പാലാ: പാലാ മരിയന്‍ മെഡിക്കല്‍ സെന്ററില്‍ ആധുനിക ഓപ്പറേഷന്‍ തിയേറ്ററിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും ജൂലൈ ഏഴിന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ അഞ്ചു പുതിയ ഓപ്പറേഷന്‍ തിയേറ്ററുകളാണ് കോംപ്ലക്‌സില്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രീ ഓപ്പറേറ്റീവ് റൂമുകളും പോസ്റ്റ് ഓപ്പറേറ്റീവ് റൂമുകളും തിയേറ്ററുകള്‍ക്ക് അനുബന്ധമായി സജ്ജീകരിച്ചിട്ടുണ്ട്.
1973 ല്‍ ആരംഭിച്ച മരിയന്‍ മെഡിക്കല്‍ സെന്ററില്‍ ഇരുപത്തഞ്ചിലധികം ഡിപ്പാര്‍ട്ടുമെന്റുകളും അമ്പതില്‍പ്പരം ഡോക്ടര്‍മാരുമുണ്ട്.
മോണ്‍. എബ്രാഹം കൊല്ലിത്താനത്തുമലയില്‍, ഫാ. ജോര്‍ജ് ഞാറക്കുന്നേല്‍, ഫാ ജോര്‍ജ് വേളൂപ്പറമ്പില്‍, സിസ്റ്റര്‍ ഗ്രേസ് മുണ്ടപ്ലാക്കല്‍, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ഷേര്‍ളി ജോസ്, പിആര്‍ഒ സിസ്റ്റര്‍ ബെന്‍സി, നഗരസഭാ കൗണ്‍സിലര്‍ ജിമ്മി ജോസഫ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മാത്യു തോമസ്, മെഡിക്കല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ലൂസി സേവ്യര്‍, സിസ്റ്റര്‍ ആന്‍ ഫെലിക്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.