പാലാ: മാര്‍ത്തോമ്മാശ്ലീഹായുടെ പൈതൃകം നൂറ്റാണ്ടുകളായി കാത്തുസൂക്ഷിക്കുന്ന നസ്രാണികളുടെ സമ്പന്നഭൂമിയായ പാലാരൂപതയില്‍ അതിപുരാതന ക്രൈസ്തവപാരമ്പര്യം സംരക്ഷിക്കാനായി പൗരസ്ത്യ സുറിയാനിഭാഷാപഠനകേന്ദ്രത്തിന് ആരംഭംകുറിച്ചു. 'ബേസ് ഹേകംസാ ദ്‌സുറ് യായാ മദ്‌ന്ഹായാ' എന്ന സുറിയാനിപേരില്‍ അറിയപ്പെടുന്ന ഒീൗലെ ീള ണശറെീാ ീള വേല ഋമേെ ട്യൃശമര ടൗേറശല െഎന്ന സുറിയാനി പഠനപ്രോഗ്രാമിന്റെ ഉദ്ഘാടനം പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു.
സുറിയാനിഭാഷയുടെയും യഹൂദപാരമ്പര്യങ്ങളുടെയും പ്രാധാന്യം, ഭാരതത്തിന്റെ സര്‍വ്വതോമുഖമായ വികസനത്തിനു നേതൃത്വം നല്‍കിയ മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ ഉള്‍പ്പെടുന്ന വിവിധ സുറിയാനി സഭകളുടെ ചരിത്രം, ഭാഷാപഠനം, പുരാതന സുറിയാനി സാഹിത്യകൃതികള്‍, സുറിയാനി സഭാപിതാക്കന്മാരുടെയും പണ്ഡിതരുടെയും സംഭാവനകള്‍, ഭാരതത്തിലെ മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെയിടയിലും ഭാരതത്തിലും പൗരസ്ത്യ സുറിയാനിഭാഷയുടെ വിവിധ തരത്തിലുള്ള ഉപയോഗം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പഠനപരമ്പരയുടെ ഓണ്‍ലൈന്‍ പ്രക്ഷേപണവും ഇതോടുകൂടി ആരംഭിച്ചു.
ചരിത്രത്തില്‍ എക്കാലത്തും കേരളത്തില്‍ സാമൂഹിക സാമുദായികമേഖലകളില്‍ നിര്‍ണായകപങ്കു വഹിച്ച നസ്രാണി സമുദായനേതൃത്വത്തിലും പണ്ഡിതനിരയിലും പാലാ രൂപത ഉള്‍പ്പെടുന്ന പ്രദേശത്തുനിന്നുള്ളവരുടെ മുഖ്യമായ സാന്നിധ്യം അഭിമാനാര്‍ഹമായ ഒന്നാണെന്ന് ബിഷപ് അനുസ്മരിച്ചു. ലോകത്തിലെതന്നെ പുരാതനപൈതൃകങ്ങളില്‍ പ്രാമുഖ്യമുള്ള ഈ ഭാഷയും ആത്മീയതയും നഷ്ടപ്പെടാതെ കാത്തുസൂക്ഷിച്ച് ഭാരതത്തിന്റെ മതേതരസ്വഭാവത്തെ നിലനിര്‍ത്താന്‍ സുറിയാനിസഭകളിലെ എല്ലാ ക്രൈസ്തവവിശ്വാസികള്‍ക്കും മറ്റു മതസ്ഥര്‍ക്കും സാധിക്കട്ടേയെന്ന് അദ്ദേഹം ആശംസിച്ചു.
രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ സന്നിഹിതനായിരുന്നു. യോഗത്തില്‍ പഠനപ്രോഗ്രാമിന്റെ കോര്‍ഡിനേറ്ററായി ഫാ. ജോണ്‍ കണ്ണന്താനത്തെയും ചെയര്‍മാനായി ഫാ. മാത്യു കുറ്റിയാനിക്കലിനെയും സെക്രട്ടറിയായി ഫാ. സിറില്‍ തയ്യിലിനെയും ബിഷപ് ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചു. ഫാ. സെബാസ്റ്റ്യന്‍ പഴേപറമ്പില്‍, ഫാ. ജോസഫ് കുറ്റിയാങ്കല്‍, ഫാ. ജോസഫ് പള്ളയ്ക്കല്‍, ഫാ. തോമസ് ഓലായത്തില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പാലാ രൂപത ഒഫീഷ്യല്‍ എന്ന യൂട്യൂബ് ചാനലുകളിലും രൂപതയുടെ ഫെയ്‌സ്ബുക്ക് പേജിലും ക്ലാസുകള്‍ ലഭ്യമാണെന്ന് സെക്രട്ടറി അറിയിച്ചു.