മാത്യു എം. കുര്യാക്കോസ് എഴുതുന്ന ''പ്രകൃതിക്കൊരു പുനര്‍വായന'' സശ്രദ്ധം വായിക്കുന്നു. ഈ കാലഘട്ടം ആവശ്യപ്പെടുന്ന ഒരു പംക്തിയാണതെന്നു പറയുന്നതില്‍ സന്തോഷമുണ്ട്. പ്രകൃതിസംരക്ഷണത്തിലുള്ള ലേഖകന്റെ പ്രതിബദ്ധത ഓരോ വാക്കിലും നിഴലിക്കുന്നു.
പ്രകൃതിയെ സ്‌നേഹിക്കുവാന്‍ ഇന്നു മനുഷ്യന്‍ മറന്നുപോയിരിക്കുന്നു. പ്രകൃതിസൗന്ദര്യം ആസ്വദിക്കുക മനുഷ്യന്റെ സഹജവാസനയാണെന്ന വസ്തുത നിഷേധിക്കുന്നില്ല. അതുകൊണ്ടാണല്ലോ എന്തു പണം മുടക്കിയും എത്ര ദൂരെയും മനുഷ്യന്‍ വിനോദസഞ്ചാരം നടത്തുന്നത്! പക്ഷേ, സ്വന്തം വീട്ടുമുറ്റത്തെ പൂക്കളെയും ചെടികളെയും മരങ്ങളെയും സ്‌നേഹിക്കാന്‍ എവിടെ സമയം? നമ്മുടെ കുട്ടികള്‍ക്കും ഇന്ന് അതിനു നേരമില്ല. കിലോമീറ്ററുകള്‍ സഞ്ചരിച്ചു സ്‌കൂളില്‍പോയിരുന്ന പണ്ടത്തെ കുട്ടികള്‍ക്ക്, ആ യാത്ര ഒരു വലിയ അനുഭവമായിരുന്നു. വഴിയോരങ്ങളില്‍ മൃഗങ്ങളും പക്ഷികളും അവരെ വരവേറ്റു. കൊങ്ങിണിപ്പൂക്കളും പൂച്ചവാലന്‍ ചെടികളും ചാമ്പമരങ്ങളും ചെത്തിയും ചെമ്പരത്തിയുമെല്ലാം അവരുടെ ഹൃദയങ്ങളെ ശോഭായമാനമാക്കി. ഇന്നു വാഹനങ്ങളിലും കെട്ടിടച്ചുമരുകള്‍ക്കുള്ളിലുമായി അവരുടെ ജീവിതം ഒതുങ്ങിപ്പോയിരിക്കുന്നു. മൊബൈല്‍ ഫോണിന്റെ ഇത്തിരിപ്പോന്ന സ്‌ക്രീനിനുള്ളിലാണ് അവരുടെ ജീവിതം.
പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍തന്നെ പ്രകൃതിപാലനത്തില്‍ എത്രകണ്ടു ശ്രദ്ധ വയ്ക്കുന്നുവെന്നു പരിശോധിക്കേണ്ടതുണ്ട്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒട്ടൊന്നു കുറഞ്ഞിട്ടുണ്ടെങ്കിലും പൂര്‍ണമായും നാമതില്‍നിന്നു മോചിതരായിട്ടില്ല. ഉപയോഗം കഴിഞ്ഞ ഇലക്‌ട്രോണിക് വസ്തുക്കള്‍ ഉയര്‍ത്തുന്ന മാലിന്യഭീഷണിയും ഇതിനൊപ്പം കാണാതിരുന്നുകൂടാ. രാസവളങ്ങളും കീടനാശിനികളുമെങ്കിലും നമ്മുടെ കൃഷിയിടങ്ങളില്‍നിന്നൊഴിവാക്കി പരിസ്ഥിതിപാലനത്തില്‍ നാം പങ്കാളികളാകേണ്ടതുണ്ട്. സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമിടുന്നവര്‍ക്ക് ജൈവവളത്തോടു താത്പര്യം കുറയാം. പക്ഷേ, പ്രകൃതി നശിച്ചാല്‍പ്പിന്നെ മനുഷ്യനില്ലായെന്ന സത്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. പ്രകൃതിയോടു കാണിക്കുന്ന കരുണ നമ്മുടെ സഹജീവികള്‍ക്കു കൂടിവേണ്ടിയാണെന്നു മനസ്സിലാക്കുക.
പോള്‍ ജോസഫ്
കോഴിക്കോടവാഹനങ്ങളിലും കെട്ടിടച്ചുമരുകള്‍ക്കുള്ളിലുമായി അവരുടെ ജീവിതം ഒതുങ്ങിപ്പോയിരിക്കുന്നു. മൊബൈല്‍ ഫോണിന്റെ ഇത്തിരിപ്പോന്ന സ്‌ക്രീനിനുള്ളിലാണ് അവരുടെ ജീവിതം.

കോഴിക്കോട