ഫെബ്രുവരി ആദ്യലക്കം എഡിറ്റോറിയല്‍ 'ഗാന്ധിയന്‍ ദര്‍ശനങ്ങളെ തമസ്‌കരിക്കാനാവില്ല' വളരെ നന്നായിരിക്കുന്നു. ആ ദര്‍ശനങ്ങളാകട്ടെ സത്യവും അഹിംസയുമാണ്. അവയിലധിഷ്ഠിതമായ ജീവിതം ഏവര്‍ക്കും സ്വീകാര്യമാക്കുന്നതിലാണ് ഭരണം കൈയാളുന്നവര്‍ വര്‍ത്തിക്കേണ്ടത്. അതിന് എതിര്‍ദിശയില്‍ പ്രവര്‍ത്തിക്കുന്നതു രാജ്യദ്രോഹം തന്നെ. അതു പാടെ തിരസ്‌കരിക്കേണ്ടിയിരിക്കുന്നു. പ്രസ്തുത അഭിപ്രായം തുറന്നെഴുതിയ ദീപനാളം എഡിറ്റോറിയലിനോടു പൂര്‍ണമായും ഐക്യദാര്‍ഢ്യം പുലര്‍ത്തുന്നു.