ചങ്ങനാശ്ശേരി: ബഹുഭാഷാപണ്ഡിതന്‍, ഭൂഗര്‍ഭശാസ്ത്രജ്ഞന്‍, സാഹിത്യകാരന്‍, നിരൂപകന്‍, ചരിത്രകാരന്‍, ഭരണകര്‍ത്താവ് തുടങ്ങിയ നിരവധി മേഖലകളില്‍ അതുല്യപ്രതിഭയും ഉത്തമ സഭാസ്‌നേഹിയുമായിരുന്ന ഷെവലിയാര്‍ ഐ.സി. ചാക്കോയുടെ സ്മരണാര്‍ത്ഥം ചങ്ങനാശേരി അതിരൂപത ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡിന് സഭാതാരം ശ്രീ. ജോണ്‍ കച്ചിറമറ്റം തെരഞ്ഞെടുക്കപ്പെട്ടതായി മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത പ്രഖ്യാപിച്ചു.
നാലു വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന ഈ പുരസ്‌കാരം 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ്. സമുദായ-ചരിത്ര-സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ നല്‍കിയ സംഭാവനകളാണ് സഭാതാരം ശ്രീ. ജോണ്‍ കച്ചിറമറ്റത്തെ ഈ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.