നര്‍മങ്ങളും കുസൃതികളും നിറഞ്ഞ സംഭാഷണങ്ങളിലൂടെ വലിയ കുടുംബത്തിനുള്ളിലെ കഥകള്‍ രസകരമായി അവതരിപ്പിക്കുന്ന ''വലിയ വീട് ചെറിയ കാര്യം'' വെബ്സീരീസ് അമ്പത് എപ്പിസോഡ് പിന്നിട്ടു. ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ അപ്പനും അമ്മയും ആറു മക്കളും അപ്പാപ്പനും അടങ്ങുന്ന ഒരു വലിയകുടുംബത്തില്‍ ദിവസവും നടക്കുന്ന കാര്യങ്ങളാണ് ഇതിലെ ഇതിവൃത്തം. 2020 ഡിസംബറില്‍ ആരംഭിച്ച വെബ് സീരീസ് വിജയകരമായ എട്ടു മാസം പിന്നിട്ടു. കുടുംബബന്ധങ്ങള്‍ക്കുള്ളിലെ രസകരമായ കാര്യങ്ങള്‍ നര്‍മവും നന്മയും നല്ല സംഭാഷണങ്ങളിലൂടെ ചേര്‍ത്തുവച്ചു സാധാരണക്കാര്‍ക്കുപോലും മനസ്സിലാകുന്ന രീതിയിലാണ് ഇതിന്റെ അവതരണം.
അപ്പന്‍ - അമ്മ, മക്കള്‍- മുത്തച്ഛന്‍ എന്നിവര്‍ക്കിടയിലെ സ്‌നേഹപ്രകടനങ്ങള്‍, തെറ്റുതിരുത്തലുകള്‍, പ്രോത്സാഹനങ്ങള്‍ എന്നിവയിലൂടെ നാളെകള്‍ക്കു നല്ലൊരു മാതൃക യാകാന്‍ ''വലിയ വീട്ടി''ലുള്ളവര്‍ക്കു കഴിയുന്നുണ്ട്. പൊതുവെ മലയാളികള്‍ സീരിയലുകള്‍ കണ്ടു കുടുംബങ്ങളില്‍ അസമാധാനവും അസ്വസ്ഥതയും നിറയ്ക്കുമ്പോള്‍ അതിനൊരു വെല്ലുവിളിതന്നെയാണ് വലിയവീട് ചെറിയ കാര്യം വെബ് സീരീസ്. ജീവന്റെ മൂല്യവും സ്‌നേഹത്തിന്റെ കൈമാറലും ബന്ധങ്ങളുടെ ആഴവും കരുതലും സന്തോഷത്തിന്റെ താക്കോല്‍ ഉപയോഗിച്ചു പരസ്പരം പങ്കിടുന്നു എന്നതാണ് വലിയവീട്ടിലെ ഏറ്റവും വലിയ നന്മ.
ബൈബിള്‍ ലോകമെങ്ങും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഫിയാത്ത് മിഷനാണ് ഇതിന്റെ നിര്‍മാണം. സംവിധാനം പ്രേംപ്രകാശ് ലൂയിസ്. എപ്പിസോഡ് ഡയറക്ടര്‍: ഡെല്ല സെബാസ്റ്റ്യന്‍, സ്‌ക്രിപ്റ്റ് - വിജോ കണ്ണമ്പിള്ളി. സനില്‍ തോമസ്, പിന്റോ സെബാസ്റ്റ്യന്‍ എന്നിവരാണ് ക്യാമറ. ഷിഫിന്‍ ജെയിംസ്.