കോട്ടയം എം.ജി. യൂണിവേഴ്‌സിറ്റിയുടെ സമീപകാല തനിസ്വഭാവം വെളിപ്പെടുത്തുന്ന ഒരു കേസ് വാര്‍ത്ത ഇക്കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങളിലുണ്ട്.
കേരളത്തില്‍ ഏറെ കേസ് നടത്തിയിട്ട്, ആലുവ യു.സി. കോളജ് പ്രിന്‍സിപ്പല്‍ നിയമനക്കേസുമായി, എന്തോ ലക്ഷ്യംവച്ച് ഈ സര്‍വകലാശാല (പല സര്‍വകലാശാലകളും ഇപ്പോള്‍ സര്‍വ വികൃതിശാലകളാണ്) സുപ്രീംകോടതിയിലേക്കു ചെന്നു.
കേസ് ചെലവുകള്‍ ആരുടെയും വീട്ടുമുതല്ലല്ലോ. അവസാനം സുപ്രീം കോടതിയുടെ തീര്‍പ്പും വിലയിരുത്തലും എന്തെന്ന് പത്രങ്ങള്‍ പറഞ്ഞിട്ടുണ്ട്.
ഈ സര്‍വകലാശാലയുടെ പത്തു വര്‍ഷങ്ങള്‍ പിന്നിട്ട ആറു മാസക്കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റിലെ 'മണ്ടത്തരം' തിരുത്താനായി വൈസ് ചാന്‍സലര്‍ക്ക് നേരിട്ട് രജിസ്റ്റേര്‍ഡ് അപേക്ഷ കൊടുത്തിട്ടു മറുപടിപോലും തന്നില്ല. പകരം, ആ സര്‍ട്ടിഫിക്കറ്റ് കേസുമായി ഈ സര്‍വകലാശാല 20 കേസവധി ദിനങ്ങളിലൂടെ 22 മാസങ്ങള്‍, വലിയ വക്കീലിനെ വച്ചു കണ്‍സ്യൂമര്‍ കമ്മിഷനില്‍ കേസ് നടത്തി. ഒറ്റവാചകത്തിലെ തെറ്റുതിരുത്തല്‍ മാത്രം മതിയായിരുന്നു. ഇംഗ്ലീഷ് ഭാഷയില്‍ പ്രായോഗിക അറിവുള്ളവര്‍ക്കു ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്ന കാര്യമേയുള്ളു. കാര്യമായ പണച്ചെലവോ സമയനഷ്ടമോ ഇല്ലാതെ തീര്‍ക്കേണ്ടിയിരുന്ന ചെറിയകാര്യത്തിനാണ് വ്യവഹാര പ്രിയയായ സര്‍വകലാശാല, പരാതിക്കാരനോടു മിണ്ടുകപോലും ചെയ്യാതെ, കേസ് കളിക്കുന്നത്.
കണ്‍സ്യൂമര്‍ കമ്മീഷന്‍ ഇതു തങ്ങളുടെ വിഷയമല്ലെന്നു വിധിച്ചു.
പ്രബുദ്ധരെന്നു ജനം കരുതുന്നവരുടെ ഈ മാതിരി കേസുകളിപ്രിയം, ബന്ധപ്പെട്ട മേലധികാരികള്‍ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടതാണ്.