കോട്ടയം: മതങ്ങള്‍ സ്ഥാപനവത്കരണത്തില്‍നിന്നു മനുഷ്യ സേവനത്തിന്റെ മാര്‍ഗത്തിലേക്കു തിരിയണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചു ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍കാതോലിക്കാ ബാവാ വിളിച്ചുചേര്‍ത്ത മതാന്തരസൗഹൃദ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാധുസംരക്ഷണം മതത്തിന്റെ മുഖമുദ്രയാകണമെന്നും അതിര്‍വരമ്പുകള്‍ക്ക് അതീതമായ സുഹൃത്ബന്ധമാണ് ഇന്നിന്റെ ആവശ്യമെന്നും കാതോലിക്കാ ബാവാ പറഞ്ഞു.
ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ, ആര്‍ച്ചുബിഷപ് ഡോ. എം. സൂസപാക്യം, സ്വാമി സച്ചിദാനന്ദ, റഷീദ് അലി ശിഹാബ് തങ്ങള്‍, കല്‍ദായ സഭാ മെത്രാപ്പോലീത്താ മാര്‍ അപ്രേം, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. മാമ്മന്‍ മാത്യു, സാജന്‍ വര്‍ഗീസ്, ഓര്‍ത്തഡോക്‌സ് സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.