ഒരു വീട്ടില്‍ കയറി പുലി പ്രസവിച്ചെന്ന്! കേരളത്തില്‍ ഇപ്പോള്‍ അതു നടന്നില്ലെങ്കിലേ അതിശയമുള്ളൂ! നാടൊട്ടുക്കു വമ്പന്‍ വീടുകള്‍ ആളനക്കമില്ലാതെ, ആള്‍പാര്‍പ്പില്ലാതെ, പൂട്ടിയോ പൂട്ടാതെയോ കിടക്കുകയല്ലേ!
വന്യമൃഗങ്ങളും പല ജാതി ജന്തുക്കളും അഭയം പാര്‍ത്ത് ഇത്തരം വീടുകളില്‍ കയറാന്‍ തുടങ്ങിയിരിക്കുന്നു എന്നു നമ്മള്‍ മനസ്സിലാക്കാന്‍ സമയമായി. പുറപ്പാട് - Exodus, പൂര്‍വാധികം ശക്തിയായി തുടരുന്നു. ''അച്ഛനായും കുരങ്ങായും തെങ്ങേല്‍ വെള്ളക്കായ് ഒന്നുമില്ല'' എന്നു പറഞ്ഞപോലെ യുവാക്കള്‍ ജന്മദേശം വിടാന്‍ തക്കം പാര്‍ക്കുകയാണ്.
മനുഷ്യവാസമില്ലാതെ കെട്ടിടങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു കിടക്കാന്‍ ഇടയാക്കാതെ, ജനങ്ങളും ഭരണകര്‍ത്താക്കളും ശ്രദ്ധിക്കണം.
അടഞ്ഞുകിടക്കുന്ന വീടുകള്‍ അന്യായകാര്യങ്ങള്‍ ചെയ്യാനായി ഉപയോഗിക്കപ്പെട്ടുവരുന്നുണ്ട്. അവിടെ 'മേളകള്‍' ഒക്കെ നടക്കും. ശ്രദ്ധ വേണം എല്ലാവര്‍ക്കും.
അഡ്വ. ഫിലിപ്പ് പഴേമ്പള്ളി പെരുവ