ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ജൂലൈ 19 മുതല്‍ 28 വരെ വിശുദ്ധ അല്‍ഫോന്‍സായുടെ തിരുനാള്‍ ആഘോഷിക്കും. നേരിട്ടുള്ള പൊതുജനപങ്കാളിത്തം ഒഴിവാക്കിയാണ് ചടങ്ങുകള്‍ നടത്തുക.
ലളിതമായ ക്രമീകരണങ്ങളോടെ 19 നു കൊടിയേറും. രാവിലെ 5.30, 7.30, 11, ഉച്ചകഴിഞ്ഞു 3, വൈകുന്നേരം 6 സമയങ്ങളില്‍ ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, നൊവേന എന്നീ തിരുക്കര്‍മ്മങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതാണ്. പതിവായി നടത്തിയിരുന്ന ജപമാല മെഴുകുതിരിപ്രദക്ഷിണത്തിനു പകരമായി വൈകുന്നേരം ആറിനു വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യാരാധനയും ജപമാലയും പള്ളിയില്‍ നടത്തും.
തിരുനാളിനൊരുക്കമായി അല്‍ഫോന്‍സാസൂക്തങ്ങളെ കേന്ദ്രീകരിച്ചുള്ള 36 ദിവസത്തെ ആരാധനയും നടന്നുവരുന്നു. 19 ന് അവസാനിക്കുന്ന ഒരുക്കശുശ്രൂഷ രാവിലെ 10 മുതല്‍ തല്‍സമയവും തുടര്‍ന്ന് https/www.youtube.com/c/st.alphonsashrine യൂട്യൂബ് വഴിയും ലഭിക്കും.