മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ആയിരത്തിത്തൊള്ളായിരത്തി അമ്പതാം ഓര്‍മയാചരണത്തോടനുബന്ധിച്ച് റൂഹാ മീഡിയ ഗാനരചനാമത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിന്റെ നിബന്ധനകള്‍ താഴെച്ചേര്‍ക്കുന്നു:
1) മാര്‍ത്തോമ്മാശ്ലീഹായും പ്രേഷിതപ്രവര്‍ത്തനവും, മാര്‍ത്തോമ്മാനസ്രാണികള്‍ (പാരമ്പര്യം, സുറിയാനിപൈതൃകം), സീറോ മലബാര്‍ സഭ (സ്വയംഭരണവകാശത്തിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍, രൂപതകള്‍, കുടിയേറ്റങ്ങള്‍, പ്രേഷിതപ്രവര്‍ത്തനങ്ങള്‍), മാര്‍ത്തോമ്മാശ്ലീഹായുടെ പിന്‍ഗാമിത്വശുശ്രൂഷ ഇന്ന്, എന്നീ ആശയങ്ങളാണ് ഗാനരചനയില്‍ ഉള്‍പ്പെടുത്തേണ്ടത്. 2) സീറോ മലബാര്‍ സഭയുടെ അംഗങ്ങളില്‍ സ്വത്വബോധവും അഭിമാനവും ആവേശവും ഒരുമയും ജനിപ്പിക്കുന്ന വരികളാണു പ്രതീക്ഷിക്കുന്നത്. 3) രചനകള്‍ മലയാളത്തിലായിരിക്കണം. കോറസ് ഉള്‍പ്പടെ പരമാവധി 20 വരികള്‍ ആവാം. 4) സീറോ മലബാര്‍ സഭാംഗങ്ങളായ ഏതു ജീവിതാന്തസ്സുകളില്‍പ്പെട്ടവര്‍ക്കും പ്രായ/ലിംഗഭേദമെന്യേ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. 5) ഒരാള്‍ക്ക് ഒന്നില്‍ക്കൂടുതല്‍ എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനു തടസ്സമില്ല. 6) രചനകള്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി 2022 ഫെബ്രുവരി 28. 7) ഗാനരചനയോടൊപ്പം പേര്, വീട്ടുപേര്, ഇടവക, രൂപത, ഫോണ്‍ നമ്പര്‍, വാട്‌സാപ് നമ്പര്‍ എന്നിവ ഏറ്റവും മുകളില്‍ രേഖപ്പെടുത്തേണ്ടതാണ്.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം പതിനായിരം, ഏഴായിരം, അയ്യായിരം രൂപ സമ്മാനമായി ലഭിക്കും.
വിശദവിവരങ്ങള്‍ക്കും സംശയനിവാരണത്തിനും ബന്ധപ്പെടുക:roohamedia@gmail.com 0918547933789(Jetto ) 0919497499757(Amal).