നമ്മുടെ സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. ഇതു പരിഹരിച്ചുകഴിഞ്ഞാല്‍ കേരളം സമ്പത്‌സമൃദ്ധമാകും. വിദേശങ്ങളിലേക്കുള്ള യുവജനങ്ങളുടെ കുടിയേറ്റവും കുറയും.
ധാരാളം ചെറുകിടവ്യവസായങ്ങള്‍ ആരംഭിച്ചും ഉള്ളവ വികസിപ്പിച്ചും ഈ മേഖലയിലേക്കു മൂലധനമിറക്കിയാല്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. പുതിയ സംരംഭകരെ കണ്ടെത്തി ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തില്‍ ചെറിയ കുടില്‍വ്യവസായങ്ങള്‍ ആരംഭിക്കണം. അര്‍ഹരായവര്‍ക്ക് ആവശ്യമായ മൂലധനം കൊടുക്കണം. അപ്പോള്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടാകും. ഗവണ്‍മെന്റിന്റെ ശ്രദ്ധ ഈ വിഷയത്തിലേക്കു പതിഞ്ഞാല്‍ ധാരാളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധ്യതയുണ്ട്.
ജോസ് കൂട്ടുമ്മേല്‍
കടനാട്