ദീപനാളം വാരികയിലും പ്രസിദ്ധീകരണവിഭാഗത്തിലും കഴിഞ്ഞ 34 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ജോണി തോമസ് മണിമല സേവനകാലാവധി പൂര്‍ത്തിയാക്കി മേയ് 31 ന് വിരമിച്ചു. പ്രൂഫ് റീഡിങ്ങിലും എഡിറ്റിങ്ങിലും സര്‍ഗാത്മകരചനകളിലും വരകളിലും അദ്ദേഹം പ്രകടിപ്പിച്ച സൂക്ഷ്മതയും ജാഗ്രതയും പ്രാഗല്ഭ്യവും തിളക്കമാര്‍ന്നതാണ്. ദീപനാളം പത്രാധിപസമിതിയംഗംകൂടിയായ ജോണി തോമസിന്റെ ദീപനാളത്തിലെ പംക്തികളും കാര്‍ട്ടൂണുകളും ശ്രദ്ധേയമായിരുന്നു.
ദീപനാളം സൊസൈറ്റിയുടെയും പത്രാധിപസമിതിയുടെയും സെന്റ് തോമസ് പ്രസ് - ദീപനാളം കുടുംബാംഗങ്ങളുടെയും പേരിലുള്ള ഹൃദയംഗമമായ നന്ദിയും സ്‌നേഹാശംസകളും അറിയിക്കുന്നു.