പാലാ: അഡാര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിലെ കുട്ടികള്‍ക്കായി പ്രസംഗമത്സരവും ലേഖനമത്സരവും നടത്തുന്നു.
പ്രസംഗവിഷയം: യു.പി. വിഭാഗം - കൗമാരക്കാരും ലഹരിയുപയോഗവും. എച്ച്.എസ്. വിഭാഗം - ലഹരിരഹിതസമൂഹസൃഷ്ടിയില്‍ എന്റെ പങ്ക്. എച്ച്.എസ്.എസ്. - ലഹരിരഹിതസമൂഹസൃഷ്ടിയില്‍ യുവജനങ്ങളുടെ പങ്ക്.
ലേഖനവിഷയം: എച്ച്.എസ്.വിഭാഗം - ലഹരിരഹിതസമൂഹസൃഷ്ടിയില്‍ കുടുംബത്തിന്റെ പങ്ക്. എച്ച്.എസ്.എസ്.വിഭാഗം - ലഹരിരഹിതസമൂഹസൃഷ്ടിയില്‍ യുവജനങ്ങളുടെ പങ്ക്.
മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 1000, 750, 500 രൂപാ ക്യാഷ് അവാര്‍ഡ് നല്‍കുന്നതാണ്.
പ്രസംഗമത്സരസമയം: മൂന്നു മിനിട്ട്. വീഡിയോ ഒക്‌ടോബര്‍ രണ്ടിനു മുമ്പ് വാട്‌സാപ്പില്‍ (9446376720) ലഭിക്കണം. ലേഖനങ്ങള്‍ ഒക്‌ടോബര്‍ 15 നു മുമ്പ് ഡയറക്ടര്‍, അഡാര്‍ട്ട്, പാലാ എന്ന വിലാസത്തില്‍ അയയ്ക്കണം.