•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ന്യൂനപക്ഷങ്ങള്‍ക്കായി ക്ഷേമപദ്ധതികള്‍

രാജ്യത്തെ മതന്യൂനപക്ഷസമൂഹങ്ങളുടെ മുന്നേറ്റത്തിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ലഭ്യമാക്കുന്ന വിവിധ പദ്ധതികളെ പരിചയപ്പെടുത്തുകയാണിവിടെ. ക്രിസ്ത്യന്‍, മുസ്ലീം, ബുദ്ധ, ജൈന, പാഴ്‌സി, സിഖ് മതവിഭാഗങ്ങളാണ് രാജ്യത്ത് മതന്യൂനപക്ഷങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

പദ്ധതികള്‍ നാലു വിഭാഗങ്ങളായി ക്രമപ്പെടുത്തിയിരിക്കുന്നു:
1. സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് വിനിയോഗിച്ച് സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പ് നടപ്പിലാക്കുന്നവ. 
2. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് വിനിയോഗിച്ച് സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്നവ.
3. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് വിനിയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ നേരിട്ടു നടപ്പിലാക്കുന്ന പദ്ധതികള്‍.
4. മറ്റു വകുപ്പുകളില്‍നിന്നു ലഭ്യമായ പദ്ധതികളുടെ നിര്‍വഹണം സംസ്ഥാന ന്യൂനപക്ഷവകുപ്പ് നടത്തുന്നത്.

സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പ് സംസ്ഥാനഫണ്ട് വിനിയോഗിച്ചു നടപ്പാക്കുന്ന പദ്ധതികള്‍
1. ഇമ്പിച്ചിബാവ ഭവന നിര്‍മാണപദ്ധതി

ന്യൂനപക്ഷമതവിഭാഗത്തില്‍പ്പെട്ട വിധവ/വിവാഹബന്ധം വേര്‍പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്ക് ഭവനനിര്‍മാണത്തിനു ധനസഹായം നല്‍കുന്ന പദ്ധതിയാണിത്. ഒരു വീടിന് രണ്ടര ലക്ഷം രൂപ വീതമാണ് ധനസഹായമായി നല്‍കുന്നത്. ഇതു തിരിച്ചടയ്‌ക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം പേരില്‍ ബാധ്യതകളില്ലാത്ത, ചുരുങ്ങിയത് രണ്ടു സെന്റ് സ്ഥലം (പരമാവധി 25 സെന്റ് വരെ) ഉള്ളവരും സര്‍ക്കാരില്‍ നിന്നോ/ മറ്റു സമാന ഏജന്‍സികളില്‍നിന്നോ ഇതിനുമുമ്പ് വീടു നിര്‍മാണാവശ്യത്തിലേക്കു ധനസഹായം ലഭിച്ചിട്ടില്ലാത്തവരെയുമാണ് ഈ പദ്ധതിക്കായി പരിഗണിക്കുന്നത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍. കുടുംബങ്ങള്‍, വിധവകളോ അവരുടെ മക്കളോ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടി/പെണ്‍കുട്ടികള്‍ മാത്രമുള്ള വിധവകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. 
ജില്ലാ കളക്‌ട്രേറ്റിലെ ന്യൂനപക്ഷ സെല്ലില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തി, നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ട രേഖകള്‍: 1. റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്, 2. അപേക്ഷിക്കുന്ന സാമ്പത്തികവര്‍ഷത്തില്‍ സ്വന്തം പേരിലുള്ള വസ്തുവിന്റെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ് 3. തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍നിന്നു ലഭിച്ച സ്ഥിരതാമസസര്‍ട്ടിഫിക്കറ്റ് 4. വിധവയാണെങ്കില്‍ ഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്. 5. വിവാഹമോചിതയാണെങ്കില്‍ ആയതു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് 6. ഉപേക്ഷിക്കപ്പെട്ടവരാണെങ്കില്‍ ആയതു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് 7. അപേക്ഷകയ്‌ക്കോ / അവരുടെ മക്കള്‍ക്കോ മാനസിക-ശാരീരികവെല്ലുവിളികള്‍/മറ്റ് അസുഖങ്ങള്‍ ഉണ്ടെങ്കില്‍ ആയതു തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ്. 8. മറ്റു വകുപ്പുകളില്‍ നിന്നോ സമാന ഏജന്‍സികളില്‍നിന്നോ അപേക്ഷകയ്ക്ക് ഭവനനിര്‍മാണത്തിന് ആനുകൂല്യം ലഭിച്ചിട്ടില്ലെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്. 9. റേഷന്‍കാര്‍ഡിലെ പേരും അപേക്ഷയിലെ പേരും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍, രണ്ടും ഒന്നാണെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്.
2. വിധവകള്‍ /വിവാഹബന്ധം വേര്‍പെടുത്തിയവര്‍/ഉപേക്ഷിക്കപ്പെട്ടവര്‍ എന്നീ വിഭാഗങ്ങളിലെ സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചിബാവ ഭവനപുനരുദ്ധാരണപദ്ധതി
ന്യൂനപക്ഷമതവിഭാഗത്തില്‍പ്പെട്ട വിധവ/വിവാഹബന്ധം വേര്‍പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയാണിത്. വീടുകള്‍ക്കു മതിയായ വാതിലുകള്‍/ജനാലകള്‍/മേല്‍ക്കൂര/ഇലക്ട്രിക് പ്ലംബിങ്/സാനിട്ടേഷന്‍/വാള്‍ ഫിനിഷിങ്എന്നീ വര്‍ക്കുകള്‍ക്കാണ് ധനസഹായം നല്‍കുന്നത്. ഒരു വീടിന് 50,000 രൂപ വീതമാണ് ധനസഹായമായി നല്‍കുന്നത്. ഇതു തിരിച്ചടയ്‌ക്കേണ്ടതില്ല. സര്‍ക്കാരില്‍നിന്നോ/മറ്റു സമാന ഏജന്‍സികളില്‍നിന്നോ ഇതിനുമുമ്പ് വീടുനിര്‍മാണാവശ്യത്തിലേക്കു ധനസഹായം ലഭിച്ചിട്ടില്ലാത്തവരെയാണ് ഈ പദ്ധതിക്കായി പരിഗണിക്കുന്നത്. ബി.പി.എല്‍. കുടുംബങ്ങള്‍, വിധവകളോ അവരുടെ മക്കളോ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടി/പെണ്‍കുട്ടികള്‍ മാത്രമുള്ള വിധവകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. ജില്ലാ കളക്‌ട്രേറ്റിലെ ന്യൂനപക്ഷസെല്ലില്‍ അപേക്ഷ സമര്‍പ്പിക്കണം.
3. സൗജന്യ വ്യക്തിത്വവികസന-കരിയര്‍ ഗൈഡന്‍സ് പരിശീലനം
വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ച് വിവിധ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതിനും ഭാവിയില്‍ ഉചിതമായ ഉപരിപഠനമേഖലകള്‍ കണ്ടെത്തുന്നതിനുമായി ജില്ലകള്‍ കേന്ദ്രീകരിച്ച് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍ നടത്തുന്നുണ്ട്. ന്യൂനപക്ഷവിഭാഗത്തില്‍പ്പെടുന്ന എസ്.എസ്.എല്‍.സി., പ്ലസ്ടു, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി തുടങ്ങിയ കോഴ്‌സുകള്‍ക്കു പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഈ പദ്ധതിയുടെ മുഖ്യഗുണഭോക്താക്കള്‍. സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളുകളില്‍ ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ണ്ടറി ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. കഴിഞ്ഞ അധ്യയനവര്‍ഷത്തിലെ വാര്‍ഷികപ്പരീക്ഷയില്‍ ചുരുങ്ങിയത് 60 ശതമാനം മാര്‍ക്ക് വിദ്യാര്‍ത്ഥി നേടിയിരിക്കണം. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയുടെ മാര്‍ക്ക് യോഗ്യതാമാനദണ്ഡമായി പരിഗണിക്കും.  ഒരു ക്യാമ്പില്‍ പരമാവധി 100 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. ഓരോ ജില്ലയിലും പരമാവധി 10 ക്യാമ്പുകള്‍ സംഘടിപ്പിക്കും. കരിയര്‍ ഗൈഡന്‍സ്, വ്യക്തിത്വവികസനം, നേതൃത്വപാടവം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധരായ പരിശീലകര്‍ ക്യാമ്പില്‍ നേതൃത്വം നല്‍കും.
4. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് (ന്യൂനപക്ഷവിഭാഗത്തിലെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് അവാര്‍ഡ്)
എസ്.എസ്.എല്‍.സി./പ്ലസ്ടു/വി.എച്ച്.എസ്.ഇ. തുടങ്ങിയവയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ+ ഗ്രേഡ് നേടിയവര്‍ക്കും ബിരുദത്തിന് 80 ശതമാനം മാര്‍ക്കു നേടിയവര്‍ക്കും ബിരുദാനന്തരബിരുദത്തിന് 75 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കും നല്‍കുന്ന സ്‌കോളര്‍ഷിപ്പ് അവാര്‍ഡ്. എസ്.എസ്.എല്‍.സി./പ്ലസ്ടു/വി.എച്ച്.എസ്.ഇ. വിദ്യാര്‍ത്ഥികള്‍ക്ക് 10,000 രൂപയും ബിരുദ /ബിരുദാനന്തരബിരുദവിദ്യാര്‍ത്ഥികള്‍ക്ക് 15,000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ് അവാര്‍ഡ്. ബി.പി.എല്‍. വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് മെറിറ്റിന്റെയും താഴ്ന്ന വരുമാനപരിധിയുടെയും അടിസ്ഥാനത്തിലായിരിക്കും. ന്യൂനപക്ഷവിഭാഗത്തില്‍പ്പെടുന്ന ബി.പി.എല്‍. വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ ആറു ലക്ഷം രൂപ വരുമാനപരിധിയിലുള്ള ന്യൂനപക്ഷവിഭാഗത്തില്‍പ്പെടുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ംംം.ാശിീൃശ്യേംലഹളമൃല. സലൃമഹമ.ഴീ്.ശി എന്ന വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
5. സി.എച്ച്. മുഹമ്മദ്‌കോയ സ്‌കോളര്‍ഷിപ്പ്
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസമേഖലകളില്‍ പിന്നാക്കം നില്‍ക്കുന്ന ന്യൂനപക്ഷവിഭാഗത്തിലെ, പ്രത്യേകിച്ച് മുസ്ലീംസമുദായത്തിലെ പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസപരമായ പുരോഗതി ലക്ഷ്യംവച്ച് സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കി വരുന്ന പദ്ധതിയാണിത്. ബിരുദത്തിനു പഠിക്കുന്ന 3000 വിദ്യാര്‍ത്ഥിനികള്‍ക്ക് 5000 രൂപ വീതവും ബിരുദാനന്തരബിരുദത്തിനു പഠിക്കുന്ന 1000 വിദ്യാര്‍ത്ഥിനികള്‍ക്ക് 6000  രൂപ വീതവും പ്രഫഷണല്‍ കോഴ്‌സിനു പഠിക്കുന്ന 1000 വിദ്യാര്‍ത്ഥിനികള്‍ക്ക് 7000 രൂപ വീതവും ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് 2000 പേര്‍ക്ക് 13000 രൂപ വീതവും പ്രതിവര്‍ഷം നല്‍കുന്നു  www. minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 
6. സ്വകാര്യ ഐ.റ്റി.ഐ. - കളില്‍ വിവിധ കോഴ്‌സുകള്‍ക്കു  പഠിക്കുന്നവര്‍ക്കുള്ള ഫീ-റീ ഇമ്പേഴ്‌സ്‌മെന്റ് സ്‌കീം
സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐകളില്‍ പഠിക്കുന്ന ന്യൂനപക്ഷവിദ്യാര്‍ത്ഥികള്‍ക്ക് അടച്ച ഫീസ് തിരിച്ചുനല്‍കുന്ന പദ്ധതി. രണ്ടുവര്‍ഷം / ഒരു വര്‍ഷം കോഴ്‌സുകള്‍ക്ക് യഥാക്രമം 20,000 രൂപ, 10,000 രൂപ എന്ന തോതിലാണ് സാമ്പത്തികസഹായം നല്‍കുന്നത്. ന്യൂനപക്ഷവിഭാഗത്തില്‍പ്പെടുന്ന ബിപിഎല്‍ വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ ആറു ലക്ഷം രൂപ വരുമാനപരിധിയിലുള്ള ന്യൂനപക്ഷവിഭാഗത്തില്‍പ്പെടുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് മെറിറ്റിന്റെയും താഴ്ന്ന വരുമാനപരിധിയുടെയും അടിസ്ഥാനത്തിലായിരിക്കും www.minority welfare. kerala. gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
7. ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി/കോസ്റ്റ് വര്‍ക്ക് അക്കൗണ്ടന്‍സി /കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്
സി.എ./ഐ.സി.ഡബ്ലിയു.എ./സി.എസ്. കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനുള്ള പദ്ധതി. ഫൗണ്ടേഷന്‍/കോമണ്‍ പ്രൊഫിഷ്യന്‍സി ടെസ്റ്റിനു പഠിക്കുന്നവര്‍ക്കും ഇന്റര്‍ മീഡിയേറ്റ്/എക്‌സിക്യൂട്ടീവ് ഫൈനല്‍/പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും 15,000 രൂപ വീതവുമാണ് സ്‌കോളര്‍ഷിപ്പ്. 
വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് മെറിറ്റിന്റെയും താഴ്ന്ന വരുമാനപരിധിയുടെയും അടിസ്ഥാനത്തിലായിരിക്കും. ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകരുടെ അഭാവത്തില്‍ മാത്രം ആറു ലക്ഷം രൂപ വരുമാനപരിധിയില്‍പ്പെടുന്നവരെയും പരിഗണിക്കും. www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
8.അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് ഫീസ് /ഹോസ്റ്റല്‍ ഫീസ് റീ ഇമ്പേഴ്‌സ്‌ചെയ്യുന്ന പദ്ധതി
സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന ന്യൂനപക്ഷമതവിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോഴ്‌സ്ഫീസ് / ഹോസ്റ്റല്‍ഫീസ് റീം ഇംബേഴ്‌സ്‌മെന്റ് പദ്ധതി. അഖിലേന്ത്യാ സിവില്‍സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് ഫീസ് /ഹോസ്റ്റല്‍ ഫീസ്  റീ ഇംമ്പേഴ്‌സ് ചെയ്യുന്ന പദ്ധതി. കേരള സിവില്‍ സര്‍വീസ് അക്കാദമി, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കരിയര്‍ റിസര്‍ച്ച് സ്റ്റഡീസ്- പൊന്നാനി, യൂണിവേഴ്‌സിറ്റികള്‍ നടത്തുന്ന പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ പഠിതാക്കള്‍ക്ക് അപേക്ഷിക്കാം. നോണ്‍ ക്രീമിലയര്‍ പരിധിയില്‍ വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ബി.പി.എല്‍. വിഭാഗത്തിന് മുന്‍ഗണന. ഒരു ഉദ്യോഗാര്‍ത്ഥിക്ക് കോഴ്‌സ് ഫീ ഇനത്തില്‍ 20,000 രൂപയും ഹോസ്റ്റല്‍ ഫീ ഇനത്തില്‍ 10,000 രൂപയും പരമാവധി നല്‍കും. ഒരു സാമ്പത്തികവര്‍ഷം 200 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകും. www.minoritywelfare. kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
9. ഉറുദു ഒന്നാംഭാഷയായി പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടിയ എസ്എസ്എല്‍സി &ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് (പര്‍വാസ് 2017)
ഉറുദു ഐച്ഛികഭാഷയായെടുത്ത് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടിയ എസ്.എസ്.എല്‍.സി. & ഹയര്‍ സെക്കന്‍ഡറി  വിദ്യാര്‍ത്ഥികള്‍ക്ക്  ക്യാഷ് അവാര്‍ഡ് നല്‍കുന്ന പദ്ധതിയാണിത്. ഒരു വിദ്യാര്‍ത്ഥിക്ക് 1000 രൂപാ നിരക്കില്‍ ക്യാഷ് അവാര്‍ഡ് നല്‍കുന്നു.
10. ന്യൂനപക്ഷ കേന്ദ്രീകൃതപ്രദേശങ്ങളിലെ കുടിവെള്ള വിതരണപദ്ധതി
ന്യൂനപക്ഷകേന്ദ്രീകൃതപ്രദേശങ്ങളിലെ കുടിവെള്ള ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് സംസ്ഥാനഫണ്ട് ഉപയോഗിച്ചു നടപ്പിലാക്കുന്ന പദ്ധതി. കേരള വാട്ടര്‍ അതോറിട്ടി മുഖേനയുള്ള പ്രൊപ്പോസലുകള്‍/ എസ്റ്റിമേറ്റുകള്‍ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ  അംഗീകാരത്തോടുകൂടി അസല്‍ പ്രൊപ്പോസലുകള്‍ വകുപ്പിന് നേരിട്ടു സമര്‍പ്പിക്കാവുന്നതാണ്.  സംസ്ഥാനത്ത് അതത് ജില്ലകളിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍/ബന്ധപ്പെട്ട ജില്ലകളിലെ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/സന്നദ്ധസംഘടനകള്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന പ്രദേശങ്ങളിലെ പദ്ധതി പൂര്‍ത്തീകരിച്ചാല്‍ വരുംകാലങ്ങളിലെ മേല്‍നോട്ടം ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ നടത്തുമെന്ന സാക്ഷ്യപത്രം പ്രൊപ്പോസലിനോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. കേരളവാട്ടര്‍ അതോറിട്ടി മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
11. ന്യൂനപക്ഷകേന്ദ്രീകൃത വില്ലേജുകളിലെ സ്‌കൂളുകളില്‍ വിര്‍ച്വല്‍/സ്മാര്‍ട്ട് ക്ലാസ് റൂം
വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ, വിവിധ വകുപ്പുകളുടെ ഇതേ പദ്ധതികള്‍ക്കുവേണ്ടി തിരഞ്ഞെടുക്കപ്പെടാത്ത, സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌കൂള്‍ / ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലാണ് ഇതു നടപ്പാക്കുന്നത്. പത്തനംതിട്ട, വയനാട് ഒഴികെയുള്ള ജില്ലകളില്‍ ക്ലസ്റ്റര്‍ വില്ലേജുകളായി തിരഞ്ഞെടുക്കപ്പെട്ട 60 വില്ലേജുകളിലെ ഒന്നോ / രണ്ടോ വീതം സ്‌കൂളുകളിലാണ് ടി പദ്ധതി പൂര്‍ത്തീകരിച്ചുവരുന്നത്.
12.  ന്യൂനപക്ഷ യുവജനതയ്ക്കായുള്ള സൗജന്യപരിശീലനകേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍, ബാങ്കിങ് സര്‍വീസ് പരീക്ഷകള്‍, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തുടങ്ങിയ ഏജന്‍സികള്‍ നടത്തുന്ന മത്സരപ്പരീക്ഷകള്‍, വിവിധ കോഴ്‌സുകള്‍ക്കായുള്ള  എന്‍ട്രന്‍സ് പരീക്ഷകള്‍ എന്നിവയ്ക്കായുള്ള സൗജന്യപരിശീലനമാണ് ഈ കേന്ദ്രങ്ങള്‍വഴി മുഖ്യമായും നല്‍കിവരുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥിക്ക് പരമാവധി ആറു മാസംവരെ പരിശീലനം നല്‍കുന്നു. ജനുവരിമുതല്‍ ജൂണ്‍വരെയും ജൂലൈമുതല്‍ ഡിസംബര്‍വരെയുമാണ് കോഴ്‌സ് കാലാവധി. 14 ജില്ലകളിലായി 17 പരിശീലനകേന്ദ്രങ്ങളും 20 ഉപകേന്ദ്രങ്ങളും സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നു. പ്രത്യേകതകള്‍: നിലവിലെ കോഴ്‌സുകള്‍ക്കു പുറമേ, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ പുറപ്പെടുവിക്കുന്ന വിജ്ഞാനപ്രകാരം ജോലിക്ക് അപേക്ഷിച്ചിട്ടുള്ള 30 മുതല്‍ 40 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ പരിശീലനം ആവശ്യപ്പെടുന്നപക്ഷം നിശ്ചിത കാലദൈര്‍ഘ്യത്തിലേക്ക് ക്ലാസ്സുകള്‍ നല്‍കുന്നു.
13. കേരള മദ്രസ അധ്യാപകക്ഷേമനിധിയും പെന്‍ഷന്‍ പദ്ധതിയും
എ. പെന്‍ഷന്‍ പദ്ധതി, ബി. വിവാഹധനസഹായം, സി. ചികിത്സാധനസഹായം, ഡി. എസ്.എസ്.എല്‍.സി., പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്,  ഇ. ഭവനപദ്ധതി

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)