•  10 Apr 2025
  •  ദീപം 58
  •  നാളം 6
പ്രാദേശികം

റവ. ഡോ. ജേക്കബ് പ്രസാദ് ജനറല്‍ എഡിറ്റര്‍

കൊച്ചി: മാര്‍പാപ്പായുടെ ചാക്രികലേഖനങ്ങളുടെയും മറ്റു പ്രബോധനങ്ങളുടെയും കത്തോലിക്കാസഭയുടെ ഔദ്യോഗികരേഖകളുടെയും മലയാളവിവര്‍ത്തകനും അവയുടെ പ്രസാധനത്തിന്റെ ജനറല്‍ എഡിറ്ററുമായി പുനലൂര്‍ രൂപതാംഗമായ റവ. ഡോ. ജേക്കബ്  പ്രസാദിനെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണു നിയമനം.
റോമിലെ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബിബ്ലിക്കല്‍ തിയോളജിയില്‍ ലൈസന്‍ഷ്യേറ്റും ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കിയ റവ. ഡോ. ജേക്കബ് പ്രസാദ് ദീര്‍ഘകാലം ആലുവ കാര്‍മ്മല്‍ഗിരി മേജര്‍ സെമിനാരിയില്‍ അധ്യാപകനായിരുന്നു. പിന്നീട് പ്രസ്തുത സെമിനാരിയുടെ റെക്ടറായും ആലുവ പൊന്തിഫിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍  കെസിബിസി ബൈബിള്‍ റിവിഷന്‍ കോര്‍ കമ്മിറ്റിയംഗമായി പ്രവര്‍ത്തിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)