ഇത്തിരി മാംസ്യവു,മതിന്‍മീതെ തെല്ലു കൊഴുപ്പുമായ്
നിത്യവും കൊറോണാ വൈറസ് തപസ്സിരിപ്പൂ!
ജീവകോശമൊന്നുമായി പ്രണയത്തിലായാല്‍ മാത്രം
കോവിഡെന്ന മഹാരോഗമവന്‍ പരത്തും
ഈ മഹാമാരിയാലിന്നു ലോകമാകെ നടുങ്ങുന്നു
ഭൂവിലെങ്ങും മരണത്തിന്‍ വിളവെടുപ്പായ്!
മൃത്യുദംശമേറ്റു മര്‍ത്ത്യര്‍ ചത്തുവീഴുന്നനാഥരായ്;
പ്രത്യൗഷധമില്ലാതെ നാം പകച്ചുനില്പൂ!
നിശ്ചയമായിതിനുള്ള വാക്‌സിന്‍ കണ്ടുപിടിക്കുവാന്‍
നിരന്തരം ഗവേഷണം നടത്തണം നാം
അതുവരെക്കര്‍ശനമാം ജാഗ്രത നാം പുലര്‍ത്തണം;
ശുചിയായി ജീവിക്കേണ;മകലം വേണം
സഞ്ചരിച്ചീടൊല്ലാ മാസ്‌ക്കു ധരിക്കാതെ പുറത്തെങ്ങും;
പുഞ്ചിരിക്കാന്‍ മറക്കും നാമിതു തുടര്‍ന്നാല്‍.
വര്‍ണ്ണം, വര്‍ഗ്ഗം, ജാതി, മത,മിവയ്‌ക്കെല്ലാമുപരിയായ്
മന്നില്‍ മര്‍ത്ത്യരൊന്നായിപ്പോളണിനിരന്നു!
പാപമാര്‍ഗ്ഗം കൈവെടിഞ്ഞുനിഷ്‌കളങ്കമനസ്സോടെ
പ്രാര്‍ത്ഥനയിലാശ്രയിച്ചു ദിനങ്ങള്‍ പോക്കാം
ഭാവിയിലെ ജനങ്ങളിക്കൊറോണയെപ്പുരാണമായ്
കാണുമെന്നു നിനച്ചിന്നു സമാശ്വസിക്കാം!