വിസ്മയമീവിശ്വമാനുഷരേവരും
സ്വര്‍ഗീയതാതന്നരുമസുതര്‍
ആകാശദൂതരോടൊന്നുചേര്‍ന്നൂഴിയില്‍
ആരാധ്യനാമമുദ്‌ഘോഷിച്ചിടാന്‍
ശ്രേഷ്ഠനാം കര്‍ത്തന്റെ വാക്കു ശ്രവിച്ചിടാന്‍
സ്‌തോത്രസ്തുതിഗീതമാലപിക്കാന്‍
മാനുഷമക്കളങ്ങെപ്പോഴും ജാഗ്രതാ-
പൂരിതരായ് വേണം വര്‍ത്തിച്ചിടാന്‍
നമ്മില്‍ ഭവിക്കുന്ന ശ്രേയസ്‌കരമെല്ലാം
സ്വര്‍ഗീയതാതന്റെ സമ്മാനങ്ങള്‍
ഭൂമിയില്‍ സര്‍വരും സോദരരാണെന്ന
മൈത്രീമനസ്സിവിടുണ്ടാകണം
താതനെ വിട്ടകന്നോടിയൊളിക്കുവാന്‍
സാധ്യമല്ലാര്‍ക്കുമേയീഭൂമിയില്‍
സ്വര്‍ഗീയസമ്മാനം ഏറ്റുവാങ്ങേണ്ടവര്‍
നാശഗര്‍ത്തേ നിപതിക്കരുതേ.