കൊച്ചി: ചെറുപുഷ്പ മിഷന്‍ ലീഗ്സ്ഥാപകഡയറക്ടര്‍ ഫാ. ജോസഫ് മാലിപ്പറമ്പില്‍, സ്ഥാപകനേതാവ് പി.സി. ഏബ്രഹാം പല്ലാട്ടുകുന്നേല്‍ (കുഞ്ഞേട്ടന്‍) എന്നിവരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പാലാ രൂപതയിലെ ഫാ. ഡോ. കുര്യന്‍ മാതോത്ത്, മാനന്തവാടി രൂപതയിലെ തോമസ് എറണാട്ട് എന്നിവര്‍ക്കാണു പുരസ്‌കാരം.
സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവാര്‍ഡുനിര്‍ണയയോഗത്തില്‍ ചെറുപുഷ്പ മിഷന്‍ ലീഗ് രക്ഷാധികാരി ബിഷപ് തോമസ് മാര്‍ കൂറിലോസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
സംഘടന, സഭ, മിഷന്‍, ജീവകാരുണ്യ, സാമൂഹികപ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രവര്‍ത്തനമികവു വിലയിരുത്തിയാണ് പുരസ്‌കാരജേതാക്കളെ തിരഞ്ഞെടുത്തത്.