നീതിയുടെ കണ്ണുകളില്‍
ഇരുട്ടു പടര്‍ന്നു.
അനീതിയുടെ പടയാളികള്‍
തോക്കുമായി റോന്തു ചുറ്റുന്നു.
അക്ഷരങ്ങള്‍
ഉടവാളാക്കിയവരുടെ
നെഞ്ചില്‍ വിപ്ലവത്തിന്റെ
കാഹളം മുഴങ്ങി.
പ്രതികരണശേഷിയുള്ള
രക്തം കൊടുത്ത്
ആയിരം ചോദ്യങ്ങള്‍
അവര്‍ വിലയ്‌ക്കെടുത്തു.
വെള്ളാരംകല്ലിലുരച്ച്
മഷി പുരട്ടി
ചോദ്യശരങ്ങള്‍ ഓരോന്നായി
അനീതിക്കെതിരേ
അവര്‍ എയ്തുകൊണ്ടിരുന്നു.
യന്ത്രവത്കൃത തോക്കുകള്‍
ഉത്തരം പറയാന്‍ തയ്യാറെടുത്തു.
അക്ഷരങ്ങള്‍ക്കു
മൂര്‍ച്ച കൂടുമ്പോള്‍
അകലങ്ങളിലൊരു
തോക്കിന്റെ കാഞ്ചി
തൂലികയേന്തിയവരെ
ലക്ഷ്യം വയ്ക്കുന്നു.