1. ലൂര്‍ദ്ദിലെ മാധ്യമസംഗമം
ജനുവരി 22 മുതല്‍ 24 വരെ തീയതികളാണ് ആശയവിനിമയ ലോകത്തിന്റെ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സാലസിന്റെ ദിനങ്ങളായി കത്തോലിക്കാ മാധ്യമപ്രവര്‍ത്തകര്‍ ലൂര്‍ദ്ദില്‍ ആചരിച്ചത്. തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് ജനുവരി 24ന് ആചരിക്കുന്ന വിശുദ്ധ ഫ്രാന്‍സിസ് സാലസിന്റെ തിരുനാളിനോട് അനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ സംഗമിക്കുന്നത്.
2. മാധ്യമങ്ങളുടെ ജനസാമീപ്യം
'മാധ്യമങ്ങളും അവയുടെ ജനസാമീപ്യവും,' എന്ന വിഷയമാണ് ഇത്തവണ മാധ്യമപ്രവര്‍ത്തകര്‍ ലൂര്‍ദ്ദിലെ രാജ്യാന്തര സംഗമത്തില്‍ ചര്‍ച്ചാവിഷയമാക്കിയത്. 25 രാജ്യക്കാരായ 250 കത്തോലിക്കാ മാധ്യമപ്രവര്‍ത്തകരും മാധ്യമവിദഗ്ധരും ഈ രാജ്യാന്തരസംഗമത്തില്‍ പങ്കെടുത്തു. ഫ്രാന്‍സിലെ കത്തോലിക്കാ മെത്രാന്‍സമിതിയുടെ വക്താവ്, ഹെലന്‍ ദിക്കാംബെ ജനുവരി 22ന് പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ നല്കിയത്.
3. ജനങ്ങള്‍ക്കു മാധ്യമങ്ങളില്‍ നഷ്ടമാകുന്ന വിശ്വാസ്യത
വിവിധ രാജ്യങ്ങളില്‍, പ്രത്യേകിച്ച് യൂറോപ്പില്‍ പൊതുമാധ്യമങ്ങളോടു വിശ്വാസമില്ലായ്മ വളര്‍ന്നുവരുന്നതിന്റെ വെളിച്ചത്തിലാണ് കത്തോലിക്കാ മാധ്യമപ്രവര്‍ത്തകര്‍ മാധ്യമങ്ങള്‍ക്ക് പൊതുജനങ്ങളോടും പൊതുവേദികളിലുമുള്ള സാമീപ്യവും വിശ്വാസ്യതയും' എന്ന ശീര്‍ഷകത്തില്‍ സമ്മേളിച്ചത്.
സാമൂഹ്യമാധ്യമശൃംഖലകളുടെ അതിപ്രസരം വര്‍ദ്ധിച്ച ഇക്കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ സാമൂഹികസാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് അകന്നും, അവയെക്കുറിച്ച് അവബോധമില്ലാതെയും, പലപ്പോഴും വ്യാജവാര്‍ത്തകളെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് മാധ്യമങ്ങള്‍ ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് അകന്നുപോകുന്നതും, അങ്ങനെ മെല്ലെ പൊതുജനങ്ങള്‍ക്ക് ഇന്നത്തെ മാധ്യമലോകത്തോടുള്ള വിശ്വാസ്യത നഷ്ടമാകുന്നതെന്നും ലൂര്‍ദ്ദിലെ സമ്മേളനം അഭിപ്രായപ്പെട്ടു.
4. സത്യസന്ധവും മൂല്യാധിഷ്ഠിതവുമായ മാധ്യമപ്രവര്‍ത്തനം
യൂറോപ്പില്‍ പ്രസിദ്ധമായ പത്രം, ''ലാ ക്വാ'യുടെ (ഘമ ഇൃീശഃ) കണക്കുകള്‍ പ്രകാരം 1987 നു ശേഷമാണ് ആഗോളതലത്തില്‍ പൊതുമാധ്യമങ്ങളിലുള്ള വിശ്വാസ്യത പൊതുജനങ്ങള്‍ക്കു നഷ്ടമായിരിക്കുന്നത്. നവമാധ്യമങ്ങളുടെ അതിപ്രസരവും, മാധ്യമങ്ങളുടെ ധാര്‍മ്മികനിലവാരത്തകര്‍ച്ചയും, വസ്തുതകളോടും വ്യക്തികളോടും പ്രസ്ഥാനങ്ങളോടും സത്യസന്ധത പുലര്‍ത്താത്തതും ഏറെ നിഷേധാത്മകമായ നിലവാരത്തിനു കാരണമായിട്ടുണെ്ടന്ന് ലൂര്‍ദ്ദിലെ സംഘാടകരുടെ പ്രസ്താവന ചൂണ്ടിക്കാട്ടി.