കാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്ന സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ നല്‍കുന്ന ഒരുലക്ഷത്തിയൊന്ന് രൂപയുടെ ഡോ.കെ.സി. ബേബി ഓലിക്കല്‍ അവാര്‍ഡ് സ്‌നേഹഗിരി സന്ന്യാസിനീസമൂഹത്തിന് സമ്മാനിക്കും. പാലാ റോട്ടറി ക്ലബ്, ഡോ. കെ. സി. ബേബി ഓലിക്കല്‍ ചാരിറ്റബിള്‍ ഫൗണ്ടേഷനുമായി ചേര്‍ന്നാണ് അവാര്‍ഡ് നല്‍കുന്നത്.
കേരളത്തിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമായി 108 സ്ഥാപനങ്ങള്‍ സ്‌നേഹഗിരി സന്ന്യാസിനീസമൂഹത്തിന്റേതായുണ്ട്. ഏകദേശം 5000ത്തോളം അന്തേവാസികള്‍ ഈ സ്ഥാപനങ്ങളില്‍ താമസിച്ച് ശുശ്രൂഷകള്‍ ഏറ്റുവാങ്ങുന്നു. പുണ്യശ്ലോകനായ എബ്രഹാം കൈപ്പന്‍പ്ലാക്കലച്ചന്‍ 1969 ല്‍ സ്ഥാപിച്ച ഈ സന്ന്യാസിനീ സമൂഹത്തില്‍ 500 ല്‍ പരം സന്ന്യാസിനികള്‍ സേവനമനുഷ്ഠിക്കുന്നു.