2019 ഡിസംബറില്‍ സെന്‍ട്രല്‍ ചൈനയിലെ വുഹാന്‍ പട്ടണത്തില്‍ നൂറുകണക്കിന് ആളുകളെ ബാധിച്ച പിന്നീട്, ലോകത്തെ മുഴുവന്‍ പിടിച്ചുലച്ച, 26.2 കോടി കേസുകളും 52 ലക്ഷം മരണവും റിപ്പോര്‍ട്ടു ചെയ്യപ്പെട്ട കൊറോണ വൈറസ് അഥവാ കൊവിഡ് 19 ന് രണ്ടു വയസ്സു തികയുന്നു. ലോകാരംഭംമുതല്‍ ഇതുവരെയുണ്ടായ പൊതുജനാരോഗ്യത്തിനു വലിയ വെല്ലുവിളി ഉയര്‍ത്തിയ പകര്‍ച്ചവ്യാധികള്‍ അഥവാ പാന്‍ഡെമിക്കിന്റെ പട്ടികയെടുത്താല്‍ ആറാം സ്ഥാനമാണ് കൊറോണ വൈറസിന്. മനുഷ്യചരിത്രത്തിലെ ഏറ്റവും മാരകമായ മഹാമാരികളില്‍ ഒന്നാം സ്ഥാനത്തുള്ള പ്ലേഗ് അഥവാ ബ്ലാക്ക് ഡെത്ത് 500 ലക്ഷത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍ത്തന്നെ അക്കാലത്തെ ഭീകരാവസ്ഥ കുറച്ചെങ്കിലും ഇപ്പോള്‍ നമുക്ക് ഊഹിക്കാന്‍ സാധിക്കും. ശാസ്ത്രത്തിന്റെ വളര്‍ച്ചതന്നെയാണ് തുടര്‍ന്നുള്ള പകര്‍ച്ചവ്യാധികളെ നേരിടാനും ഒരുപരിധിവരെ നിയന്ത്രണവിധേയമാക്കാനും സഹായിച്ച പ്രധാന ഘടകം.
മനുഷ്യശരീരത്തിലെ കോശങ്ങളിലുള്ള ഡിഎന്‍എയില്‍ സംഭവിക്കുന്നതുപോലെ വൈറസിലെ ആര്‍ എന്‍ എ യില്‍ സംഭവിക്കുന്ന
വ്യതിയാനങ്ങളെയാണ് മ്യൂട്ടേഷന്‍ എന്നു വിളിക്കുന്നത്. അതു സ്വമേധയാ സംഭവിക്കാം അല്ലെങ്കില്‍ ബാഹ്യഘടകങ്ങള്‍മൂലം സംഭവിക്കാം. ഇങ്ങനെ വ്യതിയാനം സംഭവിച്ച വിവിധതരം വൈറസുകളാണ് ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്നീ പേരുകളിലറി
യപ്പെട്ട് പിന്നീട് ലോകം കീഴടക്കിയത്. ഇതുവരെ പന്ത്രണ്ടുതരം വകഭേദങ്ങള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. ഇവയില്‍ പ്രധാനമായിട്ടുള്ളത്
ആല്‍ഫയും (യു.എസ്.) ഡെല്‍റ്റയും (ഇന്ത്യ) ആണ്. ഗ്രീക്ക് അക്ഷരമാലപ്രകാരമാണ് ഈ വകഭേദങ്ങള്‍ക്കു പേരിടുന്നത്. ഈ ക്രമപ്രകാരം
ന്യൂ എന്നോ സി എന്നോ ആയിരുന്നു പുതിയ വൈറസിനു പേരു വരേണ്ടിയിരുന്നത്. പക്ഷേ, ചൗ എന്നത് ഇംഗ്ലീഷില്‍ പുതിയത് എന്ന് അര്‍ത്ഥം വരുന്ന വാക്കുമായി സാമ്യമുള്ളതുകൊണ്ടും തശ എന്നത് ചൈനീസ് പ്രസിഡന്റിന്റെ പേരുമായി സാമ്യമുണ്ട് എന്നതിനാലും പതിമ്മൂന്നാമനായി വന്ന ഈ വകഭേദത്തിനു പതിനഞ്ചാമത്തെ അക്ഷരമായ ഒമിക്രോണ്‍ എന്ന പേരാണു നിര്‍ദേശിച്ചിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയില്‍ നവംബര്‍ മാസം 24 നാണ് ബി 1.1.529 വകഭേദമായ ഒമിക്രോണ്‍ ആദ്യം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞന്മാരുടെ അശ്രാന്തപരിശ്രമമാണ് ഇങ്ങനെ ഒരു വകഭേദത്തെ കൃത്യസമയത്തു തിരിച്ചറിയാന്‍ സാധിച്ചതിനു കാരണം. ആദ്യം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് അവിടെയാണെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം അതിനുമുമ്പേ ഉണ്ടായിരുന്നിരിക്കാമെന്നാണ് ശാസ്ത്രനിഗമനം.
ഇതിനോടകം യുകെ ഓസ്‌ട്രേലിയ സിംബാബ്വേ ന്യൂസിലന്‍ഡ് കാനഡ ബോട്‌സ്വാന തുടങ്ങിയ 15 ഓളം രാജ്യങ്ങളില്‍ omicron സ്ഥിരീകരിച്ചിട്ടുണ്ട് ലോകാരോഗ്യസംഘടന varient of concernഅഥവാ ആശങ്കപ്പെടുത്തുന്ന വകഭേദം എന്ന ഗണത്തില്‍ ആണ് ഇതിനെഉള്‍പെടുത്തിയിരിക്കുന്നത്.അതിന് കാരണം സ്പൈക് പ്രോട്ടീനില്‍ മുപ്പതോളംജനിതക വ്യത്യാസം ഇതിന് സംഭവിച്ചിട്ടുണ്ട് എന്നുള്ളതാണ്. അതായത് ഇതുവരെ ഉള്ളതില്‍ വെച്ച് ഏറ്റവും അപകടകാരിയും നമുക്ക് സുപരിചിതമായ ഡെല്‍റ്റാ വകഭേദത്തെകാള്‍ ഇരട്ടിയോളം മ്യൂട്ടേഷന്‍
ഇവിടെ സംഭവിച്ചിട്ടുണ്ട്. ACE 2 റീസെപ്റ്റര്‍ വഴിമനുഷ്യശരീരത്തിലെ കോശങ്ങളിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്ന പ്രോട്ടീനില്‍ ഉള്ള പത്തോളം മ്യൂട്ടേഷന്‍ ആണ് ഇവയില്‍ പ്രധാനം. ഡെല്‍റ്റ വകഭേദത്തില്‍ ഇത് രണ്ട് ആയിരുന്നു.ഈ കാരണങ്ങള്‍ കൊണ്ട് തന്നെ ഡെല്‍റ്റാ വകഭേദത്തേക്കാള്‍ വേഗത്തില്‍ പടര്‍ന്നു പിടിക്കുമോ എന്നുള്ളതാണ്
ശാസ്ത്രലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെമേധാവിയും ഒമൈക്രോണ്‍ വകഭേദം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഡോക്ടറുമായ Angelique Coetzee പറയുന്നത് പേശിവേദന,ചുമ്മ,ക്ഷീണം
മുതലായവയാണ് ഇതിന്റെ രോഗലക്ഷണങ്ങള്‍ എന്നാണ്. അതേസമയം നമുക്ക് സുപരിചിതമായ മണവും രുചിയും നഷ്ടപ്പെടുക എന്നുള്ളരോഗലക്ഷണം ഇതുവരെ കണ്ടു തുടങ്ങിയിട്ടില്ല.കൂടുതലും 40 വയസ്സില്‍ താഴെ പ്രായമുള്ള വരും ഒരു ഡോസ് മാത്രം വാക്‌സിന്‍ എടുത്തവര്‍ക്കുമാണ് രോഗബാധ ഇതുവരെ ഉണ്ടായത്. ആര്‍ട്ടിപിസിര്‍
ടെസ്റ്റിലൂടെ തന്നെ ഈ വകഭേദത്തെ നമുക്ക് കണ്ടുപിടിക്കാന്‍ സാധിക്കും.നമുക്ക് ആശ്വാസം നല്‍കുന്നത് കഠിനമായ രോഗലക്ഷണങ്ങള്‍
ഒന്നും ഇതുവരെ കണ്ടു തുടങ്ങിയിട്ടില്ല എന്നുള്ളതുo മരണം സംഭവിച്ചിട്ടില്ല എന്നുള്ളതുമാണ്. ദക്ഷിണാഫ്രിക്കയെ അപേക്ഷിച്ച് ഇന്ത്യയില്‍ കൂടുതല്‍ പേര്‍
രണ്ട് ഡോസ് പ്രതിരോധമരുന്നും എടുത്തിട്ടുണ്ട്.ആയതിനാല്‍ തന്നെ നമ്മള്‍ അമിതമായി ആശങ്കപ്പെടേണ്ടതില്ല. നിലവില്‍ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത് ഇപ്പോള്‍ കോവിഡ് 19 ഇന്‍ഫെക്ഷന് നല്കി വരുന്ന ചികിത്സാരീതികള്‍ ഒമൈക്രോണ്‍ വകഭേദത്തിനും ഫലപ്രദമായിരിക്കും എന്നാണ്. പുതിയ വകഭേദത്തെ ചെറുത്തു നില്‍ക്കുവാന്‍ സാധിക്കുന്ന ഭേദഗതികള്‍ വരുത്തിയ വാക്സിനുകള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് pfizer biotech എന്നീ കമ്പനികള്‍.
വാക്‌സിനു മുഴുവന്‍ ഡോസും സ്വീകരിക്കുക, മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ വൃത്തിയായി കഴുകുക,തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക, വീടിനകത്തെ വായുസഞ്ചാരം മെച്ചപ്പെടുത്തുക എന്നുള്ളതാണ് നാം എടുക്കേണ്ട മുന്‍കരുതലുകള്‍.
ഇനിയും കൂടുതല്‍ പഠനങ്ങളും കേസ് റിപ്പോര്‍ട്ടുകളും വന്നതിനു ശേഷം മാത്രമേ നമുക്ക് ഓമൈക്രോണിനെ കുറിച്ച് കുറച്ചുകൂടി വ്യക്തത ലഭിക്കുകയുള്ളൂ. പ്രതീക്ഷ കൈവിടാതെ ആശങ്കപെടാതെകരുതലോടുകൂടി നമുക്ക് ഇരിക്കാം.