ആളുകളില്‍ ഭീതി പരത്തി കൊറോണ വൈറസ് വ്യാപനം ലോകമെങ്ങും നിര്‍ബാധം തുടരുകയാണ്. മാര്‍ച്ച് 25 നു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ജനങ്ങളില്‍ പ്രത്യാശ പകര്‍ന്നെങ്കിലും ക്രമേണ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന കാഴ്ചയാണു കണ്ടത്. കൊവിഡ്‌വ്യാപനത്തിന്റെ ആഗോളകണക്കെടുപ്പില്‍ ഇന്ത്യ മൂന്നാംസ്ഥാനത്താണ്. ഇതിനിടയിലും കേരളസംസ്ഥാനം കൊവിഡ് പ്രതിരോധത്തില്‍ അഭിമാനകരവും അഭിനന്ദനീയവുമായ പ്രവര്‍ത്തനം കാഴ്ചവച്ചുവെങ്കിലും പ്രവാസികളുടെ വര്‍ദ്ധിച്ച വരവോടെ ഇവിടെയും കാര്യങ്ങള്‍ നിയന്ത്രണാതീതമായ അവസ്ഥയിലേക്കു നീങ്ങി. കേരളം സമൂഹവ്യാപനത്തിലേക്കു വഴുതിയിറങ്ങിയിരിക്കുന്നു.
കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്തോറും ചികിത്സാസൗകര്യങ്ങള്‍ കുറയുകയാണെന്ന യാഥാര്‍ത്ഥ്യം നാം മറന്നുപോകരുത്. ഈ സാഹചര്യത്തില്‍ രോഗികളല്ലാത്തവരും ഇപ്പോള്‍ത്തന്നെ സ്വയം പ്രതിരോധത്തിനൊരുങ്ങുകയെന്നതാണു കരണീയമായിട്ടുള്ളത്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പറയുന്നത് കൊവിഡ്‌പോലുള്ള പകര്‍ച്ചവ്യാധികളെ തടയാന്‍ അഞ്ചു കാര്യങ്ങള്‍ നാം നിര്‍ബന്ധമായി പാലിക്കണമെന്നാണ്.
ഒന്നാമതായി, ഭക്ഷണം പോഷകമൂല്യമുള്ളതാകണം. അതായത് 50-60% അന്നജങ്ങള്‍, 25-30% പ്രോട്ടീനുകള്‍, 10-15% കൊഴുപ്പുകള്‍, 2-3% ലവണങ്ങള്‍, 1% വിറ്റാമിനുകള്‍. രണ്ടാമതായി, ഭക്ഷണം ഔഷധസമൃദ്ധമായിരിക്കണം. അതായത്, ഫൈറ്റോസ്റ്റീറോളുകള്‍, ഫ്‌ളേവനോയിഡുകള്‍, ഫിനോളുകള്‍, ടെര്‍പ്പീനുകള്‍, സള്‍ഫോക്‌സൈഡുകള്‍, പെക്ടിനുകള്‍, ആന്തോസയാനുകള്‍, ഷോഗാവോള്‍, എലേജിക്കാസിഡ്, യൂജിനോള്‍, ജിഞ്ചിറോള്‍, പെപ്പിരിഡിന്‍, കുര്‍ക്കുമിന്‍ തുടങ്ങിയ ന്യൂട്രീഷനല്‍ മെഡിസിനുകള്‍ അടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും കായ്കനികളും ഇലക്കറികളും സമൃദ്ധമായിക്കഴിക്കണം. ന്യൂട്രീഷണല്‍ മെഡിസിനുകള്‍ക്ക് ന്യൂട്രാസ്യൂട്ടിക്കല്‍ എന്നു പറയും. ഇവ നമ്മുടെ കോശങ്ങളിലെ പ്രതിരോധഘടകങ്ങള്‍ നന്നായി ഉത്തേജിപ്പിക്കും. പകര്‍ച്ചവ്യാധികള്‍ പടരുന്ന സമയത്ത് വൈറസ് ഉള്‍പ്പെടെയുള്ള രോഗാണുക്കളെ നശിപ്പിക്കാന്‍ കഴിയുന്ന ആന്റിബോഡികളെ ഉത്പാദിപ്പിക്കുകയാണ് പ്രതിരോധകോശങ്ങളുടെ ജോലി. ബി, റ്റി, എന്‍.കെ സെല്ലുകളും, മാക്രോപോളുകളുമാണ് നമ്മുടെ പ്രതിരോധകോശങ്ങള്‍. ഇവയോടൊപ്പം കഠിനാദ്ധ്വാനമോ വ്യായാമമോ യോഗയോവഴിയും പ്രതിരോധപുഷ്ടിയുണ്ടാക്കാം. അതുകൊണ്ടാണ് ജോലി ചെയ്യുന്നവര്‍ക്ക് മറ്റുള്ളവരെക്കാള്‍ ആരോഗ്യവും രോഗപ്രതിരോധശക്തിയും ലഭിക്കുന്നത്.
മൂന്നാമതായി, മദ്യപാനം ഒഴിവാക്കണം. അത് നിരവധി ഓക്‌സീകരണവസ്തുക്കളെ ഉത്പാദിപ്പിക്കും. ഉദാഹരണത്തിന്, ഹൈഡ്രജന്‍ പെറോക്‌സൈഡ് ശരീരകോശങ്ങളെ ഓക്‌സീകരിച്ച് ദുര്‍ബലമാക്കും. പ്രതിരോധശക്തി മദ്യപര്‍ക്കില്ലാതാകും. പുകവലിയും പ്രതിരോധശക്തി നശിപ്പിക്കും. അതിലെ രാസവസ്തുക്കള്‍ ശരീരത്തില്‍ ഓക്‌സീകരണം കൂട്ടും. ശ്വാസകോശങ്ങളെ രോഗാതുരമാക്കും. പുകയിലയിലുള്ള ഉത്തേജകവസ്തു നിക്കോട്ടിന്‍ ശരീരത്തിലെത്തിയാല്‍ വിഘടിച്ച് നൈട്രോസാമീനുകളായി കോശങ്ങളെ വിഷമയമാക്കും. കൂടുതല്‍ നാള്‍ പുകവലിച്ചാല്‍ ശ്വാസകോശകാന്‍സറുണ്ടാകും. രോഗപ്രതിരോധശക്തി നഷ്ടപ്പെടുത്തും. പതിവായി പുകയില മുറുക്കുന്നത് വായിലെ കാന്‍സറിനും ഇടയാക്കും.
അഞ്ചാമതായി, രോഗപ്രതിരോധത്തെ നശിപ്പിക്കുന്ന ഒരുവിധ സംഘര്‍ഷത്തിനും മുതിരരുത്. സ്‌ട്രെസ് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ദുര്‍ബലമാക്കും. തദ്വാരാ പ്രതിരോധശക്തിയും തകരും. യോഗയും അതുവഴിയുള്ള പ്രാണായാമവും ശ്വാസകോശങ്ങളില്‍നിന്നു രോഗാണുക്കളെ പുറംതള്ളുമെന്നും ശരീരത്തിന്റെ രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുമെന്നും പുതിയ പഠനങ്ങള്‍ വെളിവാക്കുന്നു.