പണ്ടു പണ്ട്... വളരെ പണ്ട് ''പാന്‍ജിയ'' എന്ന ഒറ്റ ഭൂഖണ്ഡവും ''പന്തലാസ'' എന്നൊരു സമുദ്രവും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഭൂമിശാസ്ത്രജ്ഞന്മാര്‍ പറയുന്നു. പിന്നീട് ഈ സൂപ്പര്‍ കൊണ്ടിനെന്റ് പിളരാന്‍ തുടങ്ങി.
ജര്‍മന്‍ കാലാവസ്ഥാശാസ്ത്രജ്ഞനും, ഗവേഷകനുമായിരുന്ന ആല്‍ഫ്രഡ് വെഗെനറിന്റെ continental drift തിയറിയാണ് ഇതിന് ഉപോല്‍ബലകമായി ഉള്ളത്. പിന്നീട് പ്ലേറ്റ് ടെക്‌റ്റോണിക് സിദ്ധാന്തവും പാന്‍ജിയയുടെ പിളര്‍ച്ചയില്‍ അംഗീകരിക്കപ്പെട്ട സിദ്ധാന്തമായി മാറി. ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ കൊണ്ട് ഭൂഖണ്ഡങ്ങള്‍ വേര്‍പിരിഞ്ഞു. എന്നാല്‍, ഭൂമിയില്‍ ഒരു ഭൂഖണ്ഡം ഒളിച്ചിരിക്കുന്നുണ്ട്. 'സീലാന്‍ഡിയ' എന്ന ഈ ഭൂഖണ്ഡം ലോകത്തിലെ ഏറ്റവും 'വലിയ' ചെറിയ ഭൂഖണ്ഡമാണ്. ഗോണ്ട്വാനയുടെ ഭാഗമായിരുന്ന ഈ ഭൂഖണ്ഡത്തിന്റെ 94 ശതമാനവും ദക്ഷിണപസഫിക് സമുദ്രത്തില്‍ മുങ്ങിക്കിടക്കുന്നു. നീളമേറിയതും ഇടുങ്ങിയതുമായ ഈ സൂക്ഷ്മ ഭൂഖണ്ഡത്തിന്റെ ഒരു ഭാഗം ഓസ്‌ട്രേലിയന്‍ ഫലകത്തിലും മറ്റേ ഭാഗം പസഫിക് ഫലകത്തിലുമാണ്.
1995 ല്‍ ബ്രൂസ് ലുയെന്‍ഡിക് ആണ് സീലാന്‍ഡിയയുടെ പേരും ആശയവും നിര്‍ദേശിച്ചത്. ഉപഗ്രഹചിത്രങ്ങള്‍ ഈ ഭൂഖണ്ഡത്തിന് ഓസ്‌ട്രേലിയയുടെ വലുപ്പം എന്നു കാണിക്കുന്നു. ബെറിംഗിയ, ഡോഗര്‍ ലാന്‍ഡ്, കെര്‍ഗുലെന്‍ പീഠഭൂമി, മൗറീഷ്യ, സാഹുല്‍, സുന്ദ എന്നിവ ഉള്‍പ്പെടുന്നതാണ് വെള്ളത്തിനടിയിലായ പ്രദേശങ്ങള്‍. ഈ ഭാഗങ്ങളില്‍ വന്‍തോതില്‍ ധാതുനിക്ഷേപങ്ങളും പ്രകൃതി വാതകപാടങ്ങളും ഉണ്ട്. ടാസ്മാന്‍ കടലിനോടു സാമീപ്യമുള്ളതിനാല്‍ ടാസ്മാന്റീസ് എന്നും ഈ ഭൂഖണ്ഡം അറിയപ്പെടുന്നു.
ശാസ്ത്രജ്ഞന്‍മാര്‍ സീലാന്‍ഡിയയെ നോര്‍ത്ത് സീലാന്‍ഡിയ, സൗത്ത് സീലാന്‍ഡിയ എന്നിങ്ങനെ രണ്ടു മേഖലകളായി തിരിച്ചിരിക്കുന്നു. അഗ്‌നിപര്‍വതസാന്നിധ്യമുള്ള ധാരാളം പ്രവിശ്യകള്‍ ഈ സൂക്ഷ്മഭൂഖണ്ഡത്തില്‍ ഉണ്ട്. ലോര്‍ഡ്‌ഹോവ് ദ്വീപിനു സമീപമുള്ള 'ബോള്‍സ് പിരമിഡ്' ആണ് സമുദ്രനിരപ്പില്‍നിന്ന് ഉയര്‍ന്ന ഒരു സ്ഥലം. സീലാന്‍ഡിയയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം 'മൗണ്ട് കുക്ക്' ആണ്.
എന്നാല്‍, സീലാന്‍ഡിയയെ ഒരു ഭൂഖണ്ഡമായി ഭൂമിശാസ്ത്രജ്ഞന്മാര്‍ അംഗീകരിക്കുന്നില്ല. ഒരു ഭൂഖണ്ഡത്തിന് നിര്‍വചിക്കപ്പെട്ട പരിധികളോ വിശേഷണങ്ങളോ ഈ നിഗൂഢഭൂഖണ്ഡത്തിനില്ല എന്നതാണു കാരണം.
2010 ഫെബ്രുവരി 28 നാണ് kingdom of zealandia സ്ഥാപിതമായത്. നോര്‍ഡിക് സംസ്‌കാരമുള്ള ഒരു രാജ്യമാണിത്. രാജവാഴ്ചയുള്ള പാര്‍ലമെന്ററി ജനാധിപത്യമാണ് സീലാന്‍ഡിയ. ഇപ്പോഴത്തെ രാജ്ഞി ലിന്‍ഡ് സ്‌ട്രോമാണ്.
ഭരണഘടനയനുസരിച്ച് മൂന്ന് ഒഫീഷ്യല്‍ ഭാഷകളുണ്ട് സീലാന്‍ഡിയയ്ക്ക്: ഇംഗ്ലീഷ്, സ്വീഡിഷ്, സീലാന്‍ഡിയന്‍. ഇവയ്ക്കു പുറമേ, മറ്റു പ്രാദേശികഭാഷകളുമുണ്ട് ഈ മൈക്രോ ഭൂഖണ്ഡത്തിന്. മാവോറി ഭാഷയില്‍ ഈ പ്രദേശത്തെ ടെറിയു - എ - മൗയി അഥവാ 'മൗയിയുടെ കുന്നുകള്‍' എന്നു വിളിക്കുന്നു.
2021 വരെ സീലാന്‍ഡിയയിലെ മൊത്തം ജനസംഖ്യ ഏകദേശം 5.4 ദശലക്ഷം ആണ്. ഭൂപടങ്ങളില്‍ ദൃശ്യമല്ലെങ്കിലും ഈ ഭൂഖണ്ഡം നഷ്ടമായിട്ടില്ല.