ശാസ്ത്രവിദ്യാത്ഥികള്‍ക്കു സുപരിചിതമായ ഒരു മത്സ്യമാണ് സാല്‍മണ്‍. തീരപ്രദേശങ്ങളിലുള്ള (വിശേഷിച്ചും അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ) നദീതടങ്ങളിലാണ് അവയുടെ ഉദ്ഭവം. അവിടെ മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ നദീതടങ്ങളില്‍ത്തന്നെയാണു വളര്‍ന്നുതുടങ്ങുക. ദേഹമാകെ പുള്ളിക്കുത്തുകളും അടയാളങ്ങളുമുള്ള സാല്‍മണ്‍കുഞ്ഞുങ്ങള്‍ നദികളില്‍ക്കൂടി തുള്ളിക്കളിച്ചു നടക്കുന്നതു കാണാന്‍ കൗതുകമുണ്ട്. പൂര്‍ണവളര്‍ച്ചയെത്തിയ സാല്‍മണ്‍മത്സ്യങ്ങള്‍ക്ക് സുമാര്‍ അഞ്ച്-അഞ്ചരക്കിലോവരെ തൂക്കമുണ്ടാകും.
ഏതാണ്ടു രണ്ടു വയസ്സുവരെ അവ നദികളില്‍ത്തന്നെയാണു കഴിയുക. ക്രമേണ വിശാലമായ കടല്‍ അവയെ ആകര്‍ഷിക്കുന്നു - അവ അങ്ങോട്ടു തിരിക്കുന്നു. കിങ് സാല്‍മണ്‍ എന്ന ഒരിനം ഏതാണ്ടു 3500 കിലോമീറ്റര്‍ വരെ നീങ്ങിയകലുമെന്നാണ് ശാസ്ത്രനിരീക്ഷണം. അപകടത്തില്‍പ്പെട്ടും വന്മത്സ്യങ്ങള്‍ക്കിരയായും ചിലതിന്റെ കഥ വഴിക്കുവച്ചുതന്നെ കഴിയും.
എങ്കിലും, അവശേഷിക്കുന്നവയ്ക്കു കുറെ കഴിയുമ്പോള്‍ (ചിലതിനു രണ്ടു കൊല്ലം) മടങ്ങിപ്പോരണമെന്നു തോന്നും. വേഗം കുറഞ്ഞുതുടങ്ങി, ചിറകുകള്‍ തളരുന്നു. വന്മത്സ്യങ്ങളുടെ വായില്‍നിന്നു രക്ഷപ്പെടാനാവുന്നില്ല... അവ തിരിച്ചു പോരും, പുറപ്പെട്ടിടത്തേക്ക്. തങ്ങള്‍ മുട്ടയായിരുന്ന സ്ഥലത്തുവന്ന് അവയും മുട്ടയിടും. മുട്ടയിട്ടു കഴിഞ്ഞാല്‍ അചിരേണ അവറ്റകള്‍ ചത്തുപോവുകയാണു പതിവ്. ചില ഇനങ്ങള്‍ ഉദാഹരണത്തിന്, അറ്റ്‌ലാന്റിക് സാല്‍മണ്‍ ഒന്നുകൂടി പോയി വരാറുണ്ട്.
സാല്‍മണ്‍മത്സ്യങ്ങളെപ്പോലെയാണ് ഒരു തരത്തില്‍ പറഞ്ഞാല്‍ മനുഷ്യരും. ബാല്യവും കൗമാരവുമൊക്കെക്കഴിഞ്ഞു വളര്‍ച്ചയെത്തിത്തുടങ്ങുന്ന മനുഷ്യന്‍ ലോകത്തിന്റെ കണ്ണെത്താത്ത വളവുകളിലേക്കു കൂപ്പുകുത്തിയിറങ്ങുകയാണ്- 'കണ്ണുംമൂക്കു'മടച്ച്!
പരിസരബോധംപോലും നഷ്ടപ്പെട്ടു പരക്കം പായുന്നവന് ആരും ഒന്നും പ്രശ്‌നമല്ല. പുറംലോകത്തു കാണപ്പെടുന്നവയെല്ലാം അവനെ ആകര്‍ഷിക്കുന്നു. പുതിയ പുതിയ പരീക്ഷണങ്ങള്‍, സ്‌നേഹബന്ധങ്ങള്‍, സൗഹൃദങ്ങള്‍... പിറന്ന മണ്ണും പുറപ്പെട്ട സ്ഥലവും കുട്ടിക്കാലത്തു കൈമുതലായുണ്ടായിരുന്ന പൈതൃകവും ഒക്കെ പുല്ലുപോലെ തൊഴിച്ചെറിഞ്ഞ് ആരെയും കൂസാതെ മുന്നോട്ടു പായുന്നവന്‍ വഴിയില്‍ കണ്ടുമുട്ടുന്നവരെയൊക്കെ വിമര്‍ശിക്കും -വിപ്ലവം വിളിച്ചുപറയും.
എങ്കിലും, ഇടവഴിയില്‍വച്ചു വീണുപോയില്ലെങ്കില്‍ ജീവിതത്തില്‍ കുറെ ദൂരം ഓടിക്കഴിയുമ്പോള്‍ അവന്‍ കിതച്ചു തുടങ്ങും - സാല്‍മണ്‍ മത്സ്യങ്ങളെപ്പോലെ. പഴയതുപോലെ ഇനിയും ഓടാനാവുന്നില്ല. പലതും പിടിച്ചിടത്തു കിട്ടുന്നില്ല. കൂട്ടുകാര്‍ കൈവിട്ടു പോകുന്നു. തീരാരോഗങ്ങള്‍ ഗ്രസിച്ചുതുടങ്ങുന്നു. പ്രപഞ്ചത്തിലെ ഒരു ശക്തിക്കും ഇനിയങ്ങോട്ടുതന്നെ താങ്ങാനാവുന്നില്ല... അപ്പോഴാണ് കുട്ടിക്കാലത്തു പഠിച്ചുവച്ചിരുന്ന പഴയ പ്രാര്‍ത്ഥനകളും മറ്റും ഓര്‍മ വരുക, അറിയാതെ ഉരുവിട്ടു പോവുക.
പേര്‍ഷ്യ കണ്ടിട്ടുള്ളതിലേക്കും വലിയൊരു ചിന്തകനായിരുന്നു ഷോപ്പനോവര്‍. തികഞ്ഞ നാസ്തികനായിരുന്ന അദ്ദേഹത്തിന്റെ യുക്തിചിന്തയാണ് ആധുനിക എക്‌സിസ്റ്റന്‍ഷ്യലിസത്തിനുതന്നെ വഴിമരുന്നിട്ടത്. നിരീശ്വരനായിരുന്ന നീറ്റ്‌ഷേയെപ്പോലും അദ്ദേഹത്തിന്റെ ആശയങ്ങള്‍ സ്വാധീനിച്ചുവത്രേ. ഏതായാലും, ഷോപ്പനോവര്‍ പില്‍ക്കാലത്ത് അറിയപ്പെട്ടിരുന്നത് 'അി ൗിവമുു്യ ീെഹശമേൃ്യ ാമി', 'ഠവല ുവശഹീീെുവലൃ ീള ുലശൈാശാെ' എന്നൊക്കെയാണ്. തികച്ചും അസന്തുഷ്ടനായ ഒരു ഏകാന്തജീവിയും ദോഷൈകദൃക്കുമായിരുന്ന ആ മനുഷ്യന് ഏറെക്കാലം മരണശയ്യയില്‍ കിടക്കേണ്ട ഗതികേടും വന്നുചേര്‍ന്നു. ഒരിക്കല്‍ അസഹ്യമായ വേദനകൊണ്ടു പുളഞ്ഞപ്പോള്‍ അദ്ദേഹം ദൈവത്തെ വിളിച്ചു. അതു കേട്ടു നിന്ന ഡോക്ടര്‍ ചോദിച്ചു: ''എന്ത്, ഷോപ്പനോവര്‍ ദൈവത്തെ വിളിക്കുകയോ?''
''ഈ വേദനയില്‍ ആരായാലും അങ്ങനെ പറഞ്ഞുപോകും, ഡോക്ടര്‍'' - അതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സര്‍വരാലും പരിത്യക്തമായ ഏകാന്തത വന്നുചേര്‍ന്നപ്പോള്‍ ചിന്തകള്‍ കളങ്കമേശാത്ത കുട്ടിക്കാലത്തേക്കു പറന്നിറങ്ങി - അന്ന് അമ്മ പഠിപ്പിച്ച പ്രാര്‍ത്ഥനകള്‍ അറിയാതെ മനസ്സിലേക്കു വന്നു. അതാണ് അങ്ങനെ ഉരുവിട്ടു പോയത്...
'ഠവല ഛൃശഴശി ീള ടുലരശല'െ എന്ന വിശ്വവിഖ്യാതഗ്രന്ഥത്തിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച പരിണാമവാദത്തിന്റെ പ്രണേതാവ് ചാള്‍സ് ഡാര്‍വിന്റെ അന്ത്യം ഇതിലും രസാവഹമാണ്. പ്രശസ്തിയുടെ കൊടുമുടിയിലെത്തിയതോടെ അദ്ദേഹത്തിന്റെ അടുത്ത മുന്നേറ്റം ദൈവത്തെയും മതത്തെയും അഭൗമികമായ സര്‍വതിനെയും തള്ളിപ്പറഞ്ഞുകൊണ്ടായിരുന്നു. എങ്കിലും, ജീവിതത്തിന്റെ സായംകാലമായപ്പോള്‍ മട്ടുമാറി. ഇളംപ്രായത്തില്‍ പഠിച്ചുവച്ചതും വിശ്വസിച്ചതും ഓര്‍മ വന്നുതുടങ്ങി. അതോടെ മടക്കയാത്ര ആരംഭിച്ചു. നല്ലൊരു ക്രൈസ്തവനായിട്ടാണ് അദ്ദേഹം മരണമടയുന്നത്.
കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി മുണ്ടശേരി മാസ്റ്ററുടെ മാനസാന്തരകഥയും നമുക്കു സുപരിചിതമാണല്ലോ.
യേശു അവതരിപ്പിക്കുന്ന ധൂര്‍ത്തപുത്രന്‍ പന്നികളെ മേയ്ക്കുവാന്‍പോലും താണിറങ്ങിയില്ലേ? അവയുടെ ഉച്ഛിഷ്ടംകൊണ്ടുപോലും വിശപ്പടക്കുവാന്‍ കൊതിച്ചില്ലേ? മ്ലേച്ഛതയുടെ പരകോടി! എങ്കിലും അവിടം തിരിച്ചുവരവിന്റെ തുടക്കമായിരുന്നു. പിതൃഭവനത്തിന്റെ മധുരസ്മരണകള്‍ അവനില്‍ കുളിര്‍മ പകര്‍ന്നു - മാലിന്യക്കൂമ്പാരത്തില്‍നിന്നു മടങ്ങിപ്പോരാനുള്ള പ്രേരണയായി അതു മാറി. ഉപ്പുവെള്ളത്തില്‍ നിന്നു ശുദ്ധജലത്തിലേക്കു പിന്തിരിയുന്ന സാല്‍മണ്‍ മത്സ്യങ്ങളെപ്പോലെ അവനും തിരിച്ചുവന്നു.
അമേരിക്കയുടെ 24-ാമത്തെ പ്രസിഡന്റ് ഗ്രോവര്‍ ക്ലീവ്‌ലാന്‍ഡിന്റെ വിശ്വസ്ത സെക്രട്ടറിയായിരുന്നു ജെ. സ്റ്റേര്‍ലിങ് മോര്‍ട്ടോണ്‍. അദ്ദേഹത്തിന്റെ ഭാര്യ കരോളിന്‍ അത്യുത്തമയായ ഒരു സ്ത്രീരത്‌നമായിരുന്നു, ഒരു മാതൃകാമാതാവും. കരോളിന്‍ മരിച്ചപ്പോള്‍ ശവകുടീരത്തില്‍ മോര്‍ട്ടോണ്‍ ഇങ്ങനെ എഴുതിച്ചേര്‍ത്തു: 'ഇമൃീഹശില ംശളല ീള ടലേൃഹശിഴ ങീൃീേി മിറ ാീവേലൃ ീള ഖീ്യ, ജമൗഹ മിറ ങമൃസ ങീൃീേി'. തന്റെ മക്കളെ അദ്ദേഹം ഒരിക്കല്‍ അവിടെ കൊണ്ടുപോയി നിറുത്തിയിട്ട് ഇങ്ങനെ പറഞ്ഞു: ''ഈ അമ്മയില്‍നിന്നു കിട്ടിയതിനപ്പുറത്ത് എന്തെങ്കിലും നിങ്ങളില്‍ ആരില്‍നിന്നെങ്കിലും സംഭവിച്ചാല്‍ ഉടനടി ആ പേര് ഇവിടെനിന്നു തുടച്ചുമാറ്റപ്പെടും.'' ആ പേരുകളിലൊന്നും ഇതുവരെ തുടച്ചു മാറ്റപ്പെടേണ്ടിവന്നിട്ടില്ല! ഒക്കെ ഇപ്പോഴും അവിടെത്തന്നെയുണ്ട്.
നമ്മുടെ കുഞ്ഞുങ്ങള്‍ക്കു കുട്ടിക്കാലത്തു ലഭിക്കുന്ന മതബോധനവും വിശ്വാസപരിശീലനവും അവരുടെ ആത്മാവിന്റെ ആഴങ്ങളില്‍ ആണ്ടുകിടക്കും. ജീവിതത്തില്‍ വഴിതെറ്റി എതിലെയെല്ലാം നീന്തിയകന്നാലും പണ്ടത്തെ ശുദ്ധജലത്തിന്റെ മധുരസ്മരണയില്‍ മടങ്ങിയെത്തുന്ന സാല്‍മണ്‍ മത്സ്യങ്ങളെപ്പോലെ അവരും അവസാനനാളുകളില്‍ തിരിച്ചു വരാതിരിക്കുകയില്ല, ഷോപ്പനോവറിനെപ്പോലെ, ചാള്‍സ് ഡാര്‍വിനെപ്പോലെ, ധൂര്‍ത്തപുത്രനെപ്പോലെ.