•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഇന്ത്യയെ ഉന്നം പഠിപ്പിച്ച ദ്രോണാചാര്യര്‍ എണ്‍പതിന്റെ നിറവില്‍

ന്ത്യന്‍ ഷൂട്ടിങ്ങിനെ ലോകോത്തര നിലവാരത്തിലെത്തിച്ച പ്രഫ. സണ്ണി തോമസ് എണ്‍പതിന്റെ നിറവില്‍. വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ശിഷ്യഗണങ്ങള്‍ക്കുമൊപ്പം ഓണ്‍ലൈനായാണ് പിറന്നാള്‍ ആഘോഷിച്ചത്.

 

അഭിനവ് ബിന്ദ്രയും രാജ്യവര്‍ധന്‍ സിങ് രാത്തോഡും വിജയകുമാറും ജസ്പാല്‍ റാണയും അഞ്ജലി ഭാഗവതും ഗഗന്‍ നാരങ്ങുമടക്കം രാജ്യം കണ്ട എക്കാലത്തെയും മികച്ച ഷൂട്ടിങ് താരങ്ങളുടെ പരിശീലകനാണ് സണ്ണി തോമസ്.  മലയാളിയുടെ സ്വകാര്യ അഭിമാനമായ സണ്ണിസാര്‍ എണ്‍പതാം വയസ്സിലും ചുറുചുറുക്കോടെ ഷൂട്ടിങ്ങിലെ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കുന്നു.
അഭിനവ് ബിന്ദ്ര സ്വര്‍ണമെഡല്‍ നേടിയ മുഹൂര്‍ത്തമാണ് ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തമെന്ന് സണ്ണി തോമസ്  പറഞ്ഞു.
1941 ല്‍ കോട്ടയം ജില്ലയിലെ തിടനാട് എന്ന ഗ്രാമത്തില്‍ കാഥികനായ കെ.കെ. തോമസിന്റെയും മറിയക്കുട്ടിയുടെയും മകനായി ജനിച്ച സണ്ണി തോമസ് കാള കെട്ടിയിലും ഈരാറ്റുപേട്ടയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോട്ടയം എംഡി സെമിനാരി സ്‌കൂളിലായിരുന്നു യു.പി. - ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. കോട്ടയം സിഎംഎസില്‍നിന്ന് ഫിസിക്‌സില്‍ ബിരുദവും ഇംഗ്ലിഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി.  തുടര്‍ന്ന് തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍  ഇംഗ്ലീഷ് പ്രൊഫസറായി നിയമിതനായി. അവിടെനിന്ന് 1964 ല്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍  ഇംഗ്ലീഷ് വിഭാഗം തലവനായി എത്തി. 1997 ല്‍ വിരമിക്കുന്നതുവരെ അവിടെ തുടര്‍ന്നു.
വളരെ ചെറുപ്പം മുതല്‍ ഷൂട്ടിങ്ങില്‍ കമ്പമുണ്ടായിരുന്ന സണ്ണി തോമസ് 1965 ല്‍ നടന്ന സംസ്ഥാന ഷൂട്ടിങ് മത്സരത്തില്‍ രണ്ടു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലും നേടി. പിന്നീട് 1970 ല്‍ അഹമ്മദാബാദില്‍ വെപ്പണ്‍ ട്രെയിനിങ് സ്‌കൂളില്‍ ഷൂട്ടിങ് കോഴ്‌സിനു ചേര്‍ന്നു.
പിന്നീട് നിരവധി മത്സരങ്ങളില്‍ പങ്കെടുത്തു. 1976 ല്‍ ദേശീയ ചാംപ്യന്‍. 1993 ല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി.
പിന്നീട് കണ്ടത് ചരിത്രം. നാല് ഒളിംപിക് മെഡലുകളടക്കം (2004, 2008, 2012) നൂറു കണക്കിന് അന്താരാഷ്ട്ര മെഡലുകള്‍. 2001 ല്‍ ദ്രോണാചാര്യ.
ഭാര്യ ജോസമ്മ, മൂന്നു മക്കള്‍ സനോജ്, സനില്‍, സോണിയ.
സണ്ണിസാര്‍ 2012 ല്‍ വിരമിച്ച ശേഷം ഇന്ത്യയ്ക്ക് ഒരു ഒളിമ്പിക് മെഡല്‍പോലും ഷൂട്ടിങ്ങില്‍ ലഭിച്ചിട്ടില്ല എന്നുകൂടിയറിയുമ്പോള്‍ അദ്ദേഹത്തിന്റെ മഹത്ത്വത്തിന് കൂടുതല്‍ തിളക്കമേറുന്നു.

 

 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)