ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമിയുടെ ഈ വര്‍ഷത്തെ ഒ.എന്‍.വി. സാഹിത്യപുരസ്‌കാരം കഥാകൃത്ത് ടി. പത്മനാഭന്. മൂന്നുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.
50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന 2021 ലെ ഒ.എന്‍.വി. യുവസാഹിത്യപുരസ്‌കാരത്തിന് അരുണ്‍കുമാര്‍ അന്നൂരിന്റെ 'കലിനളന്‍' എന്ന കൃതിയും 2022 ലെ പുരസ്‌കാരത്തിന് കുമാരി അമൃതാ ദിനേശിന്റെ 'അമൃതഗീത' എന്ന കൃതിയും അര്‍ഹമായി.
ഒ.എന്‍.വിയുടെ ജന്മദിനമായ മേയ് 27 ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മലയാള കഥാസാഹിത്യത്തെ ലോകകഥാസാഹിത്യരംഗത്ത് ഉയര്‍ത്തുന്നതില്‍ നിസ്തുല പങ്കുവഹിച്ച കഥാകാരനാണ് ടി. പത്മനാഭന്‍ എന്ന് ഡോ. എം.എം. ബഷീര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍ എന്നിവര്‍കൂടി ഉള്‍പ്പെട്ട ജൂറി വിലയിരുത്തി.