് ഒരു സ്തൂപത്തില്‍ അമ്മ ചാരിനില്‍ക്കുന്നതായിട്ടാണ് അദ്ദേഹം കണ്ടത്. സാര്‍ഗോസാ എന്ന ആ സ്ഥലം ഇന്ന് ലോകപ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഒന്നാണ്. പിലാര്‍ മാതാവ് എന്ന പേരില്‍ ഇവിടെ പരിശുദ്ധ അമ്മയെ  ലോകം വന്ദിക്കുന്നു. 
ഹേറോദേസ് അഗ്രിപ്പ യഹൂദരെ പ്രീണിപ്പിക്കാന്‍ ക്രിസ്ത്യാനികളുടെ നേരേ മര്‍ദനം ആരംഭിച്ചു. പത്രോസും യാക്കോബും ആയിരുന്നു ആദിമക്രൈസ്തവസമൂഹത്തിന്റെ തലവന്മാര്‍. യാക്കോബ് ജനങ്ങളെ വഴിതെറ്റിക്കുന്നുവെന്ന് യഹൂദര്‍ അഗ്രിപ്പയെ അറിയിച്ചു. ഈശോ രക്ഷകനാണെന്നും രക്ഷ അവനിലൂടെ മാത്രമേ ഉള്ളൂവെന്നും യാക്കോബ് ജനങ്ങളെ ബോധിപ്പിക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ പേരിലുള്ള ആരോപണം. കൊലസ്ഥലംവരെ യാക്കോബ് ഈശോയെക്കുറിച്ചു പ്രസംഗിക്കുകയും വഴിയിലുടനീളം വിശ്വാസികളെ സത്യവിശ്വാസത്തില്‍ ഉറപ്പിക്കുകയും ചെയ്തു. എവുസേബിയസിന്റെ സഭാചരിത്രപ്രകാരം യാക്കോബിനെ ന്യായാധിപന്റെ മുമ്പില്‍ ഹാജരാക്കിയ വ്യക്തി, യാക്കോബ് ശ്ലീഹാ വിചാരണയിലും വിധിസമയത്തും പ്രകടിപ്പിച്ച ധീരത കണ്ട് മാനസാന്തരപ്പെട്ട് താനും ഒരു ക്രിസ്ത്യാനിയാണെന്നു പ്രഖ്യാപിച്ചു. അതിനാല്‍, അവരിരുവരും വധസ്ഥലത്തേക്ക് ഒരുമിച്ച് ആനയിക്കപ്പെട്ടു. വഴിയില്‍ വച്ച് അയാള്‍ യാക്കോബിനോടു മാപ്പിരന്നു. യാക്കോബ് അല്പനേരത്തെ ആലോചനയ്ക്കുശേഷം സമാധാനം നിന്നോടുകൂടെ എന്നു പറഞ്ഞ് അവനെ ചുംബിച്ചു. രണ്ടുപേരുടെയും ശിരസ്സ് ഒപ്പം ഛേദിക്കപ്പെട്ടു. എ.ഡി. 63 ല്‍ ആയിരുന്നു ഇതു സംഭവിച്ചത്. 
സ്‌പെയിന്‍രാജ്യത്തെ പിന്നീട് വിദേശാക്രമണത്തില്‍നിന്നും അടിമത്തത്തില്‍നിന്നും രക്ഷിച്ചത് വി. യാക്കോബിന്റെ മാധ്യസ്ഥ്യത്തിലാണെന്നു വിശ്വസിക്കുന്നു. ആഫ്രിക്കന്‍രാഷ്ട്രമായ കോംഗോയുടെയും ദേശീയമദ്ധ്യസ്ഥനാണ് വി. യാക്കോബ്. 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)