•  3 Apr 2025
  •  ദീപം 58
  •  നാളം 5
ആരോഗ്യവീഥി

കുട്ടികളിലെ പ്രതിരോധകുത്തിവയ്പുകള്‍

ന്നൊരു ശനിയാഴ്ചയായിരുന്നു. ഒ.പി. യില്‍ നല്ല തിരക്കുള്ള ദിവസം. ഒരു അപ്പച്ചന്‍ തന്റെ പേരക്കുട്ടിയുമായി വന്നു. കുട്ടിക്ക് എട്ടു വയസ്സുണ്ട്. മൂന്നു ദിവസമായി പനിയുണ്ട്. നടക്കുമ്പോള്‍ വലത്തുകാല്‍ വലിച്ചുവച്ചാണു നടക്കുന്നത്. തല കുനിക്കാന്‍ പറ്റുന്നില്ല. ഉടന്‍തന്നെ കുട്ടിയെ അഡ്മിറ്റാക്കി രക്തപരിശോധനകള്‍ നടത്തി. ബ്ലഡ് കൗണ്ട് എല്ലാം കൂടുതലാണ്. നട്ടെല്ലില്‍നിന്ന് കുത്തിയെടുത്തു നടത്തിയ പരിശോധനയില്‍ കുട്ടിക്ക്, വളരെ സീരിയസായ ബാക്ടീരിയല്‍ മെനഞ്ചൈറ്റിസ് ആണെന്നു തെളിഞ്ഞു. പ്രതിരോധകുത്തിവയ്‌പെടുത്താല്‍ ഒഴിവാക്കാമായിരുന്ന രോഗം.
വിശദമായി ചോദിച്ചതില്‍നിന്ന് ഒരു കാര്യം വ്യക്തമായിരുന്നു. കുട്ടിയുടെ പ്രതിരോധകുത്തിവയ്പുകള്‍ ഒന്നും എടുത്തിരുന്നില്ല. ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന അസുഖം. അഡ്മിറ്റായി 14 ദിവസത്തെ ഇന്‍ജക്ഷനുശേഷം കുട്ടി സുഖം പ്രാപിച്ചു. വളരെ പ്രധാനമാണ് കുട്ടികളുടെ പ്രതിരോധകുത്തിവയ്പുകള്‍.
സാധാരണമായി ചെയ്യുന്ന പ്രതിരോധകുത്തിവയ്പുകള്‍
1. തൊണ്ടമുള്ള് (Diphtheria)
6, 10, 14 ആഴ്ചകളിലും. പിന്നെ ഒന്നരവയസ്സിലും അഞ്ചു വയസ്സിലും ബൂസ്റ്റര്‍ ഡോസും.
2. വില്ലന്‍ചുമ (Pertussis)  
6, 10, 14 ആഴ്ചകളിലും ബൂസ്റ്റര്‍ ഡോസ് ഒന്നരവയസ്സിലും അഞ്ചു വയസ്സിലും.
3. ടെറ്റനസ് (Tetanus)
6, 10, 14 ആഴ്ചകളില്‍. ബൂസ്റ്റര്‍ ഡോസ് ഒന്നരവയസ്സില്‍, അഞ്ചു വയസ്സില്‍, പത്തു വയസ്സില്‍, പതിനഞ്ചു വയസ്സില്‍.
4. മെനിഞ്ചൈറ്റിസ് വാക്‌സിന്‍(Hib)  
6, 10, 14 ആഴ്ചകളില്‍. ഒന്നരവയസ്സില്‍ ബൂസ്റ്റര്‍ ഡോസ്.
5. ടിബി പ്രതിരോധവാക്‌സിന്‍ (BCG) 
ജനിക്കുന്ന ദിവസം.
6. ഹെപ്പറ്റിറ്റിസ് ബി(Hepatitis B) (മഞ്ഞപ്പിത്തത്തിന് എതിരേ)
ജനിക്കുന്ന ദിവസം ആദ്യത്തെ ഡോസ്. 6, 14 ആഴ്ചയിലും ആറാം മാസത്തിലും (4 ഡോസ്).
7. പോളിയോ വാക്‌സിന്‍
ജനിക്കുന്ന ദിവസം ആദ്യത്തെ ഡോസ്. പിന്നെ 6, 10, 14 ആഴ്ചകളില്‍. 6-ാം മാസം, 9-ാം മാസം, ഒന്നര വയസ്സ്, പിന്നെ അഞ്ചു വയസ്സിലും.
8. എംഎംആര്‍ വാക്‌സിന്‍MMR) അഞ്ചാംപനി, മുണ്ടിനീര്, റുബെല്ലാ പനി എന്നിവയ്‌ക്കെതിരേ 
9-ാം മാസത്തില്‍, ഒന്നേകാല്‍ വയസ്സില്‍, പിന്നെ അഞ്ചു വയസ്സില്‍.
ഓപ്ഷണല്‍ വാക്‌സിനുകള്‍
മ) ഹെപ്പറ്റിറ്റിസ് എ (Hepatitis A) മഞ്ഞപ്പിത്തത്തിനെതിരെ
ആറു മാസം ഇടവിട്ട് 2 ഡോസ് ഒരു വയസ്സിനുശേഷം.
യ)പ്ന്യൂമോക്കോക്കല്‍(Pneumococcal) 
മെനിഞ്ചൈറ്റിസിനെതിരേ 
6, 10, 14 ആഴ്ചകളില്‍. ഒന്നര വയസ്സില്‍ ബൂസ്റ്റര്‍ ഡോസ്.
ര) റോട്ടാ വൈറസ് (Rotavirus)  
വയറിളക്കത്തിനെതിരേ 
6, 10, 14 ആഴ്ചകളില്‍
റ) ചിക്കന്‍പോക്‌സ് 
(Chicken pox) 
ഒന്നേകാല്‍ വയസ്സില്‍, ബൂസ്റ്റര്‍ മൂന്നു മാസങ്ങള്‍ക്കുശേഷം.
ല) ഇന്‍ഫ്‌ളുവെന്‍സാ  (Influenza)
2 മാസം ഇടവിട്ട് ഓരോ ഡോസ്. ബൂസ്റ്റര്‍ എല്ലാ വര്‍ഷവും.
ള) ടൈഫോയ്ഡ് (ഠ്യുവീശറ) രണ്ടാം വയസ്സില്‍
ഴ) എച്ച്.പി.വി. വാക്‌സിന്‍ (HPV Vaccine) (യൂട്ടറസിന്റെ ക്യാന്‍സറിനെതിരേ)
9 വയസ്സിനുശേഷം പെണ്‍കുട്ടികള്‍ക്കു മൂന്നു ഡോസുകള്‍.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)