കര്‍ദിനാള്‍ റോബര്‍ട്ട് സറായുടെ ''എന്നന്നേക്കും'' (For the Eternity) എന്ന ഗ്രന്ഥം പങ്കുവയ്ക്കുന്ന പൗരോഹിത്യചിന്തകളുടെ ഒരു അവലോകനം
VI
അല്മായരും വൈദികരും ഒരേപോലെ വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുകയും മിശിഹാരഹസ്യത്തില്‍ പങ്കുചേരുകയും ചെയ്യുന്നു. ദിവ്യരഹസ്യങ്ങളുടെ കാര്യസ്ഥന്‍ എന്ന നിലയില്‍ പുരോഹിതന്‍ ദൈവജനത്തിന്റെ പൊതുപൗരോഹിത്യത്തിന്റെ ശുശ്രൂഷകനാണ്.
കര്‍ദിനാള്‍ ഴാന്‍ മരീ ലുസ്തിഴേ (ഖലമി ങമൃശല ഘൗേെശഴലൃ) ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ പത്രോസിനടുത്ത ശുശ്രൂഷയുടെ രജതജൂബിലിക്ക്, 2003 ഒക്‌ടോബര്‍ 15-ാം തീയതി റോമില്‍ കര്‍ദിനാള്‍മാരും ആഗോളസഭയിലെ നാഷണല്‍ ബിഷപ്‌സ് കോണ്‍ഫെറന്‍സുകളുടെ അധ്യക്ഷന്മാരും അടങ്ങുന്ന സദസ്സില്‍ ''പൗരോഹിത്യദൈവവിളിയെ'' സംബന്ധിച്ചു ചെയ്ത പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ കര്‍ദിനാള്‍ സറാ ഉദ്ധരിക്കുകയും തുടര്‍ന്ന് തന്റെ ചിന്തകള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു.
കര്‍ദിനാള്‍ ലുസ്തിഴേ 1981 മുതല്‍ 2005 വരെ പാരീസ് അതിരൂപതയുടെ മെത്രാപ്പോലീത്താ ആയിരുന്നു. 1926 ല്‍ യഹൂദ മാതാപിതാക്കള്‍ക്കു ജനിച്ച അദ്ദേഹം പതിന്നാലാം വയസ്സിലാണു ക്രിസ്തുമതം ആശ്ലേഷിക്കുന്നത്.
1954 ല്‍ വൈദികനായി. 1979 ല്‍ ഛൃഹല'മി െരൂപതയുടെ മെത്രാനായി. 2007 ലാണ് കര്‍ദിനാള്‍ ലുസ്തിഴേ നിര്യാതനായത്. പാരീസിലെ നോത്രദാം കത്തീഡ്രലിലെ അദ്ദേഹത്തിന്റെ കല്ലറയ്ക്കു സമീപം, 'ഞാന്‍ യഹൂദനായി ജനിച്ചു. എന്റെ പിതാമഹന്റെ പേരായ ആരോണ്‍ എന്ന് എന്നെ വിളിച്ചു. വിശ്വാസവും മാമ്മോദീസായുംവഴി ഞാന്‍ ക്രിസ്ത്യാനിയായി. അപ്പസ്‌തോലന്മാരെപ്പോലെ ഞാനും യഹൂദനായിത്തുടര്‍ന്നു' എന്നെഴുതിയ ഒരു ഫലകം സ്ഥാപിച്ചിട്ടുണ്ട്.
കര്‍ദിനാള്‍ ലുസ്തിഴേ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ പ്രബോധനങ്ങളാണു പ്രസ്തുത പ്രസംഗത്തില്‍ പ്രതിപാദിക്കുന്നത്. രക്ഷാകരപദ്ധതിയില്‍ മാമ്മോദീസാ സ്വീകരിച്ചവരുടെ പൊതുപൗരോഹിത്യത്തെപ്പറ്റിയും ശുശ്രൂഷാപൗരോഹിത്യത്തിന്റെയും സമര്‍പ്പിതജീവിതത്തിന്റെയും സവിശേഷതയെയും പ്രാധാന്യത്തെയും കുറിച്ചും സമഗ്രമായ പ്രബോധനം ഇരുപതാംനൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പാ നല്കുകയുണ്ടായി.
1971 ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പാ 'പൗരോഹിത്യശുശ്രൂഷയും ലോകത്തിലെ നീതിയും' എന്ന വിഷയം ചര്‍ച്ച ചെയ്യാനായി മെത്രാന്മാരുടെ സിനഡ് വിളിച്ചുകൂട്ടി. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ശരിയായ കാഴ്ചപ്പാടുകള്‍ നിര്‍ദേശിച്ചിരുന്നെങ്കിലും പാശ്ചാത്യമീഡിയായില്‍ പൗരോഹിത്യത്തെക്കുറിച്ച് അന്നാളുകളില്‍ വലിയ വാദപ്രദിവാദങ്ങള്‍ നടക്കുകയുണ്ടായി. ആധുനികപരിഷ്‌കൃതലോകത്തില്‍ മേധാവിത്വത്തിന്റെ ആധാരമായ പൗരോഹിത്യത്തെ മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രപ്രകാരവും സാമൂഹികശാസ്ത്രത്തിനനുസരിച്ചും വിശകലനം ചെയ്യാനും ചിലരെല്ലാം മുന്നോട്ടുവന്നു. മനഃശാസ്ത്രപഠനങ്ങളുടെ വെളിച്ചത്തില്‍ പൗരോഹിത്യബ്രഹ്‌മചര്യവും ചോദ്യം ചെയ്യപ്പെട്ടു. ആദ്ധ്യാത്മികവും ദൈവികവുമായ ചിന്തകളെ മാറ്റിനിറുത്തുന്ന ലൗകികാധിഷ്ഠിതചിന്തയുടെ കാലമായിരുന്നു അതെന്ന് കര്‍ദിനാള്‍ ലുസ്തിഴേ പ്രസ്താവിക്കുന്നു. ഇതിന്റെയെല്ലാം പരിണതഫലമെന്നപോലെ പൗരോഹിത്യം ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും വൈദികസെമിനാരിയില്‍ ചേരുന്നവരുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്തു.
ഈ പ്രതിസന്ധിയില്‍ പോള്‍ ആറാമന്‍ പാപ്പാ എല്ലാ സമ്മര്‍ദങ്ങളെയും സധൈര്യം നേരിട്ടു. അദ്ദേഹത്തിന്റെ മറുപടി പ്രതീകാത്മകമായിരുന്നു എന്ന് കര്‍ദിനാള്‍ ഴാന്‍ മരീ ലുസ്തിഴേ പറയുന്നു. ഔഷ്‌വിറ്റ്‌സിലെ നാസി തടങ്കല്‍ പാളയത്തില്‍, ഭാര്യയെയും മക്കളെയും ഓര്‍ത്ത് നിലവിളിച്ചു കരയുന്ന ഒരു കുടുംബനാഥനു പകരക്കാരനായി, 'ഞാന്‍ ഒരു കത്തോലിക്കാ പുരോഹിതനാണ്' എന്നു പറഞ്ഞുകൊണ്ട് മുന്നോട്ടുവന്ന് വധശിക്ഷ ഏറ്റുവാങ്ങിയ ഫാ. മാക്‌സ്മില്യന്‍ കോള്‍ബെയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചുകൊണ്ടാണ് പോള്‍ ആറാമന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഏഴു വര്‍ഷങ്ങള്‍ക്കുശേഷം 1978 ഒക്‌ടോബര്‍ 16-ാം തീയതി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ, 'ഭയപ്പെടേണ്ട, മിശിഹായ്ക്ക് നിങ്ങളുടെ വാതിലുകള്‍ മുഴുവനായി തുറക്കുവിന്‍' എന്ന് ആശംസിച്ചുകൊണ്ട് സഭാനേതൃത്വം ഏറ്റെടുത്തു. ക്രാക്കോവിലെ മെത്രാപ്പോലീത്താ എന്ന നിലയില്‍ 1971 ലെ സിനഡില്‍ പങ്കെടുത്ത അദ്ദേഹത്തിന് സഭയിലെ പ്രതിസന്ധികളെ സംബന്ധിച്ചു വ്യക്തമായ ധാരണകള്‍ ഉണ്ടായിരുന്നു. പാശ്ചാത്യസഭയില്‍ അരങ്ങേറിക്കൊണ്ടിരുന്ന പ്രത്യയശാസ്ത്രപരമായ ചര്‍ച്ചകള്‍ അവസാനിപ്പിച്ച് മിശിഹാകേന്ദ്രീകൃതമായി അല്മായന്റെയും വൈദികന്റെയും സമര്‍പ്പിതരുടെയും ജീവിതം പടുത്തുയര്‍ത്തുവാനാണ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ശ്രമിച്ചത്.
അദ്ദേഹത്തിന്റെ പ്രഥമ ചാക്രികലേഖനം 'മനുഷ്യരക്ഷകന്‍' ഈ ദിശയിലുള്ള ആദ്യചുവടുവയ്പായിരുന്നു. രക്ഷകനായതുകൊണ്ട് മിശിഹാ പുരോഹിതനുമാണെന്ന് അവിടെ പ്രസ്താവിക്കുന്നു. ഈ സിനഡനന്തര അപ്പസ്‌തോലികപ്രബോധനമായ 'നിങ്ങള്‍ക്ക് ഞാന്‍ ഇടയന്മാരെ നല്കും'(ജമേെീൃല െഉമയീ ഢീയശ)െ എന്ന സുദീര്‍ഘമായ (226 പേജുകള്‍) പ്രമാണരേഖ 1992 ലാണ് പ്രസിദ്ധീകരിക്കുന്നത്.
അല്മായരും വൈദികരും ഒരേപോലെ വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുകയും മിശിഹാരഹസ്യത്തില്‍ പങ്കുചേരുകയും ചെയ്യുന്നു. ദിവ്യരഹസ്യങ്ങളുടെ കാര്യസ്ഥന്‍ എന്ന നിലയില്‍ പുരോഹിതന്‍ ദൈവജനത്തിന്റെ പൊതുപൗരോഹിത്യത്തിന്റെ ശുശ്രൂഷകനാണ്. കര്‍ദിനാള്‍ ലുസ്തിഴേ, ജോണ്‍പോള്‍ രണ്ടാമന്റെ പ്രബോധനങ്ങളെ വിലയിരുത്തിക്കൊണ്ടു പറയുന്നു: ''അദ്ദേഹത്തിന്റെ ഓരോ വാക്കിനും പ്രാധാന്യമുണ്ട്. വൈദികന്റെ പൗരോഹിത്യത്തിന്റെ ഉറവിടം അല്മായരുടെ പൊതു പൗരോഹിത്യമല്ല. വൈദികന്‍ ദൈവജനത്തിനു ശുശ്രൂഷ ചെയ്യുന്നു എങ്കിലും തന്റെ പൗരോഹിത്യം ദൈവജനത്തില്‍ നിന്നല്ല ഉരുത്തിരിയുന്നത്. അതിനു കാരണം ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ 'ദാനവും രഹസ്യവും' (ഏശള േമിറ ങ്യേെലൃ്യ) എന്ന ഗ്രന്ഥത്തില്‍ പറയുന്നതുപോലെ, 'വൈദികന്റെ പൗരോഹിത്യം അതിന്റെ ഉദ്ഭവത്തില്‍ത്തന്നെ മിശിഹായുടെ പൗരോഹിത്യമാണ് - അല്ലാതെ മറ്റൊന്നുമല്ല.'
എല്ലാവരും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു. പുരോഹിതന്‍ പ്രത്യേകമാംവിധം വിളിക്കപ്പെട്ടിരിക്കുന്നവെന്നും ലോകത്തിനാവശ്യം കര്‍ത്താവിന്റെ സുവിശേഷത്തിനു സുതാര്യമായി സാക്ഷ്യം വഹിക്കുന്ന വിശുദ്ധരായ വൈദികരെയാണെന്നും വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ പ്രസ്താവിച്ചിട്ടുണ്ട്.
തിരുപ്പട്ടസ്വീകരണത്തിനു നിലത്തു കൈകള്‍ വിരിച്ച് സാഷ്ടാംഗം കമിഴ്ന്നുകിടക്കുന്നത്, കര്‍ത്താവിനോടുകൂടെ കുരിശില്‍ തറയ്ക്കപ്പെടുന്നതിന് ഒരുക്കമാണെന്നു പ്രകടമാക്കുന്ന പ്രവൃത്തിയാണെന്നു പരിശുദ്ധപിതാവ് പ്രസ്താവിച്ചിട്ടുള്ള കാര്യവും കര്‍ദിനാള്‍ ലുസ്തിഴേ എടുത്തുപറയുന്നുണ്ട്. ഗ്രന്ഥകാരനായ കര്‍ദിനാള്‍ സറായ്ക്ക് ഓര്‍മിപ്പിക്കാനുള്ളത് പ്രധാനമായും രണ്ടു കാര്യങ്ങളാണ്.
ഒന്നാമതായി, ദൈവമാണ് ഒരാളെ പൗരോഹിത്യത്തിലേക്കു വിളിക്കുന്നത്. അതിന് ഉത്തരം നല്കിയ വൈദികന്‍ ഈ മഹാദാനത്തിനു നന്ദി പറയുകയും ഈ വിളിയുടെ സൗഭാഗ്യവും സൗന്ദര്യവും ജീവിതത്തില്‍ നിരന്തരം അനുഭവിക്കുകയും വേണം. നിന്നെ വിളിച്ച ദൈവത്തെ നീ ഒരിക്കലും നിരാശപ്പെടുത്തരുതെന്നും കര്‍ദിനാള്‍ സറാ എഴുതുന്നു.
രണ്ടാമത്തെ കാര്യം, പുരോഹിതരും അല്മായരും തമ്മിലുള്ള മാത്സര്യത്തെക്കുറിച്ചാണ്. ഒരുവശേ, വൈദികന്‍ അല്മായന്റെ ജീവിതരീതിയില്‍ അസൂയപ്പെടുകയും വസ്ത്രധാരണത്തിലും മറ്റും അവനെ അനുകരിക്കുകയും ചെയ്യുന്നു. മറുവശേ, അല്മായന്‍ വൈദികനെപ്പോലെ ആകാന്‍ മത്സരിക്കുന്നു. സ്ഥാനമാനങ്ങള്‍ക്കായി വഴക്കടിക്കുകയും സ്ത്രീകള്‍ക്കു പൗരോഹിത്യം വേണമെന്നു വാദിക്കുകയും ചെയ്യുന്നു.
ഇതെല്ലാം കണ്ടിട്ടാകാം വി. പോള്‍ ആറാമന്‍ മാര്‍പാപ്പാ 'സഭാസൗധത്തില്‍ ഏതോ വിള്ളലിലൂടെ സാത്താന്റെ ധൂമപടലം വ്യാപിച്ചെന്നു' പറയാന്‍ ഇടയായത് എന്ന് കര്‍ദിനാള്‍ പ്രസ്താവിക്കുന്നുണ്ട്.