•  2 May 2024
  •  ദീപം 57
  •  നാളം 8
വചനനാളം

താഴ്മ സ്വര്‍ഗത്തിലേക്കുള്ള ഗോവണി

ജൂലൈ 11 കൈത്താക്കാലം  ഒന്നാം ഞായര്‍
1 രാജാ. 18:30-39   ശ്ലീഹ.5:12-20
1 കോറി. 1:9-16   ലൂക്കാ.14:7-14

രാധനക്രമവത്സരത്തിലെ കൈത്താക്കാലത്തിലേക്കു നാം പ്രവേശിക്കുകയാണ്. സഭയുടെ വളര്‍ച്ചയ്ക്കു നിദാനം മിശിഹായ്ക്കു സാക്ഷ്യം വഹിക്കുന്ന വ്യക്തികളുടെ ജീവിതവും പ്രഘോഷണവുമാണ്. അതുകൊണ്ടുതന്നെ ഈ കാലത്തില്‍ ശ്ലീഹന്മാരെയും രക്തസാക്ഷികളെയും സവിശേഷമാംവിധം നാം ഓര്‍ക്കുന്നു. വികലമായ തത്ത്വചിന്തകളുടെയും വിഗ്രഹാരാധനയുടെയും അന്ധവിശ്വാസങ്ങളുടെയും ഈ കാലത്ത് ദൈവവചനംകേട്ട് ഗുണാത്മകമായ  വളര്‍ച്ച നേടാനുള്ള ആഹ്വാനം സഭാമാതാവ് തരുന്നുണ്ട്.
ആഹാബ് രാജാവ് ജെസെബെലിനെ വിവാഹം ചെയ്തപ്പോള്‍ രാജ്ഞിയോടൊപ്പം ഇസ്രായേലിലേക്ക് ബാലിന്റെ പ്രവാചകന്മാരും പുരോഹിതന്മാരും എത്തി. ആഹാബ് ബാലിന് സമരിയായില്‍ ക്ഷേത്രം നിര്‍മിക്കുകയും ബലിപീഠം സ്ഥാപിക്കുകയും ചെയ്തു. തത്ഫലമായി ഇസ്രായേല്‍ജനം ഏകസത്യദൈവത്തില്‍നിന്നകന്നുപോയപ്പോള്‍, യഹോവയാണോ ബാല്‍ദേവനാണോ സത്യദൈവം എന്നു തെളിയിക്കാനുള്ള ഏലിയാപ്രവാചകന്റെ ശ്രമമാണ് കൈത്താക്കാലം ഒന്നാം ഞായര്‍ ആദ്യവായനയില്‍ നാം കാണുന്നത് (1 രാജാ. 18:30-39).
ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് പന്ത്രണ്ടു കല്ലുകള്‍കൊണ്ടാണ് ഏലിയാപ്രവാചകന്‍ ബലിപീഠം പണിയുന്നത്. ആലങ്കാരികമായി ഈ ബലിപീഠം ദൈവജനത്തെ മുഴുവനും പ്രതിനിധാനം ചെയ്യുന്നു. പുതിയ നിയമത്തിലേക്കു വരുമ്പോള്‍, പന്ത്രണ്ടു ശ്ലീഹന്മാരാകുന്ന അടിത്തറമേല്‍ പണിയപ്പെട്ട സഭയില്‍, ഈശോ കാല്‍വരിമലയില്‍ അര്‍പ്പിച്ച ബലിയുടെ ഓര്‍മയാചരിക്കുമ്പോള്‍ അബ്രാഹവും ഇസഹാക്കും യാക്കോബും പന്ത്രണ്ടു ശ്ലീഹന്മാരും പ്രഘോഷിച്ച ഏകസത്യദൈവവിശ്വാസം തന്നെയാണ് നാം സാഘോഷം കൊണ്ടാടുന്നത്. ഏലിയാപ്രവാചകന്റെ  ബലിയര്‍പ്പണത്തിന്റെ ഏകവും പരമവുമായ ലക്ഷ്യം ദൈവമഹത്ത്വമാണ്. ഈ കാലഘട്ടത്തിലും മനുഷ്യന്‍ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന വിഗ്രഹങ്ങളെ തച്ചുടച്ച് നമ്മുടെയും പൂര്‍വപിതാക്കന്മാരുടെയും ജീവിതത്തില്‍ വന്‍കാര്യങ്ങള്‍ ചെയ്ത ഏകസത്യദൈവത്തിങ്കലേക്കു നാം തിരിയണമെന്ന് ദൈവം ആഗ്രഹിക്കുന്നു.
രണ്ടാം വായനയില്‍ അദ്ഭുതപ്രവര്‍ത്തനശാസ്ത്രം പഠിച്ച വ്യക്തികളെയെന്നപോലെ ജനങ്ങള്‍ ശ്ലീഹന്മാരെ സമീപിക്കുന്നതും അവര്‍വഴി നിരവധി അടയാളങ്ങളും അദ്ഭുതങ്ങളും സംഭവിക്കുന്നതും നാം വായിക്കുന്നു (ശ്ലീഹ. 5:12-20). അപ്പസ്‌തോലന്മാരെ കാണാന്‍ വിദൂരദേശങ്ങളില്‍നിന്ന് രോഗികളുമായി ജനമെത്തുന്നു. ശ്ലീഹന്മാരുടെ 'നിഴലെങ്കിലും' പതിച്ചാല്‍ മതി സൗഖ്യം ലഭിക്കും എന്ന വിശ്വാസമാണ് അതിനുപിന്നില്‍. ഈ 'നിഴല്‍' പ്രത്യാശയുടെ ഒരടയാളമാണ്. പുറപ്പാടുസംഭവത്തില്‍ മേഘത്തിന്റെ നിഴലാണ് മരുഭൂമിയില്‍ ഇസ്രായേല്‍ജനത്തിനു തുണയായത്. അതുകൊണ്ട് 'നിഴല്‍' മനുഷ്യനെ അവന്റെ സകല ശാരീരികാസ്വസ്ഥതകളില്‍നിന്നും സംരക്ഷിക്കുന്ന, വിമോചിപ്പിക്കുന്ന ഒരടയാളമാണ്. ദൈവവചനത്തിന്റെ നിഴലും സാമീപ്യവും അവിടുത്തെ ജനത്തിനു നല്‍കുന്നതില്‍നിന്നു സഭയും അത് സ്വീകരിക്കുന്നതില്‍ വിശ്വാസിഗണവും പിന്നാക്കംപോകാന്‍ പാടില്ലാത്ത സമാനസാഹചര്യങ്ങളിലൂടെയാണ് ലോകം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ലൂര്‍ദില്‍ ദിവ്യകാരുണ്യപ്രദക്ഷിണസമയത്ത് രോഗസൗഖ്യത്തിനായി ദീര്‍ഘദൂരം യാത്ര ചെയ്‌തെത്തുന്ന രോഗികള്‍ പ്രദക്ഷിണവീഥിയില്‍ കാത്തുനില്‍ക്കുന്നത് അപ്പസ്‌തോലപ്രവര്‍ത്തനങ്ങളിലെ സംഭവത്തെ അനുസ്മരിപ്പിക്കുന്നുണ്ട്.
ലേഖനഭാഗത്തേക്കു വരുമ്പോള്‍ വിശ്വാസികളുടെയിടയില്‍ ഉണ്ടായിരിക്കേണ്ട സ്വരച്ചേര്‍ച്ച, ഐക്യം എന്നിവയുടെ പ്രാധാന്യം പൗലോസ് ശ്ലീഹാ ഓര്‍മിപ്പിക്കുന്നു. ഭിന്നതകള്‍ സഭയുടെ വളര്‍ച്ചയെ മന്ദീഭവിപ്പിക്കും. വി. ബെനഡിക്ടിന്റെ വളരെ പ്രസിദ്ധമായ ഒരു പ്രമാണം ഇവിടെ പ്രസക്തമാണ്: ''ഇവൃശേെീ ീാചശിീ ിശവശഹ ുൃമല ുീിമി.േ'' അതായത്, ''ഈശോമിശിഹായ്ക്കുപരിയായി നമുക്ക് ഒന്നും ഉണ്ടാകരുത്.''
സുവിശേഷത്തില്‍ നമ്മുടെ കര്‍ത്താവ് പഠിപ്പിക്കുന്ന കാര്യം 'തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും' എന്നതാണ് (ലൂക്കാ 14:11). കര്‍ത്താവിന്റെ ശിഷ്യന്‍ വിനയഭാവമുള്ളവന്‍ ആയിരിക്കണമെന്നതാണ് സാരം. ലത്തീന്‍ ഭാഷയില്‍ 'ഒഡങഡട' എന്ന വാക്കിന് മണ്ണ്, പൊടി, നിലം എന്നെല്ലാമര്‍ത്ഥമുണ്ട്. ഈ ഒഡങഡട എന്ന വാക്കില്‍നിന്നാണ് എളിമ, വിനയം എന്നൊക്കെ അര്‍ത്ഥമുള്ള 'ഒഡങകഘകട' എന്ന വാക്ക് വരുന്നത്. എന്താണ് വിനയം എന്ന ചോദ്യത്തിനുത്തരം ഈ മൂലപദത്തില്‍നിന്നു സുവ്യക്തമാണ്. നമ്മള്‍ മണ്ണാണ്, നമ്മള്‍ പരിമിതരാണ്, നമ്മള്‍ ഒറ്റപ്പെട്ട സൃഷ്ടികളല്ല, നമ്മള്‍ മരിക്കും, നമ്മള്‍ കടന്നുപോകേണ്ടവരാണ് എന്നെല്ലാമുള്ള ഓര്‍മപ്പെടുത്തലുകളോടൊപ്പം  നമ്മള്‍ ദൈവത്തിലാശ്രയിച്ചാല്‍  ധാരാളം ഫലം പുറപ്പെടുവിക്കാനുള്ള സാധ്യത ഉള്ളില്‍ ഉള്ളവരാണ് എന്നുകൂടി ഇതു നമ്മെ അനുസ്മരിപ്പിക്കുന്നു. 'ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി' എന്നു മറിയം ഉദ്‌ഘോഷിച്ചപ്പോള്‍, പുത്രനായ ഈശോ അവളുടെ ഉദരത്തില്‍ വാസമുറപ്പിക്കുകയും മനുഷ്യവംശത്തിനു ലഭിക്കാവുന്ന ഏറ്റവും മഹത്തായ ഫലം സംലഭ്യമാക്കുകയും ചെയ്തു. ഈശോമിശിഹായുടെ മനോഭാവം വിനയത്തിന്റേതായിരുന്നുവെന്ന്  പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നുണ്ട് (ഫിലി. 2:1-11). ഈശോമിശിഹാ നമ്മെ ഉയര്‍ത്തിയതും ഈ മാര്‍ഗം സ്വീകരിച്ചുകൊണ്ടാണ്: ''അവന്‍ സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി,തന്റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പരാകുന്നതിനുവേണ്ടിത്തന്നെ'' (2കൊറി. 8:9). വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്റെ മനോഹരമായ ഒരു പ്രാര്‍ത്ഥനയുണ്ട്: ''ദൈവമേ, നിന്റെ വാസസ്ഥാനത്തിന് ഏറ്റവും അനുയോജ്യമായത് പരിശുദ്ധിയാണെന്നിരിക്കേ, നീയെന്റെ ഹൃദയത്തില്‍ വസിക്കുന്നു.''
സകല തിന്മകളുടെയും പാപങ്ങളുടെയും പെറ്റമ്മയും പോറ്റമ്മയും അഹങ്കാരമാണ് എന്ന് ആത്മീയപിതാക്കന്മാര്‍ പഠിപ്പിക്കുന്നുണ്ട്. വി. അഗസ്റ്റിന്‍ അഹങ്കാരത്തെ നിര്‍വചിക്കുന്നത് 'ടകആക ചകങകട ജഘഅഇഋഞഋ' എന്നാണ്. അതായത്, തന്നില്‍ത്തന്നെ അതിരുവിട്ട് ആനന്ദിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന ഒരവസ്ഥ. ഈ അവസ്ഥ ദൈവനിഷേധത്തിലേക്കു നയിക്കുന്നു. ദൈവത്തെപ്പോലെയാകാം എന്ന വാഗ്ദാനമാണ് ആദത്തെ ആദിപാപത്തിനു പ്രേരിപ്പിച്ചത്. അഹങ്കാരിക്ക് അതിരുകടന്ന സ്വയംപര്യാപ്തതാബോധം ഉണ്ടാവുകയും ദൈവത്തിനു പകരക്കാരനാകാമെന്ന ചിന്ത അവനില്‍ ജനിക്കുകയും ചെയ്‌തേക്കാം. ആബേലിന്റെ കൊലപാതകത്തിലും (ഉത്പ. 4:1-10) ബാബേല്‍ ഗോപുരനിര്‍മാണത്തിലുമെല്ലാം  (ഉത്പ. 11:1-19) അടിസ്ഥാനപരമായി നില്‍ക്കുന്ന പാപം അഹങ്കാരമാണ്. അതുകൊണ്ട് വി. ഇസിദോര്‍ പറയുന്നു: ''ഞഡകചഅ ഇഡചഇഠഅഞഡങ ഢകഞഠഡഠഡങ''. അഹങ്കാരം സകല നന്മകളെയും ഉന്മൂലനം ചെയ്യുന്ന തിന്മയാണ്.
അഹങ്കാരി ദൈവത്തെക്കുറിച്ചും തന്നെക്കുറിച്ചുതന്നെയും തെറ്റായ കാഴ്ചപ്പാടുകള്‍ കൊണ്ടുനടക്കുന്നവനാണ്. അതുകൊണ്ട് ''അഹങ്കാരം കര്‍ത്താവിനെയും മനുഷ്യരെയും വെറുപ്പിക്കുന്നു'' (പ്രഭാ. 10:7). ''അഹങ്കാരം വിനാശവും അരാജകത്വവും വരുത്തും'' (തോബിത്ത് 4:13). ''അഹങ്കാരം നാശത്തിന്റെ മുന്നോടിയാണ്; അഹന്ത അധഃപതനത്തിന്റെയും'' (സുഭാ. 16:18). ചുങ്കക്കാരന്റെയും ഫരിസേയന്റെയും ഉപമയിലെ ചുങ്കക്കാരന്‍ തന്നെക്കുറിച്ചു ശരിയായ അറിവു മനസ്സില്‍ കൊണ്ടു നടക്കുന്നവനാണ് (ലൂക്കാ 18, 10-14). അതുകൊണ്ടുതന്നെ പാപിയെന്ന നിലയില്‍ ദൈവത്തിന്റെ കരുണയും സ്‌നേഹവും തനിക്കാവശ്യമാണെന്ന് ഉത്തമബോധ്യവുമുണ്ട്. എന്നാല്‍, ഫരിസേയന്‍ തന്നില്‍ പാപമില്ലെന്നു പറയുന്ന ആത്മവഞ്ചകനായി മാറുന്നു (1 യോഹ. 1,8). കര്‍ത്താവ് വിനീതരുടെമേലാണ് കാരുണ്യം പൊഴിക്കുന്നതെന്ന് വചനം പഠിപ്പിക്കുന്നു (സുഭാ.3:34).
അഹങ്കാരത്തെ ചെറുത്തുതോല്പിക്കാന്‍ മിശിഹായുടെ ഓരോ അനുയായിയും ശരിയായ ആത്മാഭിമാനം വളര്‍ത്തിയെടുക്കണം. ആത്മാഭിമാനം നമ്മോടുതന്നെയുള്ള ശരിയായ സ്‌നേഹത്തില്‍നിന്നുരുത്തിരിയുന്നവയാണ്. നമ്മെത്തന്നെ യുക്തമായ രീതിയില്‍ സ്‌നേഹിക്കാന്‍ പഠിച്ചെങ്കിലേ നമുക്ക് മറ്റുള്ളവരെയും സ്‌നേഹിക്കാന്‍ കഴിയൂ. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുകയെന്ന് കര്‍ത്താവു പറയുമ്പോള്‍ ഈ യാഥാര്‍ത്ഥ്യം ഉള്‍ച്ചേര്‍ന്നിട്ടുണ്ട് (മത്താ. 22,39).
എളിമ പരിശീലിക്കുകയെന്നതാണ് അഹങ്കാരത്തിനുള്ള മറുമരുന്ന്. പരി. ഫ്രാന്‍സീസ് മാര്‍പാപ്പാ കുടുംബജീവിതക്കാരോട് ആവര്‍ത്തിച്ചുപറയുന്ന ഒരു കാര്യമുണ്ട്: ജഘഋഅടഋ, ഠഒഅചഗ ഥഛഡ അചഉ  ടഛഞഞഥ എന്നീ വാക്കുകള്‍ ഓരോ കുടുംബത്തിലും മുഴങ്ങിക്കേള്‍ക്കണം. അതു വീടിന്റെ വാതില്‍പ്പടിയില്‍ എഴുതിച്ചേര്‍ക്കേണ്ട സുവര്‍ണവാക്കുകളാണ്.
സ്വര്‍ഗപ്രാപ്തി ലഭിക്കാന്‍ നാം ഈ ലോകത്തിലായിരിക്കുമ്പോള്‍ സത്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും താഴ്മയോടെ പെരുമാറുകയും വേണം. വി. ബെനഡിക്ടിന്റെ അഭിപ്രായത്തില്‍, ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ ഭൂമിയില്‍ ഉറപ്പിച്ചിരിക്കുന്ന, സ്വര്‍ഗം മുട്ടെ നില്‍ക്കുന്ന യാക്കോബിന്റെ ഗോവണി ദര്‍ശിക്കാനാകും (ഉത്പ. 28:10-19). നമ്മള്‍ നമ്മെത്തന്നെ എളിമപ്പെടുത്തുമ്പോള്‍ ഈ ഗോവണി നമ്മെ സ്വര്‍ഗത്തിലേക്കടുപ്പിക്കുന്നു. 
നമ്മുടെ കര്‍ത്താവ് അഷ്ടഭാഗ്യങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്: ''ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍ സ്വര്‍ഗരാജ്യം അവരുടേതാണ്'' (മത്താ. 5:3). ആത്മാവില്‍ ദരിദ്രര്‍ എളിയ മനുഷ്യരാണ്. തന്നെത്തന്നെ ഉയര്‍ത്താത്ത, അഹങ്കാരം തെല്ലും ഇല്ലാത്തവരാണ് എളിയവര്‍. എല്ലാം കര്‍ത്താവിന്റെ ഹിതമാണെന്നു തിരിച്ചറിയുന്നവരും അവന്റെ സഹനത്തില്‍ പങ്കാളികളാകാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നവരുമാണവര്‍. കുഞ്ഞാടിന്റെ വഴി പിഞ്ചെല്ലുകയും അപമാനം സ്വീകരിക്കുകയും ചെയ്യുമ്പോള്‍ പ്രതിഫലമായി ഉയര്‍ത്തപ്പെടും എന്നവര്‍ വിശ്വസിക്കുന്നു (1പത്രോ. 4:13; 5:5; 5:6). മനുഷ്യരില്‍നിന്ന് ആദരവ് സ്വീകരിക്കാതെ സത്കൃത്യങ്ങള്‍ രഹസ്യത്തില്‍ അനുഷ്ഠിക്കാന്‍ താത്പര്യപ്പെടുന്നവരാണവര്‍ (മത്താ. 6:1-4). സ്വന്തം താത്പര്യം മാത്രം നോക്കാതെ മറ്റുള്ളവരുടെ താത്പര്യം പരിഗണിക്കുകയും (ഫിലി. 2:4); ആരെയും വ്യക്തിപരമായി സ്വാധീനിക്കാതെ ഈശോമിശിഹായുടെ സ്വാധീനവലയത്തില്‍ കൊണ്ടുവരുന്നവരുമാണ് (1കൊറി. 2:1-5; 1 കൊറി. 9:19-23) എളിമയുള്ള മനുഷ്യര്‍.
വിരുന്നുകളെ സംബന്ധിച്ച് കര്‍ത്താവു പഠിപ്പിക്കുന്ന രണ്ടു പ്രധാനപ്പെട്ട കാര്യങ്ങള്‍ സ്വര്‍ഗരാജ്യത്തെ സംബന്ധിച്ചും വളരെ ഗൗരവമുള്ളതാണ്. ഒന്നാമതായി നാം താഴ്മയുള്ളവരാകണം. ആദ്യത്തെ അഹങ്കാരിയെന്ന പട്ടം കിട്ടിയിരിക്കുന്നത് ലൂസിഫറിനാണ്. ലൂസിഫര്‍ പ്രകാശം വഹിക്കുന്ന മാലാഖയായിരുന്നു, സുന്ദരനായിരുന്നു; പക്ഷേ, ദൈവത്തെപ്പോലെ ആരാധിക്കപ്പെടണമെന്ന് അവന്‍ ആഗ്രഹിച്ചു; ദൈവത്തെ എതിര്‍ത്തു. വി. ആഗസ്തീനോസ് പറഞ്ഞുവയ്ക്കുന്നുണ്ട്: ''മാലാഖയെ ചെകുത്താനാക്കിയത് അവന്റെ അഹങ്കാരമാണെങ്കില്‍ മനുഷ്യനെ മാലാഖയാക്കുന്നത് അവന്റെ വിനയമാണ്.'' ആദരവ് ഒരിക്കലും നമുക്ക് ബലമായി നേടിയെടുക്കാനാകില്ല; മറിച്ച്, സ്‌നേഹത്താടും സന്തോഷത്തോടുംകൂടി സമ്മാനിക്കപ്പെടേണ്ട ഒന്നാണ്. മാറിക്കൊടുക്കാനും താഴ്മയുള്ളവര്‍ക്കേ സാധിക്കൂ. ഈ കാലഘട്ടത്തിലെതന്നെ ഏറ്റവും വലിയ എളിമയുടെ പ്രകരണമായി ബനഡിക്ട് പതിനാറാമന്റെ സ്ഥാനത്യാഗം വ്യാഖ്യാനിക്കപ്പെടുന്നതും അതുകൊണ്ടാണ്.
രണ്ടാമതായി, ഒന്നും പകരം നല്‍കാനില്ലാത്തവരെ നീ വിരുന്നിനു ക്ഷണിക്കണമെന്ന് കര്‍ത്താവു പഠിപ്പിക്കുന്നു. അതായത്, മനുഷ്യരില്‍നിന്നു ലഭിക്കുന്ന പ്രതിഫലമല്ല; മറിച്ച്,  ദൈവസന്നിധിയില്‍ ലഭിക്കുന്ന പ്രതിഫലമായിരിക്കണം നമ്മുടെ ആത്യന്തികലക്ഷ്യം.

Login log record inserted successfully!