പാഴായിപ്പോകുന്നു എന്നറിഞ്ഞുകൊണ്ട് ഒരു ഭീമന്‍വ്യയം ചെയ്യുക! അതൊരു നാറായണത്തുഭ്രാന്തന്‍ നിലപാടാണ്. വിവേകമുള്ള ജനസമൂഹത്തിന് അത്തരം നയം തുടരാനാവില്ല.
പറഞ്ഞു വരുന്നത് കെ. റെയില്‍ കല്ലിടീല്‍ കാര്യം തന്നെ.
കായക്കഞ്ഞിക്കരി-യില്ലാത്തൊരു നാടു ലക്ഷങ്ങള്‍ ചെലവിട്ടു, എതിര്‍പ്പുകള്‍ ഒന്നും വകവെക്കാതെ, സര്‍വേകല്ല് നാട്ടി പോകുന്നു.
കല്ല് കുഴിച്ചിട്ടവരും പോലീസും നോക്കി നില്‍ക്കേ പറമ്പുടമകള്‍ ഇട്ട കല്ലുകള്‍ പിഴുതു തോട്ടിലിറിയുന്നു....!
ഇരുളുന്നു, വെളുക്കുന്നു....
കല്ലിടീലും പിഴുതുകളച്ചിലും തുടരുന്നു. വന്‍തോതില്‍ പണം ഇതിനായി ചെലവഴിക്കപ്പെടുന്നു. കേരളജനത വാര്‍ത്തകള്‍ വായിച്ചു ദിനരാത്രങ്ങള്‍ തള്ളുന്നു.
ഇതൊരു മണ്ടന്‍സമൂഹത്തിനല്ലേ കഴിയൂ!
ഈ പ്രശ്‌നം ഏതുവിധേനയും പരിഹരിച്ചു മുന്നോട്ടുപോകുകയല്ലേ ഒരു വിവേകമുള്ള സമൂഹം ചെയ്യേണ്ടത്?
ഒന്നുകില്‍ എതിര്‍പ്പുകളെ രമ്യമായി പരിഹരിച്ചു, മുടക്കുന്ന പണം മുതലാക്കിയെടുക്കുക, അല്ലെങ്കില്‍ ബലപ്രയോഗത്തിലൂടെ കാര്യം സാധിക്കുക. അതുമല്ലെങ്കില്‍ സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടുനിറുത്തി പദ്ധതി ഉപേക്ഷിക്കുക.
എങ്ങനെയായാലും പാഴ്‌വ്യയം അറിഞ്ഞുകൊണ്ടു തുടരുക, അഹന്തയുടെയോ അജ്ഞതയുടെയോ അവിവേകത്തിന്റെയോ തെളിവാണ്.
കേരളസമൂഹത്തിനു മൊത്തമായി മണ്ടന്‍കളിക്കാന്‍ പറ്റുമോ?
ഇക്കാലത്തു ധനമിങ്ങനെ കാര്യസാധ്യത്തിനല്ലാതെ പാഴാക്കാമോ?
അഡ്വ. ഫിലിപ്പ് പഴേമ്പള്ളി പെരുവ