•  28 Mar 2024
  •  ദീപം 57
  •  നാളം 4
കാര്‍ഷികം

കരിമ്പ്

പോഷകവും ഔഷധവും നിറഞ്ഞതാണ് കരിമ്പ്. വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമൃദ്ധം. പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പുസത്ത് തുടങ്ങിയവ കരിമ്പില്‍ അടങ്ങിയിരിക്കുന്നു. പോഷകക്കുറവുകൂടാതെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ കരിമ്പ് സഹായിക്കുന്നു. 
ദാഹത്തിനും ക്ഷീണത്തിനും ഉപകരിക്കുന്ന ഒന്നാണ് കരിമ്പിന്‍ ജ്യൂസ്. ചുമ, ജലദോഷം, തൊണ്ടവേദന എന്നിവയ്ക്കും കരിമ്പിന്‍നീര് ഉത്തമം.
വേനല്‍ക്കാലത്ത് ശരീരോഷ്മാവു നിയന്ത്രിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഒരു പാനീയമാണ് കരിമ്പിന്‍ജ്യൂസ്. അല്പം കരിമ്പിന്‍ജ്യൂസ് കുടിച്ചാല്‍ത്തന്നെ ശരീരത്തിലെ ജലാംശത്തിന്റെ കുറവു നികത്താനും ഫലപ്രദം.
കരിമ്പില്‍ കാല്‍സ്യം കൂടുതലായി ഉള്ളതിനാല്‍ പല്ലുകള്‍ക്കും എല്ലുകള്‍ക്കും ഇവ ബലമേകുന്നു. കരിമ്പില്‍ പ്രകൃതിദത്തമായി അടങ്ങിയിട്ടുള്ള ആല്‍ക്കലൈനിന് കാന്‍സര്‍ സുഖപ്പെടുത്താനുള്ള കഴിവുള്ളതായി പറയപ്പെടുന്നു. ഹൃദയത്തിന് കരിമ്പ് ബലമേകുന്നു. വയറ്റിലുള്ള അശുദ്ധിയെ പുറന്തള്ളുന്നു. 
കരിമ്പ് ശരീരത്തിന് ശക്തിയും ഉന്മേഷവും നല്കുന്നു. വായിലെ ദുര്‍ഗന്ധം അകറ്റാനും ഇവ ഉപകരിക്കും. കരിമ്പിന്‍നീര് ഛര്‍ദ്ദി, പിത്തം എന്നിവയ്ക്കും ഔഷധമായി ഉപയോഗിക്കാറുണ്ട്.
കരിമ്പ് മുറിച്ചെടുത്ത് പുറംഭാഗം നീക്കിയശേഷം ചവച്ചു തുപ്പുന്നത് പല്ലുകള്‍ക്കും മോണകള്‍ക്കും നല്ലതാണ്. കരിമ്പിന്‍ചാറ് തിളപ്പിച്ച് ഉണക്കിയാല്‍ പഞ്ചസാരയായി. എന്നാല്‍ ഇതിന് പഴുപ്പുനിറമായിരിക്കും. ഇതില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് വെളുപ്പിച്ച് വിപണിയില്‍ എത്തുന്നതാണ് പഞ്ചസാര. വെളുത്ത പഞ്ചസാരയെക്കാള്‍ പഴുപ്പു പഞ്ചസാരയാണ് കൂടുതല്‍ ഗുണപ്രദം.

 

Login log record inserted successfully!